"സ്റ്റാൻഡേർഡ് മോഡൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം പുതുക്കുന്നു: tl:Pamantayang Modelo
വരി 100:
 
ഇതുവരെ നടത്തിയ പരീക്ഷണളിലൊന്നും തന്നെ ഈ കണം സാന്നിധ്യം തെളിയിക്കപ്പെട്ടിട്ടില്ല, പക്ഷെ പരോക്ഷമായ പല തെളിവുകളും ഇതിലേക്ക് വിരൽ ചൂണ്ടുന്നു. സി.ഇ.ആർ.എനിൽ നടത്തുന്ന ലാർജ് ഹാഡ്രോൺ കൊളൈഡർ വഴി ഈ കണികയുടെ നിലനിൽക്കുന്നുണ്ടോ എന്ന സമസ്യയ്ക്ക് ഉത്തരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
 
 
എന്തുകൊണ്ട് പാർട്ടിക്കിളുകൾക്ക് മാസ് കിട്ടുന്നു എന്നതിന്റെ ഉത്തരമായാണു ഹിഗ്ഗ്സ് ബോസോണിനെ പ്രപോസ് ചെയ്യപ്പെട്ടത്. ക്വാണ്ടം മെക്കാനിക്സിൽ, എല്ലാത്തരം ബലങ്ങളേയും പാർട്ടിക്കിളുകളുടെ കൈമാറ്റത്തിലൂടെ വിശദീകരിക്കാം. ഇവ, ലോക്കൽ ഇന്ററാക്ഷനുകളാണു.
 
ഉദാഹരണത്തിനു, വീക്ക് ന്യൂക്ലിയർ ഡീകേയിൽ ഉള്ള വീക്ക് ഫോഴ്സിനെ, ഒരു ഗണിത സ്ഫിയറിൽ ഉള്ള പാർട്ടിക്കിളുകളുടെ ട്രാൻസിഷനായാണു വിശദീകരിക്കുന്നത്. ന്യൂട്രിനോ എമിഷനിൽ, ന്യൂട്രോൺ, പ്രോട്ടോണായിമാറുന്നു. ഇവിടെ എക്സ്‌ചേഞ്ച് ചെയ്യപ്പെടുന്നത്, W ബോസോണുകളാണു. തിയറി അനുസരിച്ച് പ്രോട്ടോണും, ന്യൂട്രോണും വ്യത്യസ്ഥ സ്ഥലത്ത് പോളുകളുള്ള (poles) ഒരേതരം വസ്തുക്കളാ. അതുപോലെയാണു ഇലക്രോണും ന്യൂട്രിനോയും. അതുകൊണ്ട്, ഇവ തമ്മിലുള്ള മാറ്റം, സിമട്രി ട്രാൻസ്ഫർമേഷനുകളാണു. ഇത്തരം മാറ്റങ്ങൾക്ക് എനർജി ത്രെഷോൾഡ് ഇല്ല.
 
ഈ പ്രിൻസിപ്പിൾ വർക്കു ചെയ്യണമെങ്കിൽ, ഗേജ് ബോസോണുകൾക്ക് മാസ്സ് ഉണ്ടാവാൻ പറ്റില്ല. പക്ഷേ, യഥാർത്ഥത്തിൽ, W ബോസോണുകൾക്ക് വളരെയധികം മാസ് ഉണ്ട്. തിയറി അങ്ങനെതന്നെ നിലനിർത്താൻ‌ വേണ്ടി പ്രപോസ് ചെയ്യപ്പെട്ടവയാണു ഹിഗ് ബോസോണുകൾ. അതനുസരിച്ച്, സ്പേസുമുഴുവനും ഹിഗ്ഗ് ഫീൽഡുണ്ട്. എപ്‌റ്റി സ്പേസിൽക്കൂടി പ്രൊപ്പഗേറ്റു ചെയ്യുന്ന W ബോസോൺ, ഹിഗ്സ് ഫീൽഡിൽക്കൂടിയാണു സഞ്ചരിക്കുന്നത് എന്നു അനുമാനിക്കുന്നു. W ബോസോണും, ഹിഗ്സ് ഫീൾഡും തമ്മിലുള്ള ഇന്ററാക്ഷനിൽ, ഡബ്ലിയു ബോസോണുകളുടെ വേഗം കുറയുന്നു - ഇത്, അവയ്ക്കു മാസ് കിട്ടുന്നതിനു ഇക്വലന്റ് ആണു. ഇത്തരം sticky Higgs field ന്റെ ഇപ്ലിക്കേഷനുകൾ ഇവയാണു.
1. എംപ്റ്റി സ്പേസ് യഥാർത്ഥത്തിൽ എംപ്റ്റി അല്ല.
2 മാസില്ലാത്ത പാർട്ടിക്കിളുകൾ ഹിഗ്സ് ഫീൽഡുമായി ഇന്ററാക്റ്റ് ചെയ്യുന്നില്ല
3. ഹിഗ്സ് ഫീൽഡുമായി ഇന്ററാക്റ്റു ചെയ്യപ്പെടുന്നതിലൂടെയാണു, ചില കണങ്ങൾക്ക് മാസ് കിട്ടുന്നത്.
 
ഹിഗ്ഗ്സ് ഫീൽഡ്, ഇലക്റ്റ്രീക്കലി ന്യൂട്രൽ ആയതിനാൽ, അവയ്ക്ക് ഇലക്ട്രോ മാഗ്നറ്റിക് ഇന്ററാക്ഷനുകൾ ഉണ്ടാവില്ല - ഹിഗ്സ് ഫീൽഡിനെ കാണാൻ പറ്റില്ല. അവയുടെ എക്സിസ്റ്റൻസ് ഉറപ്പാക്കാൻ, ഹിഗ്സ് ഫീൽഡിൽ റിപ്പിൾസ് ഉണ്ടാക്കുകയാണു ചെയ്യുന്നത്. ഇത്തരം റിപ്പിൾസിനെയാണു ഹിഗ്സ് ബോസോൺ എന്നു വിളിക്കുന്നത്. അവയെ W ബോസോണുകളുമായി ഇന്ററാക്റ്റ് ചെയ്യിച്ചാണു കണ്ടുപിടിക്കേണ്ടത്. LHC യിൽ അതാണു ശ്രമിക്കുന്നത്.
 
== അവലംബം ==
"https://ml.wikipedia.org/wiki/സ്റ്റാൻഡേർഡ്_മോഡൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്