"ചർച്ച് ഓഫ് സൗത്ത് ഇന്ത്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 53:
[[സെന്റ് ജോർജ് കത്തീഡ്രൽ, ചെന്നൈ|മദ്രാസിലെ സെന്റ് ജോർജ് കത്തീഡ്രലിൽ]] [[1947]] സെപ്റ്റംബർ 27ന് അന്നത്തെ തിരുവിതാംകൂർ -കൊച്ചി ആംഗ്ലിക്കൻ മഹായിടവക ബിഷപ് [[സി.കെ. ജേക്കബ്]] ആണു് സി.എസ്.ഐ. എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന സഭയുടെ പിറവി പ്രഖ്യാപിച്ചതു്. ബിഷപുമാർ ഉള്ളതും ഇല്ലാത്തതുമായ സഭകൾ ഒന്നുചേർന്ന് ഏകസഭയായിത്തീർന്നത് ചരിത്രത്തിൽ ആദ്യത്തെ സംഭവമായിരുന്നു.{{അവലംബം}} വിവിധ ക്രൈസ്തവസഭകളുടെ ഏകീകരണത്തിന്റെ ആദ്യകാൽവെയ്പ്പുകളൊന്നായിരുന്ന ഈ സംഭവം, [[സഭകളുടെ ലോക കൗൺസിൽ]] സ്ഥാപിക്കപ്പെടുന്നതിനും ഒരു വർഷം മുൻപായിരുന്നു.
 
=== സഭകളുടെ ഐക്യംഏകീകരണം - പ്രത്യേകതകൾ ===
സഭകൾ ഒന്നായിത്തീരുന്നതിനു വിശ്വാസകാര്യങ്ങളിലും ആരാധനാക്രമങ്ങളിലും പരിപൂർണമായ യോജിപ്പും ഏകത്വവും ആവശ്യമില്ലെന്ന് തെളിയിച്ചതും സി.എസ്.ഐ. സഭ തന്നെ. അടിസ്ഥാന വിശ്വാസകാര്യങ്ങൾ ഭരണഘടനയിൽ വ്യക്തമായിരിക്കുന്നതിനൊപ്പം അതിനുപരിയായ കാര്യങ്ങളിൽ ഓരോ സ്ഥലത്തെ സഭയ്ക്കും വേണ്ട ക്രമീകരണങ്ങൾ വരുത്തുവാൻ സ്വാതന്ത്ര്യം നൽകുന്നു. ഇന്നും ലോകമൊട്ടാകെ നടക്കുന്ന ഐക്യസംഭാഷണങ്ങളിൽ സി.എസ്.ഐ. ഒരു വഴികാട്ടിയാണ്.
 
"https://ml.wikipedia.org/wiki/ചർച്ച്_ഓഫ്_സൗത്ത്_ഇന്ത്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്