"എം. സദാശിവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|M. Sadasivan}}
{{ToDisambig|വാക്ക്=സദാശിവൻ}}
[[ഒന്നാം കേരളനിയമസഭ|ഒന്നും]], മൂന്നും കേരളനിയമസഭകളിൽ [[നേമം നിയമസഭാമണ്ഡലം|നേമം നിയോജകമണ്ഡലത്തെ]]<ref>http://niyamasabha.org/codes/members/m590.htm</ref> പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു '''എം. സദാശിവൻ''' (ഏപ്രിൽ 1919 - 20 ജനുവരി 1989). അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഒന്നാം കേരളനിയമസഭയിലും [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)|സി.പി.ഐ.(എം)നെ]] മൂന്നാം കേരള നിയമസഭയിലേക്കും ഇദ്ദേഹം പ്രതിനിധാനം ചെയ്തു. 1919 ഏപ്രിലിൽ ജനിച്ചു. ടെക്നിക്കൽ എഞ്ചിനിയറിംഗിൽ ഡിപ്ലോമ നേടിയിട്ടുണ്ട്.
 
[[സി.പി.ഐ.|സി.പി.ഐയുടെ]] തിരുവനന്തപുരം ജില്ലാക്കമ്മിറ്റിയംഗം, സംസ്ഥാന സമിതിയംഗം, കേരള കർഷകസംഘം വർക്കിംഗ് കമ്മിറ്റിയംഗം, എന്നീ നിലകളിൽ ഇദ്ദേഹം പ്രവർത്തിച്ചിരുന്നു. [[ഇന്ത്യൻ കരസേന|ഇന്ത്യൻ കരസേനയിൽ]] ഏഴ് വർഷത്തോളം പ്രവർത്തിച്ച ഇദ്ദേഹം 1938-40 കാലങ്ങളിൽ പൊതുമരാമത്ത് വകുപ്പിലും ജോലിചെയ്തിരുന്നു. നിരവധി തവണ ജയിൽ വാസവും അനുഷ്ഠിച്ചിട്ടുണ്ട്. 1989 ജനുവരി 20 ന് അന്തരിച്ചു.
 
== അവലംബം ==
"https://ml.wikipedia.org/wiki/എം._സദാശിവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്