"ചർച്ച് ഓഫ് സൗത്ത് ഇന്ത്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 42:
===രൂപീകരണ പശ്ചാത്തലം===
[[File:George'sCathedral.jpg|ലഘു|250px|[[ചെന്നൈ|ചെന്നൈയിലെ]] [[സെന്റ് ജോർജ് കത്തീഡ്രൽ, ചെന്നൈ|സെന്റ് ജോർജ് കത്തീഡ്രൽ]] - 1947-ൽ സി.എസ്.ഐയുടെ രൂപീകരണം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത് ഇവിടെവച്ചാണ്]]
1910-ൽ [[എഡിൻബറോ|എഡിൻബറോയിൽ]] വെച്ച് നടന്ന അന്താരാഷ്ട്ര ക്രൈസ്തവ മിഷനറി സമ്മേളനത്തിന്റെ പ്രധാന ചർച്ചാവിഷയം മിഷനറി സഭകളുടെ ഐക്യത്തെക്കുറിച്ചായിരുന്നു. ആ സമ്മേളനത്തിൽ നിന്നു പ്രചോദനമുൾക്കൊണ്ട [[വി.എസ്. അസീറിയ|വി.എസ്. അസീറിയയെപ്പോലുള്ളവർ]] സഭകളുടെ ഐക്യത്തെ സംബന്ധിച്ചുള്ള ചർച്ചകൾക്ക് മുൻകൈയെടുത്തു. പിന്നീടദ്ദേഹം [[ആംഗ്ലിക്കൻ സഭ|ആംഗിക്കൻ സഭയിലെ]] ആദ്യത്തെ ഇന്ത്യൻ ബിഷപ്പായി. 1919-ൽ ആംഗ്ലിക്കൻ, [[മെഥഡിസ്റ്റ് സഭ|മെഥഡിസ്റ്റ്]], [[എസ്.ഐ.യു.സി.]] സഭകളുടെ പ്രതിനിധികൾ അനൗപചാരികമായി നടത്തിയ ചർച്ചകളാണ് ദക്ഷിണേന്ത്യയിൽ സഭൈക്യത്തിനുള്ള വഴി തുറന്നത്. സഭകളുടെ ഏകീകരണത്തിന് ലാംബെത് ചതുർതത്വങ്ങൾ (Lambeth Quadrilateral) അടിസ്ഥാനമാക്കാമെന്ന് അവർ തീരുമാനമെടുത്തു.<ref name="indianchristianity">{{cite web |url= http://www.indianchristianity.com/html/Churches.htm |title= History of the Church of South India, From indianchristianity.com website |accessdate=2011-12-17 |work= |date= }}</ref>
# പഴയ നിയമവും പുതിയ നിയമവും അടങ്ങിയ [[ബൈബിൾ|വേദപുസ്തകം]] [[നിത്യരക്ഷ|രക്ഷക്കാവശ്യമായ]] വിവരങ്ങളുടെ സമ്പൂർണ്ണ സ്രോതസ്സും വിശ്വാസകാര്യങ്ങളുടെ പരമമായ മാനദണ്ഡവുമാണ്
# ഈ വിശ്വാസം സാക്ഷീകരിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള വിശ്വാസസംഹിതകളാണ് [[അപ്പോസ്തലിക വിശ്വാസപ്രമാണം|അപ്പസ്തോലവിശ്വാസപ്രമാണവും]] [[നിഖ്യാവിശ്വാസപ്രമാണം|നിഖ്യാവിശ്വാസപ്രമാണവും]]
# [[മാമ്മോദീസ|സ്നാനം]], [[കുർബ്ബാന]] എന്നീ ചടങ്ങുകൾ
# ചരിത്രപരമായ [[എപ്പിസ്കോപ്പസി]] (സഭാഭരണത്തിൽ ബിഷപ്പിന്റെ തസ്തിക)
വരി 51:
=== പിറവി ===
[[പ്രമാണം:St-Francis-Church.jpg|thumb|right|സി.എസ്.ഐയുടെ കീഴിലുള്ള [[കൊച്ചി സെന്റ് ഫ്രാൻസിസ് പള്ളി]] - ഇന്ത്യയിലെ ഏറ്റവും പുരാതനമായ യൂറോപ്യൻനിർമ്മിത പള്ളിയാണിത്]]
