"ദക്ഷിണേഷ്യയുടെ ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 19:
 
==ഹോമോ എറക്ടസ്==
1980 വരെയുള്ള ചരിത്രാവബോധം അനുസരിച്ച് ഏറ്റവും ആദ്യത്തെ പ്രാഗ്‌ശിലാസംസ്‌ക്കാരരത്തിന്റെ ഭാഗമായ [[അക്യൂലിയൻ]](Acheulean) വ്യവസായവും അതുൾപ്പെട്ട [[കൈമഴു]] ഉപയോഗവും ഉപേക്ഷിക്കപ്പെട്ടതിനുശേഷമാണു് മനുഷ്യപൂർവ്വികർ ആഫ്രിക്ക വിട്ടതു് എന്നു് അനുമാനിച്ചിരുന്നു. എന്നാൽ [[ഹല്ലാം മോവിയസ്]] വടക്കേഇന്ത്യയിലെ മോവിയസ് രേഖയിൽ തന്നെ [[കൈമഴു]] സംസ്കാരവും [[മുറിക്കത്തി]] സംസ്കാരവും തമ്മിൽ വിവ്രജിക്കുന്നതായി കണ്ടെത്തി. പിന്നീട് ഇതേ ലക്ഷണങ്ങൾ ദക്ഷിണകൊറിയയിലും മം‌ഗോളിയയിലും കണ്ടെത്തുകയുണ്ടായെങ്കിലും ആഫ്രിക്കയും ഇസ്രായേലും മുതൽ വടക്കേ ഇന്ത്യ വരെ നീണ്ടു കിടക്കുന്ന [[റോ രേഖ]]യിൽ വെച്ചാണു് ഇത്തരം സംസ്കാരസംക്രമണം നടന്നിട്ടുള്ളതെന്നു് നിലവിലുള്ള നിഗമംങ്ങൾ സൂചിപ്പിക്കുന്നു.
 
അക്യൂലിയൻ സംസ്കാരം യഥാർത്ഥത്തിൽ ആധുനിക മനുഷ്യൻ ആയ ഹോമോ സാപ്പിയനുകളുടേതായിരുന്നില്ല. ഹോമോ എർഗാസ്റ്റർ (ഹോമോ എറക്ടസ്), പ്രോട്ടോ-നിയാണ്ടർതാൽ സംസ്കാരങ്ങൾ അക്യൂലിയൻ ഉപകറ്രണങ്ങൾ ഉപയോഗിച്ചിരുന്നു. പിന്നീട് പ്രത്യക്ഷമായ ഹോമോ ഹെയ്ഡെൽബെർഗെൻസിസ് ഇവ വ്യാപകമായും ഉപയോഗിച്ചിരുന്നിട്ടുണ്ടു്.
തെക്കേ ഏഷ്യൻ ഭൂവിഭാഗങ്ങളിൽ ഹോമോ എറെക്ടസ് സംസ്കാരങ്ങൾ കടന്നുകയറിയിരുന്നുവെന്നതിന്റെ ദൃഷ്ടാന്തമായി കാണിക്കാവുന്ന ഏറ്റവും പ്രകടമായ തെളിവായി അക്യൂലിയൻ ചരിത്രാപഭ്രംശങ്ങളെ ഇപ്പോൾ പരിഗണിക്കുന്നുണ്ടു്. <ref>Pappu, Raghunath (2001). Acheulean Culture in Peninsular India: An Ecological Perspective. New Delhi: D K Printworld. ISBN 81-246-0168-2.</ref>
 
==ആധുനിക മനുഷ്യന്റെ വരവു്==
"https://ml.wikipedia.org/wiki/ദക്ഷിണേഷ്യയുടെ_ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്