"ചന്ദ്രഗ്രഹണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: ne:चन्द्रग्रहण
No edit summary
വരി 2:
[[പ്രമാണം:ചന്ദ്രഗ്രഹണം.png|thumb|200px|ചന്ദ്രഗ്രഹണം]]
[[ചന്ദ്രൻ|ചന്ദ്രനിൽ]] [[ഭൂമി|ഭൂമിയുടെ]] [[നിഴൽ]] പതിക്കുന്നതിനാണ് '''ചന്ദ്രഗ്രഹണം'''എന്നു പറയുന്നത്. ഇത്തരം സന്ദർഭത്തിൽ ഭൂമി ചന്ദ്രനും [[സൂര്യൻ|സൂര്യനും]] ഇടയിലായിരിക്കും. [[വെളുത്തവാവ്]] ദിവസമായിരിക്കും ചന്ദ്രഗ്രഹണം നടക്കുക. ഭാഗിക [[സൂര്യഗ്രഹണം|സൂര്യഗ്രഹണമെന്നപോലെ]] ഭാഗിക ചന്ദ്രഗ്രഹണവും നടക്കാറുണ്ട്സൂര്യനും ഭൂമിയും ചന്ദ്രനും ഒരേ നേർരേഖയിൽ വരുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുക.പൂർണ്ണ ചന്ദ്രഗ്രഹണ സമയത്തിൽ ചന്ദ്രനെ മങ്ങിയ ചുവന്ന നിറത്തിൽ കാണാം.ഇതിനു കാരണം ഭൂമിയുടെ അന്തരീക്ഷമാണ്. ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നുപോകുന്ന സൂര്യരശ്മികൾ വളഞ്ഞ് ചന്ദ്രനിൽ പതിക്കുന്നു. ഇങ്ങനെ പതിച്ചുതിരിച്ചുവരുന്ന പ്രകാശത്തിന്റെ ഭൂരിഭാഗവും വിസരണം മൂലം ചിതറിപ്പോകുന്നു. ബാക്കിയാവുക ചുവപ്പ് നിറവും മഞ്ഞ നിറവും മാത്രമായിരിക്കും. ഇതു നമ്മുടെ കണ്ണിൽപതിക്കുമ്പോൾ നമ്മൾ ചന്ദ്രനെ കാണുന്നത് ചുവപ്പ് നിറത്തിലായിരിക്കും. എന്നാൽ പൂർണചന്ദ്രഗ്രഹണസമയത്തേ അതുകാണാനാകൂ. കാരണം മറ്റുസമയത്ത് ചന്ദ്രപ്രഭയാൽ ഇതുകാണില്ല . പണ്ട് ഗ്രഹണത്തിന്റെ കാരണം ആയി കരുതിയത് രാഹുകേതുകളെയായിരുന്നു. ദേവന്മാർ അമൃത് ഭക്ഷിക്കുമ്പോൾ വേഷം മാറി വന്ന അസുരനെ സൂര്യചന്ദ്രന്മാർ കണ്ടെത്തി.മഹാവിഷ്ണുവിന്റെ സുദർശന ചക്രം അസുരന്റെ തലയറുത്തു. പക്ഷേ അമൃത് ഭക്ഷിച്ചതിനാൽ അസുരൻ മരിച്ചില്ല. തലയും ഉടലുമായി അവൻ സൂര്യചന്ദ്രന്മാരെ വേട്ടയാടി. എന്നാൽ മുറിഞ്ഞ കഴുത്തിലൂടെ അവർ രക്ഷപ്പെടും എന്നാണ് വിശ്വാസം. തലയും ഉടലും രാഹുവും കേതുവും എന്നറിയപ്പെട്ടു. രാഹുവും കേതുവും യഥാർഥത്തിൽ ഉണ്ട്. എന്നാൽ അവ ആകാശത്തിലെ സ്ഥാനങ്ങളാണ്. ഗ്രഹണസമയത്ത് സൂര്യചന്ദ്രന്മാർ ഉണ്ടാകേണ്ട സ്ഥാനങ്ങളാണ് രാഹുകേതുക്കൾ
 
[[File:Lunar eclipse June 2011 Total.jpg|thumb|300px|2011 ജൂണിൽ നടന്ന സമ്പൂർണ്ണചന്ദ്രഗ്രഹണത്തിന്റെ ദൃശ്യം]]
 
{{Astrostub|Lunar eclipse}}
{{The Moon}}
"https://ml.wikipedia.org/wiki/ചന്ദ്രഗ്രഹണം" എന്ന താളിൽനിന്ന് ശേഖരിച്ചത്