"ജൈവവൈവിധ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 9:
വന്യജീവി ഗവേഷകനും വനസംരക്ഷകനും ആയിരുന്ന റെയ്മണ്ട് എഫ്. ദാസ്‌മാൻ ആണ് 1968 ൽ ജൈവികമായ വൈവിദ്ധ്യം എന്ന വാക്ക് പ്രയോഗിക്കുന്നത്. ഒരു ദശാബ്ദത്തിനുശേഷം ജീവശാസ്ത്ര രംഗത്ത് ഈ വാക്ക് സജീവ ചർച്ചയായിരിക്കെ 1985 - ൽ ഡബ്ലു.ജി റോസൻ ജൈവവൈവിധ്യം എന്ന വാക്ക് ഉപയോഗിച്ചു. പിന്നീട് ആ വാക്ക് ശാസ്ത്രരംഗത്ത് ചിരപ്രതിഷ്ഠ നേടി.
 
ജൈവവൈവിധ്യത്തെ പ്രധാനമായും മൂന്നായി തിരിച്ചിരിക്കുന്നു.
ജനിതക വൈവിധ്യം, ഇന വൈവിദ്ധ്യം, ആവാസവ്യവസ്ഥാ വൈവിധ്യം എന്നിങ്ങനെ പ്രധാനമായും മൂന്നുതരം ജൈവവൈവിധ്യങ്ങളുണ്ടെന്ന് കണക്കാക്കപ്പെടുന്നു.
# ജനിതക വൈവിധ്യം (Genetic Diversity)
# ജീവജാതി വൈവിദ്ധ്യം (Species Diversity)
# ആവാസവ്യവസ്ഥാ വൈവിധ്യം
 
==ജൈവവൈവിധ്യം നേരിടുന്ന ഭീഷണികൾ==
ഭൂമിയിൽ ജീവൻ തുടങ്ങിയതു മുതൽ അഞ്ച് വലിയ വംശനാശവും നിരവധി ചെറിയ വംശനാശവും ജൈവവൈധ്യത്തിന്റെ ശോഷണത്തിന് കാരണമായിട്ടുണ്ട്. 540 മില്യൺ വർഷങ്ങൾക്കു മുൻപ് കേംബ്രിയൻ വിസ്ഫോടനത്തിലൂടെ ഭൂമിയിൽ ബഹുകോശജീവികളുടെ വംശപരമായ പെരുപ്പം ഉണ്ടായതിന് ശേഷമാണ് ഇത്തരത്തിൽ വംശനാശങ്ങളെ ജെവവൈവിധ്യം അഭിമുഖീകരിച്ചത്. 251 മില്യൺ വർഷങ്ങൾക്ക് മുൻപുണ്ടായ പെർമിയൻ [[ട്രയാസ്സിക്]] വംശനാശം ആണ് ഇതിൽ ഏറ്റവും വലുത് , ഏകദേശം 30 ദശ ലക്ഷം വർഷം വേണ്ടി വന്നു ഇതിൽ നിന്നും നട്ടെല്ലുള്ള ജീവികൾക് കര കയറാൻ . 65.5 മില്യൺ വർഷങ്ങൾക്ക് മുൻപ് ഉണ്ടായ [[ക്രിറ്റേഷ്യസ്‌]] -ടേർഷ്യറി വംശനാശ (കേ - ടി വംശനാശം) സംഭവമാണ് അവസാനകാലത്തായുണ്ടായ അത്തരമൊരെണ്ണം. ദിനോസറുകളുടെ അന്ത്യം കുറിച്ച കാലമായിരുന്നു അത്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ജൈവവൈവിധ്യ ശോഷണം മനുഷ്യന്റെ ആവിർഭാവത്തെ തുടർന്നുള്ളതാണ്. ഹോളോസീൻ വംശനാശം എന്ന് പേരിട്ടിരിക്കുന്ന ഇത് വാസവ്യവസ്ഥയുടെ നാശം ജനിതകവൈവിധ്യ ശോഷണം തുടങ്ങിയ പ്രത്യേകതകളോട് കൂടിയതാണ്.
"https://ml.wikipedia.org/wiki/ജൈവവൈവിധ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്