"രസം (മൂലകം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 10:
 
== ചരിത്രം ==
പുരാതന [[ഇന്ത്യ|ഇന്ത്യക്കാർക്കും]] [[ചൈന|ചൈനക്കാർക്കും]] രസത്തേക്കുറിച്ച് അറിവുണ്ടായിരുന്നു. 1500 ബിസിയിൽ നിർമ്മിക്കപ്പെട്ട [[ഈജിപ്റ്റ്|ഈജിപ്ഷ്യൻ]] ശവകുടീരത്തിൽനിന്ന് മെർക്കുറി കണ്ടെടുത്തിട്ടുണ്ട്. മെർക്കുറിയുടെ ഉപയോഗം ആയുസ് വർദ്ധിപ്പിക്കുമെന്നും ഒടിവുകൾ സുഖപ്പെടുത്തുമെന്നും നല്ല ആരോഗ്യം തരുമെന്നും പുരാതന [[ചൈന|ചൈനക്കാരും]] [[ടിബറ്റ്|ടിബറ്റുകാരും]] വിശ്വസിച്ചിരുന്നു. [[ചൈന|ചൈനയുടെ]] ആദ്യ ചക്രവർത്തിയായ [[ക്വിൻ ഷി ഹ്വാങ് ഡി]] മെർക്കുറി ഗുളികകൾ കഴിച്ചാണ് മരണമടഞ്ഞത്. അവ കഴിക്കുന്നതില്ലൂടെ തനിക്ക് നിത്യജീവൻ ലഭിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം. പുരാതന [[ഗ്രീസ്|ഗ്രീക്കുകാർ]] ലേപനങ്ങളിൽ മെർക്കുറി ഉപയോഗിച്ചിരുന്നു. പുരാതന ഈജിപ്റ്റുകാരും [[റോം|റോമാക്കാരും]] ഇത് സൗന്ദര്യ വർദ്ധക വസ്തുക്കളിൽ ഉപയോഗിച്ചിരുന്നു. ബിസി 500ഓടെ മറ്റ് ലോഹങ്ങളുമായി മെർക്കുറി ചേർത്ത് അമാൽഗം നിർമ്മിക്കുവാനാരംഭിച്ചു. ഇന്ത്യയിലെ [[ആൽക്കമിആൽക്കെമി|ആൽക്കമിയുടെ]] പേര് രസവാതം എന്നായിരുന്നു. രസത്തിന്റെ വഴി എന്നാണ് ആ വാക്കിന്റെ അർത്ഥം.
 
ഏറ്റവും ആദ്യം ഉണ്ടായ ദ്രവ്യം മെർക്കുറിയാണെന്നും അതിൽനിന്നാണ് മറ്റ് ലോഹങ്ങൾ ഉദ്ഭവിച്ചതെന്നും [[ആൽക്കെമി|ആൽക്കമിസ്റ്റുകൾ]] വിശ്വസിച്ചിരുന്നു. മെർക്കുറിയിലെ സൾഫറിന്റെ[[ഗന്ധകം|ഗന്ധകംത്തിന്റെ]] അളവ് വ്യതിയാനപ്പെടുത്തി മറ്റ് ലോഹങ്ങൾ നിർമ്മിക്കാനാഅവുമെന്നും അവർ വിശ്വസിച്ചു. അതിൽ ഏറ്റവും ശുദ്ധമായത് [[സ്വർണം|സ്വർണമാണെന്നും]] അശുദ്ധ ലോഹങ്ങൾ സ്വർണമാക്കി മാറ്റണമെങ്കിൽ മെർക്കുറി ആവശ്യമാണെന്നും അവർ കരുതി.
 
മെർക്കുറിയുടെ ആധുനിക മൂലക പ്രതീകം Hg ആണ്. [[ഗ്രീക്ക് ഭാഷ|ഗ്രീക്ക്]] വാക്കായ `Υδραργυρος (ഹൈഡ്രാജെറോസ്) ന്റെ [[ലാറ്റിൻ|ലാറ്റിനീകൃത]] രൂപമായ ഹൈഡ്രാജെറത്തിൽ നിന്നാണ് ഇതിന്റെ ഉദ്ഭവം. "[[ജലം]]" എന്നും "[[വെള്ളി]]" എന്നുമാണ് ഈ വാക്കിന്റെ അർത്ഥം. ജലത്തേപ്പോലെ ദ്രാവകമായതിനാലും അതോടൊപ്പം വെള്ളി നിറമുള്ളതിനാലുമാണിത്. വേഗതക്കും ചലനക്ഷമതക്കും അറിയപ്പെടുന്ന റോമൻ ദൈവമായ [[മെർക്കുറി (ദേവൻ)|മെർക്കുറിയുടെ]] പേരാണ് മൂലകത്തിന് നൽകിയിരിക്കുന്നത്. [[മെർക്കുറി ഗ്രഹം|മെർക്കുറി ഗ്രഹവുമായും]] (ബുധൻ) ഇത് ബന്ധപ്പെട്ടിരിക്കുന്നു. ഈ ഗ്രഹത്തിന്റെ ജ്യോതിശാസ്ത്ര പ്രതീകം [[മൂലകം|മൂലകത്തിന്റെ]] [[ആൽകെമി|ആൽക്കമിയിലെ]] ഒരു പ്രതീകമായിരുന്നു.
"https://ml.wikipedia.org/wiki/രസം_(മൂലകം)" എന്ന താളിൽനിന്ന് ശേഖരിച്ചത്