[[ചെന്നൈ|മദ്രാസിലെ]] [[സെന്റ് ജോർജ് കത്തീഡ്രൽ, ചെന്നൈ|സെന്റ് ജോർജ് കത്തീഡ്രലിൽ]] [[1947]] സെപ്റ്റംബർ 27-ന് അന്നത്തെ തിരുവിതാംകൂർ -കൊച്ചി ആംഗ്ലിക്കൻ മഹായിടവക ബിഷപ് [[സി.കെ. ജേക്കബ്]] ആണു് ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ പിറവി പ്രഖ്യാപിച്ചതു്. [[എപ്പിസ്കോപ്പസി]], സഭയുടെ ഭരണക്രമത്തിന്റെ ഭാഗമായി അംഗീകരിക്കപ്പെട്ടതാണ് സി.എസ്.ഐ-യുടെ രൂപീകരണത്തിലെ പ്രധാന നാഴികക്കല്ലായത്. [[ബിഷപ്പ്]] എന്ന സ്ഥാനം സഭയുടെ ആദിമകാലം മുതൽ ഉണ്ടായിരിക്കുന്നതാണെന്നും അതു സഭയുടെ ഭരണസംവിധാനത്തിന്റെ ഒരു ഭാഗമായി അംഗീകരിക്കാമെന്നും എപ്പിസ്കോപ്പൽ അല്ലാത്ത സഭകൾ അംഗീകരിച്ചതുകൊണ്ടാണ് ഈ ഐക്യം സാധ്യമായത്. [[സഭകളുടെ ലോക കൗൺസിൽ]] സ്ഥാപിക്കപ്പെടുന്നതിനും ഒരു വർഷം മുൻപായി നടന്ന സി.എസ്.ഐ. സഭയുടെ രൂപീകരണം സഭകളുടെ ഏകീകരണശ്രമങ്ങളിലെ ശ്രദ്ധേയമായ കാൽവെയ്പ്പുകളൊന്നാണ്. എപ്പിസ്കോലായതും അല്ലാത്തതുമായ സഭകൾ ചേർന്ന് ഒരു സംയുക്ത എപ്പിസ്കോപ്പൽ സഭക്ക് രൂപം നൽകപ്പെട്ട ഈ സംഭവം ക്രൈസ്തവസഭാ ചരിത്രത്തിലാദ്യത്തേതായി കരുതപ്പെടുന്നു.<ref name="indianchristianity"/>
=== സഭൈക്യപാതയിലെ തുടർശ്രമങ്ങൾ ===
ക്രൈസ്തവസഭകൾ ഒന്നായിത്തീരുന്നതിനു വിശ്വാസകാര്യങ്ങളിലും ആരാധനാക്രമങ്ങളിലും പരിപൂർണമായ യോജിപ്പ് ആവശ്യമില്ലെന്ന് സി.എസ്.ഐ. രൂപീകരണം തെളിയിച്ചു. അടിസ്ഥാന വിശ്വാസകാര്യങ്ങൾ ഭരണഘടനയിൽ വ്യക്തമായിരിക്കുന്നതിനൊപ്പം അതിനുപരിയായ കാര്യങ്ങളിൽ ഓരോ സ്ഥലത്തെ സഭയ്ക്കും വേണ്ട ക്രമീകരണങ്ങൾ വരുത്തുവാൻ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്.{{അവലംബം}}. 1975-ൽ സി.എസ്.ഐ., [[സി.എൻ.ഐ.]], [[മാർത്തോമ്മാ സഭ]] എന്നിവ ഉൾക്കൊള്ളുന്ന ജോയിന്റ് കൗൺസിൽ നിലവിൽ വന്നു. ഇവ മൂന്നും ഒറ്റ സഭയായി തീർന്നില്ലെങ്കിലും വിശ്വാസപരമായ കാര്യങ്ങളിൽ പരസ്പര ഐക്യത്തിൽ പ്രവർത്തിക്കുന്നു.
 
==ഭരണ സംവിധാനം==
വരി 74:
* [http://www.csichurch.com/ Church of South India International Resource Center]
* [http://www.indianchristianity.com/html/Churches.htm Indian Christianity: Church of South India]
 
* [http://www.manoramaonline.com/cgi-bin/MMonline.dll/portal/ep/malayalamContentView.do?contentType=EDITORIAL&programId=1073998196&articleType=festival&contentId=664879&BV_ID=@@@ മലയാള മനോരമ]
{{കേരളത്തിലെ ക്രൈസ്തവ സഭകൾ}}
 
"https://ml.wikipedia.org/wiki/ചർച്ച്_ഓഫ്_സൗത്ത്_ഇന്ത്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്