"രക്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

33 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (r2.7.2) (യന്ത്രം ചേർക്കുന്നു: sn:Ropa)
[[ചിത്രം:Blood smear.jpg|350px|thumb|right|മനുഷ്യ രക്തം: <br />a - അരുണ രക്താണുക്കൾ; b - ന്യൂട്രോഫിൽ; c - ഇയോസിനോഫിൽ; d - ലിംഫോസൈറ്റ്.]]
 
പരിണാമപരമ്പരയിൽ ഉന്നതങ്ങളായ ജീവികളിൽ മാത്രം കാണുന്നതും പ്രത്യേക രീതിയിൽ സം‌വിധാനം ചെയ്തിട്ടുള്ളതുമായ ഒരു [[ദ്രാവകം|ദ്രാവകമാണ്‌]] രക്തം. [[പ്രാണവായു]], [[വെള്ളം]], [[ഭക്ഷണം]] എന്നിവയെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിക്കുകയും, അവിടെ നിന്നും വിസർജ്ജന വസ്തുക്കളെ നീക്കുന്നതും രക്തമാണ്. [[ഹോർ‌മോ‍ൺ|ഹോർമോണുകളെ]] കൊണ്ടുപോകുക, ദേഹരക്ഷ നടത്തുക, [[താപനില]] നിയന്ത്രിക്കുക എന്നിവയും രക്തത്തിന്റെ പ്രവൃത്തികളിൽപെടും.
 
മനുഷ്യ ശരീരത്തിൽ ശരാശരി അഞ്ച്‌ [[ലിറ്റർ]] രക്തം ആണുള്ളത്‌. രക്തത്തിന്റെ പ്രധാന അംശം പ്ലാസ്‌മയാണ്. വെള്ളത്തിൽ ഏതാണ്ട് ഏഴ്‌ ശതമാനം [[പ്രോട്ടീൻ|പ്രോട്ടീനുകൾ]] അലിഞ്ഞു ചേർന്നതാണ് പ്ലാസ്‌മ. [[ആൽബുമിൻ]], [[ഗ്ലോബുലിൻ]], [[ഫൈബ്രിനോജൻ]] എന്നീ പ്രോട്ടീനുകൾ പ്ലാസ്‌മയിൽ അടങ്ങിയിട്ടുണ്ട്‌. കൂടാതെ രക്തത്തിലുള്ള പ്രധാന കണങ്ങളാണ്‌ അരുണ രക്താണുക്കളും ശ്വേത രക്താണുക്കളും. അരുണ രക്താണുക്കൾ ശരീരത്തിലേക്ക് ആവശ്യമായ പോഷകങ്ങളും പ്രാണവായുവും എത്തിക്കുന്നു. ശ്വേത രക്താണുക്കൾ ശരീരത്തിൽ ഏതെങ്കിലും വിധേന എത്തിച്ചേരുന്ന രോഗാണുക്കളോട് പൊരുതി ശരീരത്തെ അസുഖങ്ങളിൽ നിന്നും രക്ഷിക്കുന്നു.
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1138100" എന്ന താളിൽനിന്ന് ശേഖരിച്ചത്