"ഇടുക്കി വന്യജീവിസങ്കേതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{Prettyurl|Idukki Wildlife Sanctuary}}
ഇടുക്കി ജലസംഭരണിയ്ക്ക് ചുറ്റുമുള്ള വനപ്രദേശമാണ് ഇടുക്കി വന്യജീവിസങ്കേതത്തിലുൾപ്പെട്ടിരിക്കുന്നത്. ഇടുക്കി ജല വൈദ്യുത പദ്ധതിക്കായി എഴുഹെക്ടർ മഴക്കാടുകൾ മുറിച്ചുമാറ്റിയതിന്റെ ഫലമായി അവിടെത്തെ വന്യജീവികൾക്ക് കാര്യമായ നാശമുണ്ടായി. അത് കണക്കിലെടുത്ത് ചുറ്റുമുള്ള പ്രദേശം സംരക്ഷിക്കാൻ തിരുമാനിക്കുകയായിരുന്നു. തൊടുപുഴ, ഉടുമ്പുംഞ്ചോല താലൂക്കുകളിലായാണ് വ്യാപിച്ച് കിടക്കുന്നത്. ഏതാണ്ട് 70 ചതുരശ്രകിലോമീറ്റർ വിസ്ത്രിതിയുണ്ട്. 1976 ഫെബ്രുവരി 9നാണ് ഇവിടം വന്യജീവി സങ്കേതമാക്കിയത്. സമുദ്രനിരപ്പിൽ നിന്നും അഞ്ഞൂറ് മുതൽ ആയിരം അടിവരെ മുകളിലാണ് ഈ വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്നത്. കാട്ടുപോത്ത്, ആന, മ്ലാവ്, കരിങ്കുരങ്ങ്, മാനുകൾ, കരടി, കടുവ തുടങ്ങിയ ജീവികളും പലതരം പക്ഷികളും ഇവിടെ കാണാം. ചതുപ്പുനിലങ്ങൾ ഉള്ളതിനാൽ ആനയും കാട്ടുപ്പോത്തും ഇവിടെയുണ്ട്. നിത്യഹരിതവനം, അർദ്ധനിത്യഹരിതവനം, ഇലപൊഴിയും ഈർപ്പവനം, സാവന്ന എന്നിങ്ങനെ വൈവിധ്യമാർന്ന വനഭൂമിയാണ് ഇടുക്കിയിലുള്ളത്.
 
"https://ml.wikipedia.org/wiki/ഇടുക്കി_വന്യജീവിസങ്കേതം" എന്ന താളിൽനിന്ന് ശേഖരിച്ചത്