"ചന്ദ്രശേഖര വെങ്കിട്ടരാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 44:
 
=== ഗവേഷണത്തിന്റെ തുടക്കം ===
[[1907]] ജൂണിൽ രാമൻ [[അക്കൗണ്ടന്റ് ജനറലായി]], [[കൊൽക്കത്ത|കൽക്കട്ടയിൽ]], ജോലിയിൽ പ്രവേശിച്ചു. അവിടെ രാമൻ വാടകക്ക് വീടെടുത്ത് താമസം ആരംഭിച്ചു. ഇതിനടുത്തായിരുന്നു [[ഇന്ത്യൻ അസോസിയേഷൻ ഫോർ ദി കൾട്ടിവേഷൻ ഓഫ് സയൻസ്]] (I.A.Cസി.എസ്.S) എന്ന സ്ഥാപനം സ്ഥിതി ചെയ്തിരുന്നത്. ജോലികഴിഞ്ഞുള്ള സമയം അവിടത്തെ പരീക്ഷണശാലയിൽ ഗവേഷണം നടത്തുന്നതിന് രാമന് അനുവാദം ലഭിച്ചു. രാമന്റെ അന്നത്തെ ദിനചര്യ ഏറെ കഠിനമായിരുന്നു. കാലത്ത് 5:30-ന് രാമൻ ഗവേഷണപ്രവർത്തനങ്ങൾക്കായി ലബോറട്ടറിയിലേക്ക് പോകും. 9:45 ന് വീട്ടിൽ തിരിച്ചെത്തുന്നു. കുളി ഭക്ഷണം കഴിയ്ക്കൽ എന്നിവ ധൃതിയിൽ ചെയ്ത് ഓഫീസിൽ പോകുന്നു. വൈകീട്ട് 5 മണിക്ക് ഓഫീസിൽ നിന്നും വീണ്ടും ലബോറട്ടറിയിലേക്ക് .രാത്രി പത്തുമണിക്ക് വീട്ടിൽ തിരിച്ചെത്തുന്നു.
 
ഒരു ദിവസം രാമൻ യാദൃച്ഛികമായി ആ ബോർഡ് കാണുകയും അവിടെ ചെന്ന് കാര്യങ്ങൾ അന്വേഷിക്കുകയും ചെയ്തു . ജോലികഴിഞ്ഞുള്ള സമയം അവിടത്തെ പരീക്ഷണശാലയിൽ ഗവേഷണം നടത്തുന്നതിന് രാമൻ അപേക്ഷിച്ചു. രാമന്റെ അപേക്ഷ സസന്തോഷം സ്വീകരിക്കപ്പെട്ടു. രാ‍മന്റെ അന്നത്തെ ദിനചര്യ ഏറെ കഠിനമായിരുന്നു. കാലത്ത് 5:30-ന് രാമൻ ഗവേഷണപ്രവർത്തനങ്ങൾക്കായി ലബോറട്ടറിയിലേക്ക് പോകും. 9:45 ന് വീട്ടിൽ തിരിച്ചെത്തുന്നു. കുളി ഭക്ഷണം കഴിയ്ക്കൽ എന്നിവ ധൃതിയിൽ ചെയ്ത് ഓഫീസിൽ പോകുന്നു. വൈകീട്ട് 5 മണിക്ക് ഓഫീസിൽ നിന്നും വീണ്ടും ലബോറട്ടറിയിലേക്ക് .രാത്രി പത്തുമണിക്ക് വീട്ടിൽ തിരിച്ചെത്തുന്നു.
 
ഇങ്ങനെ ജോലിയും ഗവേഷണവുമായി ജീവിതം നീങ്ങുന്നതിനിടയിൽ രാമന് [[റംഗൂൺ|റംഗൂണിലേയ്ക്കും]] തുടർന്ന് [[നാഗ്പൂർ|നാഗ്പൂരിലേക്കും]] സ്ഥലമാറ്റമുണ്ടായെങ്കിലും ഏറെ താമസിയാതെത്തന്നെ കൽക്കട്ടയിലേക്ക് തിരിച്ചെത്താൻ അദ്ദേഹത്തിനു കഴിഞ്ഞു. വീണ്ടും കൽക്കട്ടയിലെത്തിയപ്പോൾ, താമസിക്കാൻ യോജ്യമല്ലായിരുന്നെങ്കിലും എപ്പോഴും ലബോറട്ടറിയിൽ എത്തിച്ചേരുന്നതിനായി അസോസിയേഷന്റെ (I.A.C.S) തൊട്ടടുത്തവീട്ടിലാണ് അദ്ദേഹം താമസിച്ചിരുന്നത്.
"https://ml.wikipedia.org/wiki/ചന്ദ്രശേഖര_വെങ്കിട്ടരാമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്