"ത്രിമാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{ഒറ്റവരിലേഖനം|date=2011 ഒക്ടോബർ}}
ഒരു ദൃശ്യ അനുഭൂതിയാണു ത്രിമാനം അഥവാ '''ത്രീ-ഡി'''(Three Dimension ).മൂന്നു അളവുകൾ എന്നാണു വാക്കിന്റെ അർത്ഥം.നാം ഒരു വസ്തുവിനെ കാണുമ്പോൾ ആ വസ്റ്റുവിന്റെ വ്യത്യസ്തമായ രണ്ട് പ്രതിബിംബങ്ങളാണ് ഇരു കണ്ണുകളിലുമായി പതിയ്ക്കുന്നത്, എന്നാൽ മസ്തിഷ്കം (തലച്ചോർ) ഈ രണ്ട് പതിബിംബങ്ങളും സംയോജിപ്പിച്ചാണ് കാഴ്ച സാധ്യമാക്കുന്നത്. ഈ പ്രക്രിയ മൂലം വതുവിന്റെ മൂന്നാമതെ മാനം (അളവ്) ആയ ഘനം (Thickness) അനുഭവേദ്യമാകുന്നു. കണ്ണുകൾ പോലെ രണ്ട് ലെൻസുകൾ പിടിപ്പിച്ച ക്യാമറകൾ ഉപയോഗിച്ച് ത്രിമാന ഛായാഗ്രഹണം സാധ്യമാണ്. ഇപ്രകാരം ലഭിക്കുന്ന ഒരേ വസ്റ്റുവിന്റെ വ്യത്യസ്തമായ പ്രതിബിംബങ്ങൾ പ്രത്യേകതരം കണ്ണടകൾ ഉപയോഗിച്ച് വീക്ഷിക്കുന്നതിലൂടെ ത്രിമാനം വ്യക്തമാകുന്നു.
== ത്രിമാന ചലച്ചിത്രങ്ങളുടെ പിന്നിലെ സാങ്കേതികത ==
സ്റ്റീരിയോസ്കോപിക് (ദ്വിത്വ) ഛായാഗ്രഹണം ഉപയോഗിച്ചാണ് ത്രിമാന ചലച്ചിത്രങ്ങൾ നിർമ്മിക്കുന്നത്. രണ്ടു ലെൻസുകൾ പിടിപ്പിച്ച സ്റ്റീരിയോ ക്യാമറ ഉപയോഗിച്ച് പതിപ്പിച്ചെടുക്കുന്ന ദൃശ്യങ്ങളെ പ്രത്യേകതരം ലെൻസുകളുടെ സഹായത്തോടുകൂടി ഇരട്ട ചിത്രങ്ങളായി തന്നെ വെള്ളിത്തിരയിൽ പതിയ്പ്പിക്കുന്നു. പോളറോയിഡ് ഗ്ലാസുകൾ ഉപയോഗിച്ചുള്ള കണ്ണടകൾ ഇടതു കണ്ണു കൊണ്ട് കാണേണ്ടുന്ന ദൃശ്യത്തെ വലതു കണ്ണിൽ നിന്നും വലതു കണ്ണു കൊണ്ട് കാണേണ്ടുന്ന ദൃശ്യത്തെ ഇടതു കണ്ണിൽ നിന്നും മറയ്ക്കുന്നു. തൽഫലമായി ഇരുകണ്ണുകൾക്കും ലഭിക്കുന്ന വ്യത്യസ്ത പ്രതിബിംബങ്ങൾ മസ്തിഷ്കം ഒന്നാക്കുകയും സ്ക്രീനിൽ കാണുന്ന വസ്തു യാഥാർത്ഥ്യമാണെന്ന തോന്നൽ ഉണ്ടാകുകയും ചെയ്യുന്നു. ഇന്ത്യയിലെ പ്രഥമ ത്രിമാന ചൽച്ചിത്രമായ 'മൈ ഡിയർ കുട്ടിച്ചാത്തൻ' ഉൾപ്പെടെയുള്ള ചിത്രങ്ങൾ ഇതേ സാങ്കേതിക വിദ്യയാണ് പ്രയോജനപ്പെടുത്തിയിട്ടുള്ളത്. ഒരു വസ്തുവിന്റെ വിവിധ വശങ്ങൾ വ്യക്തമാകുന്ന രീതിയിലുള്ള അനിമേഷൻ ചിത്രങ്ങൾ ത്രീഡി അനിമേറ്റഡ് ചിത്രങ്ങൾ എന്നാണ് അറിയപ്പെടുന്നത്.
"https://ml.wikipedia.org/wiki/ത്രിമാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്