"റോസമ്മ പുന്നൂസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
നിയമത്തിൽ ബിരുദധാരിയായ റോസമ്മ പുന്നൂസ് [[ഒന്നാം കേരളനിയമസഭ|ഒന്നും]] എട്ടും കേരളനിയമസഭകളിലംഗമായിരുന്നു. ഒന്നാം കേരള നിയമസഭയിൽ [[ദേവികുളം നിയമസഭാമണ്ഡലം|ദേവികുളം മണ്ഡലത്തേയും]] എട്ടാം കേരള നിയമസഭയിൽ [[ആലപ്പുഴ നിയമസഭാമണ്ഡലം|ആലപ്പുഴ മണ്ഡലത്തേയുമാണ്]] റോസമ്മ പുന്നൂസ് പ്രതിനിധാനം ചെയ്തത്<ref>http://niyamasabha.org/codes/members/m586.htm</ref>.
 
1957 ഏപ്രിലിൽ കേരളനിയമസഭാ തെരഞ്ഞെടുപ്പിലൂടെ ലോകത്താദ്യമായി ഒരു കമ്യൂണിസ്റ്റ് കക്ഷി ബാലറ്റ് പേപ്പറിലൂടെ ഭരണത്തിലെത്തി. അന്നു തെരഞ്ഞെടുക്കപ്പെട്ടവരിൽ മൊത്തം ആറു സ്ത്ര്രീസാമാജികരുണ്ടായിരുന്നുസ്ത്രീ സാമാജികരുണ്ടായിരുന്നു. ഇവരിൽ കേരളത്തിലെ ആദ്യവനിതാമന്ത്രിയായി നിയമിക്കപ്പെട്ട [[കെ.ആർ. ഗൌരിഗൗരി]], [[അയിഷാ ബായ്]], റോസമ്മ പുന്നൂസ് എന്നിവർ കമ്യൂണിസ്റ്റ് പ്രതിനിധികളും [[ലീലാ ദാമോദരമേനോൻ]], [[കുസുമം ജോസഫ്]], [[ശാരദ കൃഷ്ണൻ]] എന്നിവർ പ്രതിപക്ഷ അംഗങ്ങളുമായിരുന്നു. <ref name="The Hindu">[http://www.hindu.com/thehindu/thscrip/print.pl?file=2011031264780700.htm&date=2011/03/12/&prd=th& "Women yet to gain a foothold - Article by M.P. Praveen, The Hindu daily newspaper (2011 മാർച്ച് 12)] </ref>
 
ഒന്നാംനിയമസഭയുടെ പ്രോടെംപ്രോടേം സ്പീക്കർ (സാമാജികർ സത്യപ്രതിജ്ഞ ചെയ്യുന്നതടക്കമുള്ള ആദ്യസമ്മേളനം നിയന്ത്രിക്കുന്ന ആൾ) റോസമ്മ പുന്നൂസ് ആയിരുന്നു. ഏപ്രിൽ 10നു് പ്രോടെംപ്രോടേം സ്പീക്കർ ആകുന്നതിനുമുമ്പേ ചട്ടപ്രകാരം അവർ സ്വന്തം സത്യപ്രതിജ്ഞാനിർവ്വഹണം നടത്തി. അങ്ങനെ ഐക്യകേരളത്തിന്റെ ചരിത്രത്തിൽ ആദ്യം സത്യപ്രതിജ്ഞ ചെയ്ത നിയമസഭാംഗം എന്ന ഖ്യാതി റോസമ്മയ്ക്കു സ്വന്തമായി. ( 1956ൽ ഐക്യകേരളം രൂപമെടുക്കുന്നതിനുമുമ്പ് തിരുക്കൊച്ചി നിയമസഭയിലേക്കു് കെ.ആർ.ഗൌരി 1951ലും 1954ലും തെരഞ്ഞെടുക്കപ്പെട്ട് യഥാവിധി സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ടു്.)<ref name="The Hindu"></ref>
 
1982ൽ ആലപ്പുഴയിൽനിന്നും സി.പി.ഐ. പ്രതിനിധിയായി മത്സരിച്ച റോസമ്മ അപ്രാവശ്യം എൻ.ഡി.പി.യുടെ കെ.പി. രാമചന്ദ്രൻ നായരോട് 1590 വോട്ടുകളുടെ കുറവിനു് പരാജയപ്പെട്ടു. പക്ഷേ, പിന്നീട് 1987ൽ എട്ടാം നിയമസഭയിലേക്കു് നടന്ന തെരഞ്ഞെടുപ്പിൽ അവർ തൊട്ടടുത്ത എതിർസ്ഥാനാർത്ഥി കളർകോട് നാരായണൻ നായരെ (എൻ.ഡി.പി.) 23908 നെതിരെ 36742 വോട്ടുകൾക്കു് തോൽ‌പ്പിച്ച് വീണ്ടും നിയമസഭയുടെ അകത്തലത്തിലേക്കു പ്രവേശിച്ചു.<ref>http://keralaassembly.org/1987/1987100.html</ref>
32,930

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1132785" എന്ന താളിൽനിന്ന് ശേഖരിച്ചത്