"കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
 
== ചരിത്രം ==
<ref>http://ml.wikipedia.org/w/index.php?title=പി.എൻ._പണിക്കർ</ref> സ്വപ്രയത്നത്താൽ 1945-ൽ അമ്പലപ്പുഴ പി.കെ.മെമ്മൊറിയൽ ഗ്രന്ഥശാലയിൽ തിരുവതാംകൂറിലെ 47 ഗ്രന്ഥശാലകൾ ചേർന്നു രൂപം നൽകിയ അഖില തിരുവതാംകൂർ ഗ്രന്ഥശാലാ സംഘം ആണ് കേരള ഗ്രന്ഥശാലാ സംഘം ആയി മാറിയത്.
 
ആ കാലയളവിൽ നൂറിലധികം ഗ്രന്ഥശാലകൾ പ്രവർത്തിച്ചിരുന്നെങ്കിലും പല കാരണങ്ങളാൽ ഭൂരിപക്ഷം പേരും പങ്കെടുത്തില്ല. ശ്രീ. പി.എൻ.പണിക്കരെ സെക്രട്ടറിയായി തെരഞ്ഞെടുത്തു. 1948 അഖില തിരുവതാംകൂർ ഗ്രന്ഥശാലാ സംഘത്തിന് സർക്കാർ അംഗീകാരം ലഭിച്ചു. അതെ വർഷം തന്നെ 'ഗ്രന്ഥാലോകം' മാസിക മുഖപത്രമായി പ്രസിദ്ധീകരിക്കുകയും ചെയ്തു. 1950 ൽ തിരു-കൊച്ചി ഗ്രന്ഥശാലാ സംഘം ആയും കേരള സംസ്ഥാന രൂപീകരണത്തോടെ കേരള ഗ്രന്ഥശാലാ സംഘം ആയി മാറുകയും ചെയ്തു. രാഷ്ട്രീയ കാരണങ്ങളാൽ 1977 ൽ കേരള ഗ്രന്ഥശാലാ സംഘം ഗവണ്മെന്റ് ഏറ്റെടുത്തു. 1989 ലെ കേരള പബ്ലിക്ക് ലൈബ്രറീസ് ആക്ട് പ്രകാരം 1991 ൽ കേരള ഗ്രന്ഥശാലാ സംഘം കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ആയി മാറി. ഗ്രന്ഥശാലകളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവർ ഭരണകർത്താക്കളായി. നിലവിൽ 63 താലൂക്ക് ലൈബ്രറി കൗൺസിലുകളും 14 ജില്ലാ ലൈബ്രറി കൗൺസിലുകളും കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൻറെ കീഴിൽ പ്രവർത്തിച്ചു വരുന്നു. സംസ്ഥാനത്ത് പുതിയ ഗ്രന്ഥശാലകൾക്ക് അംഗീകാരം നൽകുന്നതും നിലവിലുള്ള ഗ്രന്ഥശാലകൾക്ക് ഗ്രാന്റ് നൽകുന്നതും കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ആണ്.
134

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1146059" എന്ന താളിൽനിന്ന് ശേഖരിച്ചത്