"കൈതപ്രം ദാമോദരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 21:
[[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയിലെ]] [[കൈതപ്രം]] എന്ന ഗ്രാമത്തിൽ [[കണ്ണാടി]] [[ഇല്ലം|ഇല്ലത്തു]] കേശവൻ നമ്പൂതിരിയുടെയും([[കണ്ണാടി ഭാഗവതർ]] എന്നറിയപ്പെടുന്നു), അദിതി അന്തർജ്ജനത്തിന്റെയും മൂത്ത മകനായി 1950-ൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനൊപ്പം [[കർണാടക സംഗീതം|കർണാടക സംഗീതം]] പഴശ്ശിത്തമ്പുരാൻ‍, കെ പി പണിക്കർ, പൂഞ്ഞാർ കോവിലകത്തെ ഭവാനിത്തമ്പുരാട്ടി, എസ് വി എസ് നാരായണൻ എന്നിവരുടെ ശിക്ഷണത്തിൽ സംഗീതം അഭ്യസിച്ചു. കുറച്ചു കാലം [[മാതൃഭൂമി|മാതൃഭൂമി ദിനപത്രത്തിൽ]] പ്രൂഫ് റീഡറായി ജോലി നോക്കിയിരുന്നു.
 
== കലാജീവിതം ==
== ഗാന രചയിതാവ് ==
[[ഫാസിൽ]] സംവിധാനം ചെയ്ത [[എന്നെന്നും കണ്ണേട്ടന്റെ]] എന്ന ചിത്രമാണ്‌ ആണ് കൈതപ്രം ഗാനരചന നടത്തിയ ആദ്യചിത്രം. ഇതിലെ ''ദേവദന്ദുഭി സാന്ദ്രലയം'' എന്ന ഗാനം ശ്രദ്ധിക്കപ്പെട്ടു. 300-ൽ അധികം ചിത്രങ്ങൾക്കു ഗാനങ്ങൾ രചിച്ചിട്ടുണ്ട്.എസ്.വി.എസ്. നാരായണന്റെ ശിഷ്യനായിരിക്കെ തിരുവനന്തപുരത്ത് 'തിരുവരങ്ങ്' എന്ന നാടക സമിതിയുമായി ബന്ധപ്പെട്ടു. 1970-കളിൽ കവിത-ഗാന രംഗത്തേക്കു കടന്നു. നരേന്ദ്രപ്രസാദിന്റെ 'നാട്യഗൃഹ'ത്തിൽ നടനും സംഗീതസംവിധായകനും ഗായകനുമായി. 1980-ൽ മാതൃഭൂമിയിൽ പ്രൂഫ് റീഡറായി ജോലിയിൽ പ്രവേശിച്ചു. 1985-ൽ, ഫാസിലിന്റെ എന്നെന്നും കണ്ണേട്ടന്റെ എന്ന ചിത്രത്തിനു വേണ്ടിയാണ് ആദ്യമായി ഗാനരചന നിർവഹിച്ചത്. കുടുംബപുരാണം എന്ന ചിത്രത്തിലൂടെ കൂടുതൽ ശ്രദ്ധേയനായി. സോപാനം എന്ന ചിത്രത്തിനുവേണ്ടി തിരക്കഥയും എഴുതി. സ്വാതിതിരുനാൾ, ആര്യൻ, ഹിസ് ഹൈനസ്സ് അബ്ദുള്ള, ഭരതം, ദേശാടനം തുടങ്ങി 20-ൽപ്പരം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട്.
 
1993-ൽ പൈതൃകത്തിലെ ഗാനരചനയ്ക്കും 1996-ൽ [[അഴകിയ രാവണൻ]] എന്ന ചിത്രത്തിലെ ഗാനരചനയ്ക്കും സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു. നാടകഗാന രചനയ്ക്കും രണ്ടുതവണ സംസ്ഥാന സർക്കാർ പുരസ്കാരം നേടിയിട്ടുണ്ട്. 1996-ൽ [[ദേശാടനം|ദേശാടനത്തിലൂടെ]] സംഗീത സംവിധായകനുമായി. 1997-ൽ [[കാരുണ്യം|കാരുണ്യത്തിലെ]] ഗാനങ്ങൾക്ക് മികച്ച സംഗീതസംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടി. ദേശാടനം, കളിയാട്ടം, തട്ടകം, എന്നു സ്വന്തം ജാനകിക്കുട്ടി തുടങ്ങിയ ഇരുപതോളം ചിത്രങ്ങൾക്കും സംഗീതസംവിധാനം നടത്തി. ഇതിനകം നാനൂറിൽപ്പരം ചിത്രങ്ങൾക്ക് ഗാനരചന നിർവഹിച്ചിട്ടുണ്ട്. ഗാനരചന കൂടാതെ, കർണാടകസംഗീതരംഗത്തെ സംഭാവനകളെ മാനിച്ച് തുളസീവന പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
 
കോഴിക്കോട് ജില്ലയിൽ ഇദ്ദേഹം സ്ഥാപിച്ച സ്വാതിതിരുനാൾ കലാകേന്ദ്രം സംഗീതപഠനത്തിനും ഗവേഷണത്തിനുമുളള ഒരു മാതൃകാ സ്ഥാപനമാണ്. രോഗശമനത്തിന് സംഗീതചികിത്സ ഫലപ്രദമാണെന്നു തെളിയിക്കാൻ കേരളത്തിലെ നിരവധി ആതുരാലയങ്ങളിൽ ഇദ്ദേഹം സംഗീതപരിപാടികളും ഗവേഷണങ്ങളും നടത്തിവരുന്നു.
 
== നടൻ ==
"https://ml.wikipedia.org/wiki/കൈതപ്രം_ദാമോദരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്