"ദാരിയൂസ് III" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

31 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
(ചെ.)
(ചെ.)
അവസാനത്തെ അക്കമീനിയൻ രാജാവായിവായിരുന്നു ദാരിയൂസ് III . അക്കമീനിയൻ രാജാവായ അന്താസെർക്സസിന്റെ അനന്തരവന്റെ മകനായി ബി.സി. സു. 380-ൽ ജനിച്ചു. അന്താസെർക്സസിനെയും പുത്രനെയും വധിച്ചശേഷം പ്രധാനമന്ത്രി ബാഗോസ്, ദാരിയൂസിനെ രാജാവായി അവരോധിച്ചു. എന്നാൽ താമസിയാതെ ബാഗോസിനെ വധിച്ചുകൊണ്ട് ദാരിയൂസ് അധികാരം ഉറപ്പിച്ചു. ദാരിയൂസ് II-ന്റെ കാലത്ത് [[പേർഷ്യ|പേർഷ്യൻ]] ഭരണത്തിൽനിന്നു സ്വതന്ത്രമായ [[ഈജിപ്റ്റ്|ഈജിപ്തിനെ]] വീണ്ടും അധീനപ്പെടുത്തിയത് ഇദ്ദേഹത്തിന്റെ ആദ്യകാല സൈനിക നേട്ടങ്ങളിൽ ഒന്നായി ഗണിക്കപ്പെടുന്നു. ദാരിയൂസ് III-ന്റെ ഭരണകാലത്താണ് [[അലക്സാണ്ടർ ചക്രവർത്തി]] പേർഷ്യൻ സാമ്രാജ്യത്തെ ആക്രമിച്ചത്. ഇസ്സസിൽവച്ച് അലക്സാണ്ടർ ദാരിയൂസിനെ പരാജയപ്പെടുത്തി. [[സിറിയ]], ഈജിപ്ത് എന്നീ പ്രദേശങ്ങൾ പിടിച്ചെടുത്തുകൊണ്ട് ജൈത്രയാത്ര തുടർന്ന അലക്സാണ്ടറുമായി സന്ധി ചെയ്യാനുള്ള ദാരിയൂസിന്റെ ശ്രമങ്ങൾ പരാജയപ്പെട്ടു. തുടർന്ന് അർബാലയിൽവച്ച് വീണ്ടും അലക്സാണ്ടറെ നേരിട്ടെങ്കിലും പരാജയപ്പെട്ട ദാരിയൂസ്, മീഡിയയുടെ ആസ്ഥാനമായ എക്ബത്താനയിൽ അഭയം തേടി. [[ബാബിലോണിയ]], പേർസെപോലിസ് എന്നീ പ്രദേശങ്ങൾ പിടിച്ചെടുത്ത അലക്സാണ്ടർ എക്ബത്താനയിൽ എത്തിയതോടെ ദാരിയൂസ് കിഴക്കോട്ട് പലായനം ചെയ്തു. ഈ പ്രയാണത്തിനിടെ അനുയായികളാൽ വധിക്കപ്പെടേണ്ട ദുര്യോഗം (ബി.സി. 330) ഇദ്ദേഹത്തിനുണ്ടായി. അലക്സാണ്ടറുമായി സന്ധിക്കു മുതിർന്നേക്കാം എന്ന ഭയമായിരുന്നു ദാരിയൂസിനെ വധിക്കാൻ കൊലയാളികളെ പ്രേരിപ്പിച്ചത്.
 
==പുറത്തേക്കുള്ള കണ്ണികൾ==
==പുറംകണ്ണികൾ==
*http://www.gaugamela.com/
*http://www.britannica.com/EBchecked/topic/151631/Darius-III
11,384

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1144654" എന്ന താളിൽനിന്ന് ശേഖരിച്ചത്