"അസഫ് ജാ ഒന്നാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: അസഫ് ജാ >>> അസഫ് ജാ ഒന്നാമൻ
വരി 3:
'''ഖമർ ഉദ്-ദിൻ ചിൻ ഖിലിജ് ഖാൻ (ഖമർ ഉദ്-ദിൻ സിദ്ദിഖി)''' എന്ന '''നിസാം-ഉൾ-മുൽക് അസഫ് ജാ''' ([[ഓഗസ്റ്റ് 20]], [[1671]] - [[ജൂൺ 1]], [[1748]]) [[ഹൈദരാബാദ് രാജ്യം|ഹൈദരാബാദ് രാജ്യത്തിന്റെ]] സ്ഥാപകനാണ്‌ . '''അസഫ് ജാ ഒന്നാമൻ''' എന്നും അറിയപ്പെടുന്ന ഇദ്ദേഹം 1720 മുതൽ 1748 വരെ ഹൈദരാബാദ് രാജ്യത്തിന്റെ ഭരണാധികാരിയായിരുന്നു. [[അസഫ് ജാ രാജവംശം|അസഫ് ജാ രാജവംശത്തിന്റെ]] സ്ഥാപകനായും അറിയപ്പെടുന്നു.
== പശ്ചാത്തലം ==
[[മുഗൾ സാമ്രാജ്യം|മുഗൾ ചക്രവർത്തി]] [[ഫാറൂഖ് സിയാർ|ഫാറുഖ് സിയാറിന്റെ]] സഭയിലെ ഏറ്റവും ശക്തരായ അംഗങ്ങളിൽ ഒരാളായിരുന്നു അസഫ് ജാ. ആദ്യം [[അവാധ്അവധ്|അവാധിലെഅവധിലെ]] ഗവർണറായി നിയമിക്കപ്പെട്ട ഇദ്ദേഹത്തിന്‌ പിന്നീട് [[ഡെക്കാൻ|ഡെക്കാന്റെ]] ചുമതല നൽകി. മുഗൾ ചക്രവർത്തിക്കു കീഴിൽ ഗവർണറായിരിക്കുമ്പോൾത്തന്നെ ഡെക്കാന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ നിയന്ത്രണം അസഫ് ജാ കൈയടക്കി. ഡെക്കാനിലെ ഈ സാഹചര്യവും രാജസഭയിലെ പ്രഭുക്കൾ തമ്മിലുള്ള മൽസരവും മുതലെടുത്ത് അസഫ് ജാ പ്രദേശത്തെ അധികാരം പിടിച്ചെടുത്ത് യഥാർത്ഥഭരണാധികാരിയായി മാറി<ref name=ncert10>{{cite book |last= |first= |authorlink= |coauthors= |title=Social Science - Our Pasts-II |year=2007 |publisher=NCERT |location=New Delhi|isbn=81-7450-724-8|chapter=10-Eighteenth Century Political Formations|pages=143}}</ref>.
 
ഉത്തരേന്ത്യയിൽ നിന്നും സമർത്ഥരായ സൈനികരേയും ഭരണകർത്താക്കളേയും ഹൈദരാബാദിലേക്ക് കൊണ്ടു വന്ന അസഫ് ജാ [[മാൻസബ്ദാർ|മാൻസബ്ദാറുകളെ]] നിയമിക്കുകയും അവർക്ക് [[ജഗീർ|ജഗീറുകളുടെ]] നിയന്ത്രണം ഏല്പ്പിക്കുകയും ചെയ്തു. മുഗൾ ചക്രവർത്തിയുടെ സേവകനായിരുന്നെങ്കിലും [[ദില്ലി|ദില്ലിയിൽ]] നിന്നും ഒരു നിർദ്ദേശവും സ്വീകരിക്കാതെ തികച്ചും സ്വതന്ത്രമായി അസഫ് ജാ ഭരണം നടത്തി<ref name=ncert10/>.
 
== ഇതും കാണുക ==
*[[നിസാം]]
"https://ml.wikipedia.org/wiki/അസഫ്_ജാ_ഒന്നാമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്