"താറാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 37:
 
=== ചിറകും തൂവലും ===
[[File:White Duck Body Shap.jpg|thumb|തോണി പോലുള്ള ശരീരം, നീന്തുവാൻ സഹായിക്കുന്നു.]]
താറാവുകളുടെ ശരീരത്തിന്റെ വലിപ്പവുമായി താരതമ്യപ്പെടു ത്തുമ്പോൾ ചിറകുകൾക്ക് വലിപ്പം കുറവാണ്. ശരീരത്തോട് ചേർന്നിരിക്കുന്ന ഇരു ചിറകുകളിലുമുള്ള പറക്കത്തൂവലുകൾ ഉടൽ ഭാഗത്തു നിന്ന് അല്പം പിന്നിലേക്ക് തള്ളിനില്ക്കുന്നു. ശരീരത്തിന്റെ എല്ലാ ഭാഗവും മറയത്തക്കവിധമാണ് തൂവലുകൾ ഉദ്ഭവിച്ചിരിക്കുന്നത്. എണ്ണമയമുള്ള തൂവലുകളും ത്വക്കിനടിയിലെ കട്ടിയായ കൊഴുപ്പു ശേഖരവും തണുത്ത ജലാശയങ്ങളിൽ പോലും വളരെ നേരം നീന്തി ഇര തേടാൻ ഇവയെ സഹായിക്കുന്നു.
 
വർഷംതോറും താറാവിന്റെ തൂവലുകൾ കൊഴിഞ്ഞു പോയ ശേഷം പുതിയവ ഉണ്ടാകുന്നു. ശരത്കാലത്താണ് സാധാരണയായി തൂവലുകൾ കൊഴിയുന്നത്. ആൺ താറാവുകളുടെ കോൺടൂർ തൂവലുകൾ വർഷത്തിൽ രണ്ടുതവണ കൊഴിയുക സാധാരണമാണ്. തൂവലുകൾ കൊഴിയുന്നതിനിടയ്ക്കുള്ള'ഹ്രസ്വ' കാലയളവിനെ 'എക്ളിപ്സ് പ്ളൂമേജ്' എന്നു പറയുന്നു.
 
== പ്രത്യുല്പാദനം ==
താറാമുട്ടയ്ക്ക് 70-84 ഗ്രാം തൂക്കം വരും. കോഴിമുട്ടയേക്കാൾ 15-20 ഗ്രാം കൂടുതലാണിത്. പ്രതിവർഷം കോഴികളിൽ നിന്നു ലഭിക്കുന്നതിനേക്കാൾ 40 മുതൽ 50 വരെ അധികം മുട്ടകൾ താറാവിൽ നിന്നു ലഭിക്കും. താറാവുകൾക്ക് അടയിരിക്കുന്ന സ്വഭാവമില്ലാത്തതിനാൽ ഇവയുടെ മുട്ട കോഴിമുട്ടകളോടൊപ്പം അടവച്ചോ ഇൻകുബേറ്ററിന്റെ സഹായത്താലോ വിരിയിച്ചെടുക്കുകയാണു പതിവ്. മുട്ട വിരിയാൻ 28 ദിവസം ആവശ്യമാണ്.
"https://ml.wikipedia.org/wiki/താറാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്