[[കുയിൽ]] വർഗ്ഗത്തിൽപ്പെട്ട ഒരു പക്ഷിയാണ് '''നാട്ടുകുയിൽ'''. ഇവയുടെ [[പൂവൻ]] പക്ഷിയെ കരിങ്കുയിൽ' എന്നും [[പിട|പിടയെ]] പുള്ളിക്കുയിൽ എന്നും വിളിക്കുന്നു. ഇവയുടെ ആൺ പെൺ പക്ഷികൾ തമ്മിൽ വലിയ വ്യത്യാസങ്ങളുണ്ടായിരിക്കും. (English: Asian Koeal or Common Koel). [[ദക്ഷിണേഷ്യ|ദക്ഷിണേഷ്യക്കു]] പുറമേ [[ചൈന|ചൈനയിലും]] [[ഓസ്ട്രേലിയ|ഓസ്ട്രേലിയയിലും]] ഈ പക്ഷിയെ കണ്ടു വരാറുണ്ട്. മറ്റു പല [[കുയിൽ]] വർഗ്ഗക്കാരെയും പോലെ നാട്ടുകുയിലും മറ്റു പക്ഷികളുടെ കൂട്ടിൽ മുട്ടയിടാറുണ്ട്. കാക്കക്കുയിൽ, കരിങ്കുയിൽ, കോകിലം എന്നീ പേരുകളിൽ പ്രാദേശികമായി അറിയപ്പെടുന്നു. ആൺ പക്ഷിയെ കരിങ്കുയിലെന്നും പെൺപക്ഷിയെ പുള്ളിക്കുയിലെന്നും വേർത്തിരിച്ച്വേർതിരിച്ച് പറയാറുണ്ട്.<ref>കേരളത്തിലെ പക്ഷികൾ (ഇന്ദുചൂഡൻ)</ref>
ഈ പക്ഷിയുടെ [[ശബ്ദം]] മഴയ്ക്കു കാരണമാകും എന്നൊരു വിശ്വാസം [[ഓസ്ട്രേലിയ|ഓസ്ട്രേലിയയിലെ]] ആദിവാസികൾക്കിടയിൽ പ്രചാരത്തിലുണ്ട്.