"ഡെൻവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.4) (യന്ത്രം പുതുക്കുന്നു: bs:Denver, Colorado
വരി 85:
കൊളറാഡോ സർവകലാശാല, മെട്രൊപൊലിറ്റൻ സ്റ്റേറ്റ് കോളജ്, ഡെൻവർ സർവകലാശാല, ലോറെറ്റോ ഹൈറ്റ്സ് കോളജ്, ഒട്ടനവധി പൊതു-സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവ ഡെൻവറിന്റെ വിദ്യാഭ്യാസ മേഖലയെ സമ്പന്നമാക്കുന്നു.
 
കാപ്പിറ്റോൾ മന്ദിരത്തെ കൂടാതെ സിവിക് സെന്റർ, ആർട്ട് മ്യൂസിയം, പബ്ലിക് ലൈബ്രറി, ഗ്രീക്ക് മാതൃകയിലുള്ള ഔട്ട്ഡോർ [[ആംഫി തിയെറ്റർ]], ലാറിമെർ സ്ക്വയർ, ദ് ഡെൻവർ സെന്റർ ഫോർ ദ് പെർഫോമിങ് ആർട്ട് തുടങ്ങിയവ ഡെൻവറിലെ പ്രധാന ആകർഷണ കേന്ദ്രങ്ങളാണ്. ധാരാളം ലൈബ്രറികളും മ്യൂസിയങ്ങളും നഗരത്തിൽ പ്രവർത്തിക്കുന്നു. കൊളറാഡോ സ്റ്റേറ്റ് മ്യൂസിയം, നാച്വറൽ ഹിസ്റ്ററി മ്യൂസിയം, ആർട്ട് മ്യൂസിയം എന്നിവ എണ്ണപ്പെട്ട കലാസങ്കേതങ്ങളാണ്. കൂടാതെ, ധാരാളം ഉദ്യാനങ്ങളും വിനോദകേന്ദ്രങ്ങളും നഗരത്തിൽ കാണാം. സിറ്റി പാർക്ക്, ഡെൻവർ ബൊട്ടാണിക്കൽ ഗാർഡൻസ് എന്നിവയാണ് ഇതിൽ പ്രധാനമായവ. ദ് പാർക്ക് ഒഫ് ദ് റെഡ് റോക്സ്, ലുക്ക് ഔട്ട് മൗണ്ടൻ പാർക്ക് തുടങ്ങിയ മികച്ച പാർക്കുകളും ഡെൻവറിലുണ്ട്. ഇവിടത്തെ എലിച് ഉദ്യാന(Elitch garden)ത്തിലുള്ള സമ്മർ തിയെറ്റർ പ്രശസ്തിയാർജിച്ചതാണ്. സിംഫണി ഓർക്കെസ്ട്രയുടെ ധാരാളം തിയെറ്ററുകൾ ഡെൻവറിൽ പ്രവർത്തിക്കുന്നു. തിയെറ്ററുകളും തിയെറ്റർ കോംപ്ലക്സുകളും അടങ്ങിയ ആധുനിക മന്ദിരങ്ങളും നഗരത്തിലങ്ങോളമിങ്ങോളമുണ്ട്. വലുപ്പത്തിലും ആകർഷണീയതയിലും പ്രമുഖ സ്ഥാനത്തു നിൽക്കുന്ന സിറ്റി പാർക്കിനുള്ളിൽ അനേകം തടാകങ്ങളുണ്ട്. മൃഗശാല, മ്യൂസിയം ഒഫ് നാച്വറൽ ഹിസ്റ്ററി തുടങ്ങിയവ ഈ പാർക്കിനുള്ളിലാണ് സ്ഥിതിചെയ്യുന്നത്.
 
==കൊളറാഡോയുടെ തലസ്ഥാനം==
"https://ml.wikipedia.org/wiki/ഡെൻവർ" എന്ന താളിൽനിന്ന് ശേഖരിച്ചത്