"ടാൻജീർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

216 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
(ചെ.) (r2.7.1) (യന്ത്രം ചേർക്കുന്നു: an, ar, be, bg, bn, bs, ca, cs, cy, da, de, el, eo, es, eu, ext, fa, fi, fr, gl, he, hr, id, it, ja, kk, ko, krc, la, lad, lt, mk, mn, nl, nn, no, os, pl, pt, ro, ru, scn, sco, sh, ...)
 
==ചരിത്രം==
[[File:Grand Socco Tangier.jpg|thumb|250px|right|ഗ്രാൻണ്ട് സോക്കൊ]]
 
[[File:Tangiermorocconasa.jpg|thumb|250px|right|ടാജീർ സാറ്റലൈറ്റ് ചിത്രം]]
മൊറോക്കോയിലെ ഈ തുറമുഖ നഗരം, ഫിനീഷ്യർ ബി. സി. 15-ആം [[നൂറ്റാണ്ട്|നൂറ്റാണ്ടോടടുപ്പിച്ചാണ്]] സ്ഥാപിച്ചതെന്നു വിശ്വസിക്കപ്പെടുന്നു. പിന്നീട് കാർത്തേജുകാർ ഇവിടെ എത്തിച്ചേർന്നു. എ. ഡി. ഒന്നാം നൂറ്റാണ്ടു മുതൽ നിലനിന്ന [[റോം|റോമൻ]] ഭരണത്തിൽ ടാൻജീറിന്റെ പ്രാധാന്യം വർധിക്കുകയുണ്ടായി. റോമാക്കാർ നഗരത്തിനു ''ടിൻജിസ്'' എന്ന പേരു നൽകിയിരുന്നു. എ.ഡി. 200-ഓടെ ഇവർ നഗരത്തിനു ചുറ്റും നിർമിച്ച മതിൽക്കെട്ടിന്റെ അവശിഷ്ടങ്ങൾ ഇന്നും ഇവിടെ കാണാനുണ്ട്. പിൽക്കാലത്തു വാൻഡലുകളും (എ. ഡി. 429) ബൈസാന്തിയക്കാരും (541) വിസിഗോത്തുകളും (621) ഈ പ്രദേശം കയ്യടക്കി. 682-ൽ ഇത് [[അറബി|അറബികളുടെ]] കൈവശമായി. 740-ൽ അറബികളിൽ നിന്നും ടാൻജീർ സ്വതന്ത്ര്യമാവുകയും തുടർന്നു പല ബെർബർ രാജാക്കന്മാരുടെയും ഭരണത്തിലാവുകയും ചെയ്തു. പിൽക്കാലത്ത് ഒരു പ്രധാന തുറമുഖമായിത്തീർന്ന ഇവിടേക്ക് മധ്യകാലത്തോടെ [[യൂറോപ്|യൂറോപ്യന്മാരുടെ]] ശ്രദ്ധ പതിഞ്ഞു. പോർച്ചുഗീസുകാർ 1471-ൽ ടാൻജീർ കരസ്ഥമാക്കി. ഇക്കാലത്താണ് ടാൻജീറിനു വാണിജ്യാഭിവൃദ്ധിയുണ്ടായത്. 1578 മുതൽ 1640 വരെ [[സ്പെയിൻ]] കാരുടെ ഭരണമായിരുന്നു ഇവിടെ നിലനിന്നത്. തുടർന്നു പോർച്ചുഗീസുകാർ ടാൻജീർ തിരിച്ചു പിടിച്ചു. ചാൾസ് II -മായുള്ള കാതറീന്റെ വിവാഹത്തിലൂടെ പോർച്ചുഗീസുകാർ ഇവിടം 1661-ൽ ബ്രിട്ടനു നൽകി. [[ബ്രിട്ടൺ|ബ്രിട്ടിഷ്]] ഭരണം ടാൻജീറിന്റെ വികസനത്തിനു വളരെയേറെ സഹായകമായിത്തീർന്നു. ബ്രിട്ടൻ 1684-ൽ ഇവിടം മൊറോക്കോയിലെ ബെർബുകൾക്കു വിട്ടുകൊടുത്തു. ഇക്കാലത്തോടെ യൂറോപ്യൻ രാജ്യങ്ങളിൽ പരക്കെ ടാൻജീർ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞിരുന്നു. 19-ആം നൂറ്റാണ്ടിന്റെ മധ്യത്തോടെ ഇത് മൊറോക്കോയിലെ അന്താരാഷ്ട്ര പ്രാധാന്യമുള്ള നയതന്ത്രകേന്ദ്രമായി രൂപാന്തരപ്പെട്ടു. [[ഫ്രാൻസ്|ഫ്രാൻസും]] [[സ്പെയിൻ|സ്പെയിനും]] കൂടി 1912-ൽ മൊറോക്കോ പങ്കുവച്ചതോടെ ടാൻജീർ അന്താരാഷ്ട്ര പദവി ലഭിച്ച് പ്രത്യേക പ്രദേശമായി നിലനിന്നു. 1923-24-ൽ ഫ്രാൻസും ബ്രിട്ടനും സ്പെയിനും കൂടി ഭരണം നടത്തുന്ന ഒരു അന്താരാഷ്ട്ര മേഖലയായി ടാൻജീർ മാറി. [[രണ്ടാം ലോകയുദ്ധം|രണ്ടാം ലോകയുദ്ധത്തിൽ]] (1940 ജൂൺ) സ്പെയിൻ ടാൻജീറിന്റെ ഭരണം കൈക്കലാക്കി. അവർ ടാൻജീറിനെ മൊറോക്കോയിലെ സ്പാനിഷ് മേഖലയോടു ചേർത്തു. 1945-ൽ സ്പെയിൻ ഇവിടെ നിന്നും സേനയെ പിൻവലിച്ചതോടെ ടാൻജീർ വീണ്ടും അന്താരാഷ്ട്ര നിയന്ത്രണത്തിലായിത്തീർന്നു. 1956-ൽ ടാൻജീറിനെ മൊറോക്കോയ്ക്കു കൈമാറാൻ തീരുമാനമാവുകയും തുടർന്നു മൊറോക്കോയിൽ ലയിപ്പിക്കുകയും ചെയ്തു.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1126718" എന്ന താളിൽനിന്ന് ശേഖരിച്ചത്