തെങ്ങിനെ ആക്രമിക്കുന്ന പ്രധാനകീടമാണ് '''മണ്ഡരി'''. ആർത്രോപോട ഫൈലത്തിലെ അരക്കിനിട എന്ന എട്ടുകാലുള്ള ജീവി വിഭാഗത്തിൽ പെട്ട മൈറ്റുകൾ (Mites) ആണ് ഇവ. അരമില്ലീമീറ്ററിലും താഴെ മാത്രം ആണ് വലിപ്പം.വലിപ്പമുള്ള ഈ സൂക്ഷമ ജീവിയ്ക്ക് ആമയുടെ ആകൃതിയാണുള്ളത്. ഇതിന്റെ ശരീരം നിറയെ രോമങ്ങളും കൂടാതെ നാല് ജോടി കാലുകളുമുണ്ട്. ഇതിന് പറക്കാനോ വേഗത്തിൽ സഞ്ചരിക്കാനോ ഉള്ള കഴിവില്ല. എന്നാൽ കാറ്റിലൂടെ വളരെ വേഗം വ്യാപിക്കാനാകും. വളരെ വേഗം പെരുകാനുള്ള കഴിവാണ് മണ്ഡരിയുടെ പ്രത്യേകതക. ഒറ്റ കോളനിയിൽ ആയിരത്തിലേറേ ജീവികളുണ്ടാവും. ഇതിന്റെ ജീവിത ചക്രം 12 മുതൽ 14 ദിവസം വരെയാണ്. 1998 ലാണ് ഈ കീടം കേരളത്തിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്.<ref>ഇന്ത്യൻ നാളികേര ജേണൽ (ലക്കം 36)</ref>മെക്സിക്കൻ സ്വദേശിയായ ഈ കീടം ഇന്ന് ഉഷ്ണമേഖലാപ്രദേശങ്ങളിലാകെ തെങ്ങ് കർഷകരുടെ പേടിസ്വപ്നമാണ്. കൊപ്രയിൽ മുപ്പത് ശതമാനത്തിന്റെ കുറവ് മണ്ഡരിബാധ മൂലം ഉണ്ടാകുന്നു എന്നാണ് കണക്ക്.<ref>http://www.mathrubhumi.com/static/others/special/php/print.php?id=42009</ref>