"ആഞ്ഞിലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 17:
[[പ്രമാണം:ആഞ്ഞിലി.jpg|ലഘു|ആഞ്ഞിലി മരം]]
കൊടും തണുപ്പും വരൾച്ചയും സഹിക്കാൻ കഴിവുള്ള വൃക്ഷമാണ് '''ആഞ്ഞിലി''' , '''അയിണി''' അഥവാ '''അയിനിപ്പിലാവ്''' (ശാസ്ത്രീയ നാമം: Artocarpus hirsutus Lam).ഭക്ഷ്യയോഗ്യവും [[ചക്ക]], [[കടച്ചക്ക]], എന്നിവയോട് സാദൃശ്യമുള്ളതുമായ ഫലം കായ്ക്കുന്ന ഒരു [[വൃക്ഷം|വൃക്ഷമാണിത്]]. ഇതിന്റെ ഫലം ആഞ്ഞിലിപ്പഴം, ആഞ്ഞിലിച്ചക്ക, അയണിച്ചക്ക, അയിനിചക്ക, ഐനിച്ചക്ക, ആനിക്കാവിള, ആനിക്കാ, എന്നീ പേരുകളിൽ അറിയപ്പെടുന്നു. പഴുത്തു കഴിയുമ്പോൾ ഇതിന്റെ മുള്ളു കലർന്ന തൊലി കളഞ്ഞാൽ മഞ്ഞ കലർന്ന ഓറഞ്ചു നിറത്തിൽ ചുളകൾ കാണാം. ഫലം കൂടാതെ അല്ലക്കുരു, അയനിക്കുരു, എന്നീ പേരുകളിൽ അറിയപ്പെടുന്ന ഇതിന്റെ വിത്തും വറുത്തെടുത്ത് ഭക്ഷിക്കാറുണ്ട്. ചക്കയാവും മുൻപെ കൊഴിയുന്ന, പൂവും കായുമല്ലാത്ത അവസ്ഥയിലുള്ള ഫലത്തെ അയിനിത്തിരി, ഐനിത്തിരി, എന്നീ പേരുകളിൽ അറിയപ്പെടുന്നു. ഇവ കൂടുതലും കേരളത്തിൽ കാണപ്പെടുന്നു <ref>
http://www.keralaforest.org/html/flora/groves.htm</ref>. ജനുവരി മുതൽ മാർച്ച് മാസം വരെയാണ് ഈ മരം പൂക്കുന്നത്.
</ref>.
 
നാല്പതു മീറ്ററോളം പൊക്കവും രണ്ടരമീറ്റർ വരെ വണ്ണവും ഇവയ്ക്കുണ്ടാകാറുണ്ട്. നല്ല ഈർപ്പമുള്ള മണ്ണാണ് ആഞ്ഞിലിക്ക് യോജിച്ചത്. ആദ്യത്തെ എട്ടുപത്തുവർഷം വളർച്ച സാവധാനത്തിലാണ്. ഇലകൾക്ക് ശരാശരി 15 സെന്റിമീറ്റർ നീളവും 8 സെന്റിമീറ്റർ വീതിയുമുണ്ട്. ആഞ്ഞിലിയുടെ ഇലകളിലും തണ്ടിലും ചെറിയ നാരുകളുണ്ട്. വെളുത്ത കറയുള്ള ഈ മരം നല്ല ഉറപ്പും ബലവുമുള്ളതാണ്.
"https://ml.wikipedia.org/wiki/ആഞ്ഞിലി" എന്ന താളിൽനിന്ന് ശേഖരിച്ചത്