→വാവർ ശാസ്താം പാട്ടുകളിൽ
ശിവപ്രസാദ് (സംവാദം | സംഭാവനകൾ) No edit summary |
ശിവപ്രസാദ് (സംവാദം | സംഭാവനകൾ) |
||
== വാവർ ശാസ്താം പാട്ടുകളിൽ ==
വാവാർ ഒരു കടൽക്കൊള്ളക്കാരനായിരുന്നതായി ചില പാട്ടുകളിൽ പരാമർശിച്ചിട്ടുണ്ട്. പക്ഷേ അദ്ദേഹം അതി ദയാലുവും നല്ല മനസിനുടമയുമായിരുന്നു. പന്തളം രാജവിന് അവകാശമുണ്ടായിരുന്ന ആലപ്പുഴ ജില്ലയിലെ ചില തീര പ്രദേശങ്ങളിൽ കടൽ വഴി കച്ചവടം നടത്തുന്നതിന് രാജാവിന് കപ്പം കൊടുക്കണമായിരുന്നു. എന്നാൽ അറബി നാടുകളിൽ നിന്നും വന്ന ചിലർ കപ്പം നൽകാൻ വിസമ്മതിച്ചു. വാവർ ആയിരുന്നു അതിൽ പ്രമുഖൻ. പന്തളം രാജാവിന്റെ അനുമതിയോടെ വാവരെ എതിരിടാൻ ചെന്ന അയ്യപ്പൻ വാവരെ പരാജയപ്പെടുത്തി. അയ്യപ്പന്റെ ദൈവികത്വം തിരിച്ചറിഞ്ഞ വാവർ സന്തതസഹചാരിയായി അയ്യപ്പനൊപ്പം കൂടുകയായിരുന്നു എന്ന് ചില അയ്യപ്പൻ പാട്ടുകളിൽ കാണുന്നു. അയ്യപ്പനോട് യുദ്ധം ചെയ്ത് സന്ധിവഴങ്ങിയ ശേഷം വിശ്വസ്ത സുഹൃത്തായി മാറിയ വാവരെയാണ് ശാസ്താം പാട്ടുകളിൽ കാണാൻ കഴിയുന്നത്.
അയ്യപ്പൻ വിളക്കിന് വാവരങ്കം എന്ന പാട്ട് പാടി അവതരിപ്പിക്കാറുണ്ട്. ഇത് അയ്യപ്പനും വാവരും തമ്മിലുള്ള യുദ്ധത്തിന്റെ നാടകാവിഷ്ക്കാരമാണ്. ഇതിൽ വാവരുടെ വേഷം ലുങ്കി, പച്ചത്തൊപ്പി, ബെൽറ്റ് എന്നിവയാണ്
അയ്യപ്പൻ വിളക്കിനു പാടുന്ന മറ്റു പാട്ടുകൾ ഇവയാണ്
|