"ഹൃദ്രോഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) robot Adding: nl:Hartziekte
(ചെ.) ലിങ്ക്++
വരി 1:
[[Image:Diagram of the human heart (cropped).svg|thumb|200px|ഹൃദയത്തിന്റ്റെ രേഖ ചിത്രം-അറകളും വന്‍ [[ധമനി]]കളും രേഖപ്പെടുത്തിയിരിക്കുന്നു.]]
 
ഹൃദ്രോഗം എന്നത് [[ഹൃദയം|ഹൃദയത്തിനെ]] ബാധിക്കുന്ന എല്ലാത്തരം രോഗങ്ങള്‍ക്കും പറയുന്ന പേരാണ്. എന്നിരുന്നാലും [[ഹൃദയ ധമനി|ഹൃദയ ധമനികള്‍ ]] അടഞ്ഞുണ്ടാകുന്ന [[കൊറോണറി കാര്‍ഡിയാക് അസുഖങ്ങള്‍|കൊറോണറി കാര്‍ഡിയാക് അസുഖങ്ങളെയാണ്]] നമ്മള്‍ ഹൃദ്രോഗം എന്നു കൂടുതലായും ഉപയോഗിച്ചുവരുന്നത്. ഇതു കൂടാതെ മറ്റൊരു കാരണം [[കന്‍ജസ്റ്റീവ് കാര്‍ഡി‍യാക് ഫെയിലിയര്‍]] ആണ്. ഈ ലേഖനത്തില്‍ എല്ലാ രോഗങ്ങളെയും ഹൃദ്രോഗം എന്നു പറയുന്നില്ല. മറിച്ച് അതാത് രോഗങ്ങള്‍ക്ക് അതാത് പേരു കൊടുക്കാന്‍ ശ്രമിച്ചിട്ടുണ്ട്
==ചരിത്രം==
ചരിത്രം രേഖപ്പെടുത്തുന്നതിനു മുന്നേ തന്നെ ഹൃദ്രോഗം മനുഷ്യനെ ബാധിച്ചിരുന്നിരിക്കണം. എന്നാല്‍ ആധികാരികമായി ഹൃദയെത്തെയും രോഗങ്ങളേയും കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നത് വളരെ ശേഷമാണ്‌. ഈജിപ്തിലെ [[പാപ്പൈറസ്]] ചുരുളുകളിലാണ്‌ ഹൃദയത്തെപറ്റിയുള്ള ആദ്യത്തെ പരാമര്‍ശം കാണുന്നത്. ശരീരത്തിന്റെ മധ്യഭാഗത്തുള്ളതായും എല്ലാ ഭാഗങ്ങളിലേക്കും രക്തം അയക്കുന്നതായുമായ ഒരു അവയവമായി അവര്‍ ഹൃദയത്തെ ചിത്രീകരിച്ചിരിക്കുന്നു. അവര്‍ [[നാഡീസ്പന്ദനം]] അളക്കുന്ന പതിവും തുടങ്ങിയിരുന്നു. ഇത് ക്രിസ്തുവിന്‌ 5000 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്‌. ക്രിസ്തുവിന്‌ 3000 വര്‍ഷങ്ങള്‍ മുന്‍പ് രചിക്കപ്പെട്ട ആയുര്‍വേദത്തില്‍ ഹൃദയത്തെപറ്റിയുള്ള പാഠങ്ങള്‍ ഉണ്ട്.
വരി 11:
 
1897 ല് റേഹ്ന് എന്ന ജര്‍മ്മന്‍ അപകടത്തില്‍ പെട്ട് ഹൃദയത്തിനുണ്ടാകുന്ന മുറിവുകള്‍ തുന്ന് ശരിയാക്കാമെന്ന് തെളിയിച്ചു. 1923-ല് ബോസ്റ്റണില്‍ എലിയട്ട് കട്ട്ലര്‍ എന്ന സര്‍ജന്‍ 12 വയസ്സുള്ള ഒരു പെണ്‍കുട്ടീയുടെ ഹൃദയ‍വാല്‍വിലേക്ക് കത്തി ഇറക്കി അതിന്‍റെ വലിപ്പം കൂട്ടി. ഹൃദയ വാല്‍വുകള്‍ക്കുണ്ടാവുന്ന ചുരുങ്ങലിന് ലോകത്ത് ആദ്യമായി ചെയ്ത ശസ്ത്രക്രിയ അതായിരുന്നു.
ഹൃദ്രോഗനിശ്ചയത്തിന് ഇന്ന് ഇ.സി.ജി. എന്ന പോലെ 1900 കളില്‍ പോളിഗ്രാഫ് ആണ് ഉപയോഗിച്ചിരുന്നത്. (ഇന്ന് പോളിഗ്രാഫ് ക്രിമിനല്‍ കേസുകളില്‍ മറ്റും ഉപയോഗിച്ചു വരുന്നു) എന്നാല്‍ ഡച്ചുകാരനായ [[വില്യം ഐന്ഥോവന്‍]] എന്ന ശാസ്ത്രജ്ഞന്‍ ഇ.സി.ജി. കണ്ടു പിടിച്ചതോടെ ഹൃദ്രോഗത്തെ അറിയുന്നതിനുള്ള സാധ്യത പതിന്മടങ്ങ് എളുപ്പമായിത്തീര്‍ന്നു. ഫോര്‍സ്മാന്‍ എന്ന ജര്‍മ്മന്‍ വൈദ്യശാസ്ത്രജ്ഞന്‍ എക്സ്-റേ നോക്കി സ്വന്തം ശരീരത്തിലെ ഒരു സിര വഴി ചെറിയ ഒരു റബ്ബര്‍ ട്യൂബ് കയറ്റി ഹൃദയം വരെ എത്തിച്ചു കത്തീറ്ററൈസേഷന്‍ സാദ്ധ്യമാണെന്ന് തെളിയിച്ചു. പിന്നീട് ഈ വിഭാഗം വളര്‍ന്നത് 1950കളില്‍ അമേരിക്കന്‍ ശാസ്ത്രജ്ഞനായ ആന്ദ്രേ കൂര്‍നാന്‍ഡിന്‍റെ കഴിവിലൂടെയാണ്.
 
