"എസ്. പാവമണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2:
ഒരു ചലച്ചിത്ര വിതരണക്കാരനും മലയാളചലച്ചിത്ര നിർമ്മാതാവുമാണ് '''എസ്. പാവമണി''' (മരണം:2010 ഓഗസ്റ്റ് 31). വിവിധഭാഷകളിലായി ഇരുന്നൂറിലധികം ചിത്രങ്ങൾ ഇദ്ദേഹം വിതരണം ചെയ്തിട്ടുണ്ട്<ref>[http://www.mathrubhumi.com/story.php?id=123078 ചലച്ചിത്ര നിർമാതാവ് എസ്.പാവമണി അന്തരിച്ചു ]</ref>.
 
==ജീവിതരേഖ==
കോഴിക്കോട് ജില്ലയിലെ പാവങ്ങാട് സാമുവേൽ.ജെ.പാവമണിയുടെയും ആലീസിന്റെയും മകനായി ജനിച്ചു. സഹോദരനായ എസ്.എൽ. പാവമണിക്കൊപ്പം 1959-ൽ ചലച്ചിത്ര വിതരണ മേഖലയിൽ പ്രവേശിച്ചു. ആദ്യം ഹിന്ദി ചലച്ചിത്രങ്ങളായിരുന്നു ഇവർ വിതരണം ചെയ്തിരുന്നത്. [[എ. വിൻസന്റ്]] നിർമിച്ച് സംവിധാനം ചെയ്ത [[ചെണ്ട (ചലച്ചിത്രം)|ചെണ്ട]] എന്ന ചിത്രത്തിന്റെ വിതരണത്തോടെയാണ് പാവമണി മലയാളത്തിൽ സജീവമായത്. ഷീബ ഫിലിംസ്, സിതാര, അജന്ത, നവശക്തി എന്നീ പേരുകളിലുള്ള കമ്പനികളിലൂടെ ഇദ്ദേഹം വിവിധഭാഷകളിൽ നിരവധി ചിത്രങ്ങൾ വിതരണം ചെയ്തു. പ്രതാപ്ചിത്രയുടെ ബാനറിൽ 1975-ൽ ''അയോധ്യ'' എന്ന ചിത്രമാണ് ആദ്യമായി നിർമ്മിച്ചത്. ഓൾ കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്റെ സ്ഥാപകകരിലൊരാളായ ഇദ്ദേഹം ജനറൽ സെക്രട്ടറിയായി 1978-ൽ പ്രവർത്തിച്ചിരുന്നു. 78-ആം വയസ്സിൽ ശ്വാസതടസ്സം മൂലം 2010 ഓഗസ്റ്റ് 31-ന് കൊച്ചിയിൽ വെച്ച് അന്തരിച്ചു.
 
"https://ml.wikipedia.org/wiki/എസ്._പാവമണി" എന്ന താളിൽനിന്ന് ശേഖരിച്ചത്