"ചാതുർവർണ്ണ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 35:
 
മേൽപ്പറഞ്ഞതിന്റെ അർത്ഥം, ബ്രാഹ്മണനു മാത്രമേ അറിവുള്ളൂ ക്ഷത്രിയനു മാത്രമേ ധൈര്യമുള്ളൂ എന്നല്ല. മറിച്ച് അറിവുള്ളവൻ ആരായാലും അവൻ ബ്രാഹ്മണനാണ്. ധൈര്യമുള്ളവൻ ആരായാലും അവൻ ക്ഷത്രിയനാണ്.
 
== ആശ്രമങ്ങൾ ==
{{main|ആശ്രമങ്ങൾ}}
ആശ്രമങ്ങൾ എന്നത് ഒരു മനുഷ്യന്റെ ജീവിതത്തെ നാലായി തിരിച്ചതാണ്. ഒരു മനുഷ്യായുസ്സ് 100 വയസ്സ് എന്ന മുൻ‌വിധിയിലാണ് ആശ്രമ വ്യവസ്ഥ. ഓരോ ആശ്രമത്തിലും കർമ്മങ്ങൾ ഓരോന്നാണ്. അതിങ്ങനെ:
 
* ബ്രഹ്മചര്യം: വിദ്യാഭ്യാസം
* ഗൃഹസ്താശ്രമം: ലൌകികം, കുടുമ്പം, തൊഴിൽ
* വാനപ്രസ്ഥം: വിശ്രമ ജീവിതം
* സന്യാസം: ഈശ്വര സാക്ഷാത്കാരം (സം=സർവ്വം, ന്യാസം=ഉപേക്ഷിക്കുക)
 
ആശ്രമങ്ങളിലെ ഉത്തരവാദിത്തങ്ങളാണ്, ഹിന്ദു മതം എന്നും ഉയർത്തി പിടിച്ചിട്ടുള്ള “ധർമ്മം”. ഈ ആശ്രമങ്ങൾ വർണ്ണത്തിന് അതീതമാണ്{{തെളിവ്}}. എല്ലാ വർണ്ണജരും ആശ്രമം അനുഷ്ഠിക്കേണ്ടവരാണ് എന്ന് യജുർവ്വേദം ഉപദേശിക്കുന്നു{{തെളിവ്}}. കാലപ്പോക്കിൽ, പുരുഷസൂക്തത്തെ പലരും തെറ്റായി വ്യാഖ്യാനിക്കുകയും ഉണ്ടായി.
 
[[ബുദ്ധമതം|ബുദ്ധ]]-[[ജൈനമതം|ജൈന]] ചിന്തകൾ കൂടുതൽ ജനകീയമാകുന്ന കാ‍ലയളവിലാണ് ബ്രാഹ്മണർ ഈ ആശ്രമവ്യവസ്ഥ രൂപപ്പെടുത്തിയെടുത്തത്<ref name=ncert6-7>{{cite book |last= |first= |authorlink= |coauthors= |title=Social Science - Class VI - Our Pasts-I |year=2007 |publisher=NCERT |location=New Delhi|isbn=8174504931|chapter=CHAPTER 7 - NEW QUESTIONS AND IDEAS|pages=72|url=http://www.ncert.nic.in/textbooks/testing/Index.htm|quote=Around the time when Jainism and Buddhism were becoming popular, brahmins developed the system of ashramas.}}</ref>‌.
 
== പരാമർശങ്ങൾ ==
"https://ml.wikipedia.org/wiki/ചാതുർവർണ്ണ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്