ഇത്തരം സൂക്ഷ്മക്കുഴലുകള്‍ വഴി മരുന്നുകള്‍ ഹൃദയത്തിലെത്തിച്ച് അതിന്‍റെ [[എക്സ്-റേ]] പടം എടുക്കുന്നത് പതിവാക്കിയത് [[അമേരിക്ക]] യിലെ [[ക്ലീവ്‍ലന്‍റ്]] ക്ലിനിക്ക്|ക്ലീവ്‍ലന്‍റ് ക്ലിനിക്കിലെ]] ഡോ. [[മാസണ്‍ സോണ്‍സ്]] ആണ്. ഇതിനുശേഷമാണ് ഹൃദയാഘാതത്തിനുള്ള ശരിയായ കാരണം കണ്ടുപിടിക്കപ്പെടാനും ബൈ‍പാസ് ശസ്ത്രക്രിയകള്‍ ചെയ്തു തുടങ്ങാനും സാധിച്ചത്. അതേ ആശുപത്രിയിലേ അര്‍ജന്തീനക്കാരനായ[[അര്‍ജന്റീന|അര്‍ജന്റീനക്കാരനായ]] സര്‍ജന്‍ [[റീനേ ഫാ വളോറോ]]വളോറോ ആണ് 1967-ല് ആദ്യത്തെ ബൈപ്പാസ് ശസ്ത്രക്രിയ ചെയ്തത്. [[ജോണ്‍ ഗിബ്ബണ്‍]] എന്ന മറ്റൊറു സര്‍ജന്‍ ഹൃദയപ്രവര്‍ത്തനം നിര്‍ത്തി വച്ച്, [[ഹാര്‍ട്ട്-ലങ് മെഷീന്‍]] ഉപയോഗിച്ച് [[ഹൃദയം]] തുറന്നുള്ള ശസ്ത്രക്രിയകള്‍ ചെയ്തു. 1960കളില്‍ മനുഷ്യന്‍റെ [[ഹൃദയവാല്‍വ്]] മാറ്റി പകരം ലോഹവാല്‍വ് പിടിപ്പിക്കാമെന്ന് തെളിയിച്ചു. 1967-ല് [[ദക്ഷിണാഫ്രിക്ക|ദക്ഷിണാഫ്രിക്കയിലെ]] ഗ്രൂട്ട്‍‍ഷര്‍ ആശുപത്രിയില്‍ വച്ച് [[ക്രിസ്ത്യന്‍ ബെര്‍ണാഡ്]] എന്ന സര്‍ജന്സര്‍ജന്‍ ലോകത്തെ ആദ്യത്തെ [[ഹൃദയം]] മാറ്റിവക്കല്‍ ശസ്ത്രക്രിയ]] നടത്തി.
 
സ്വീഡനിലെ ശാസ്ത്രജ്ഞന്മാരായ ഏഡ്‍ലറും ഹേര്‍ട്സും [[എക്കോ കാര്‍ഡിയോഗ്രാം]] എന്ന യന്ത്രം കണ്ടു പിടിച്ചതോടെ മറ്റൊരു മുന്നേറ്റം ഈ രംഗത്ത് ഉണ്ടായി. പിന്നീട് കളര്‍ ഡോപ്ലര്‍ അള്‍ട്രാസൌണ്ട് വന്നതോടെ ആന്‍‌ജിയോ‍ഗ്രാം ഇല്ലാതെ തന്നെ ഹൃദയത്തിന്‍റെ ഉള്ളറകള്‍ വരെ കാണാമെന്നായി.
"https://ml.wikipedia.org/wiki/ഹൃദ്രോഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്