"ചർച്ച് ഓഫ് സൗത്ത് ഇന്ത്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
→‎പിറവി: അക്ഷരത്തെറ്റ്
വരി 51:
=== പിറവി ===
[[പ്രമാണം:St-Francis-Church.jpg|thumb|right|സി.എസ്.ഐയുടെ കീഴിലുള്ള [[കൊച്ചി സെന്റ് ഫ്രാൻസിസ് പള്ളി]] - ഇന്ത്യയിലെ ഏറ്റവും പുരാതനമായ യൂറോപ്യൻനിർമ്മിത പള്ളിയാണിത്]]
[[ചെന്നൈ|മദ്രാസിലെ]] [[സെന്റ് ജോർജ് കത്തീഡ്രൽ, ചെന്നൈ|സെന്റ് ജോർജ് കത്തീഡ്രലിൽ]] [[1947]] സെപ്റ്റംബർ 27-ന് അന്നത്തെ തിരുവിതാംകൂർ -കൊച്ചി ആംഗ്ലിക്കൻ മഹായിടവക ബിഷപ് [[സി.കെ. ജേക്കബ്]] ആണു് ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ പിറവി പ്രഖ്യാപിച്ചതു്. [[എപ്പിസ്കോപ്പസി]], സഭയുടെ ഭരണക്രമത്തിന്റെ ഭാഗമായി അംഗീകരിക്കപ്പെട്ടതാണ് സി.എസ്.ഐ-യുടെ രൂപീകരണത്തിലെ പ്രധാന നാഴികക്കല്ലായത്. [[ബിഷപ്പ്]] എന്ന സ്ഥാനം സഭയുടെ ആദിമകാലം മുതൽ ഉണ്ടായിരിക്കുന്നതാണെന്നും അതു സഭയുടെ ഭരണസംവിധാനത്തിന്റെ ഒരു ഭാഗമായി അംഗീകരിക്കാമെന്നും എപ്പിസ്കോപ്പൽ അല്ലാത്ത സഭകൾ അംഗീകരിച്ചതുകൊണ്ടാണ് ഈ ഐക്യം സാധ്യമായത്. [[സഭകളുടെ ലോക കൗൺസിൽ]] സ്ഥാപിക്കപ്പെടുന്നതിനും ഒരു വർഷം മുൻപായി നടന്ന സി.എസ്.ഐ. സഭയുടെ രൂപീകരണം സഭകളുടെ ഏകീകരണശ്രമങ്ങളിലെ ശ്രദ്ധേയമായ കാൽവെയ്പ്പുകളൊന്നാണ്. എപ്പിസ്കോലായതുംഎപ്പിസ്കോപ്പലായതും അല്ലാത്തതുമായ സഭകൾ ചേർന്ന് ഒരു സംയുക്ത എപ്പിസ്കോപ്പൽ സഭക്ക് രൂപം നൽകപ്പെട്ട ഈ സംഭവം ക്രൈസ്തവസഭാ ചരിത്രത്തിലാദ്യത്തേതായി കരുതപ്പെടുന്നു.<ref name="indianchristianity"/>
 
=== സഭൈക്യപാതയിലെ തുടർശ്രമങ്ങൾ ===
ക്രൈസ്തവസഭകൾ ഒന്നായിത്തീരുന്നതിനു വിശ്വാസകാര്യങ്ങളിലും ആരാധനാക്രമങ്ങളിലും പരിപൂർണമായ യോജിപ്പ് ആവശ്യമില്ലെന്ന് സി.എസ്.ഐ. രൂപീകരണം തെളിയിച്ചു. അടിസ്ഥാന വിശ്വാസകാര്യങ്ങൾ ഭരണഘടനയിൽ വ്യക്തമായിരിക്കുന്നതിനൊപ്പം അതിനുപരിയായ കാര്യങ്ങളിൽ ഓരോ സ്ഥലത്തെ സഭയ്ക്കും വേണ്ട ക്രമീകരണങ്ങൾ വരുത്തുവാൻ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്.{{അവലംബം}} 1975-ൽ സി.എസ്.ഐ., [[സി.എൻ.ഐ.]], [[മാർത്തോമ്മാ സഭ]] എന്നിവ ഉൾക്കൊള്ളുന്ന ജോയിന്റ് കൗൺസിൽ നിലവിൽ വന്നു. ഇവ മൂന്നും ഒറ്റ സഭയായി തീർന്നില്ലെങ്കിലും വിശ്വാസപരമായ കാര്യങ്ങളിൽ പരസ്പര ഐക്യത്തിൽ പ്രവർത്തിക്കുന്നു.
"https://ml.wikipedia.org/wiki/ചർച്ച്_ഓഫ്_സൗത്ത്_ഇന്ത്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്