"ശാന്താദേവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 21:
മലയാള നാടക-ചലച്ചിത്രരംഗത്തെ ഒരു നടിയായിരുന്നു '''കോഴിക്കോട് ശാന്താദേവി'''.
 
[[കോഴിക്കോട് ജില്ല|കോഴിക്കോട് ജില്ലയിലെ]] പൊറ്റമ്മലിൽ ജനിച്ചു. കണ്ണക്കുറുപ്പ്, കാർത്യായനിയമ്മ എന്നിവരായിരുന്നു മാതാപിതാക്കൾ. സ്കൂൾ പഠനത്തിനുശേഷം ബാലകൃഷ്ണനെ വിവാഹം കഴിച്ചെങ്കിലും ഈ ബന്ധം അധികം നീണ്ടുനിന്നില്ല. ഒരു കുഞ്ഞിന്റെ ജനനശേഷം ബാലകൃഷ്ണൻ ശാന്താദേവിയെ ഉപേഷിച്ചു നാടു വിട്ടു. തുടർന്ന് ഗായകനായ ക്രിസ്തുമതത്തിൽ നിന്നും പരിവർത്തനം നേടിയ [[കോഴിക്കോട് അബ്ദുൽഖാദർ|കോഴിക്കോട് അബ്ദുൽഖാദറെ]] വിവാഹം ചെയ്തു.
 
ആയിരത്തോളം നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 1954-ൽ ''സ്മാരകം'' ആയിരുന്നു ആദ്യ നാടകം. 1957-ൽ ''മിന്നാമിനുങ്ങ്'' എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തേക്ക് കടന്നുവന്നു. 480-ഓളം ചിത്രങ്ങളിൽ സഹനടിയായി അഭിനയിച്ചിട്ടുണ്ട്. [[യമനം]] എന്ന ചിത്രത്തിലെ അഭിനയത്തിന് 1992-ൽ മികച്ച സഹനടിക്കുള്ള ദേശീയപുരസ്കാരം നേടി. 2005-ൽ കേരള സംഗീതനാടക അക്കാദമിയുടെ സമഗ്രസംഭാവനക്കുള്ള പുരസ്കാരം ലഭിച്ചു.1983-ൽ മികച്ച നാടക നടിക്കുള്ളസംസ്ഥാന അവാർഡ് കോഴിക്കോട് കലിംഗയുടെ ദീപസ്തംഭം മഹാശ്ചര്യം എന്ന നാടകത്തിലെ അഭിനയത്തിന് ലഭിച്ചു.1979-ൽ കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ ചലച്ചിത്ര അവാർഡ്,സംഗീതനാടക അക്കാദമിയുടെ പ്രേംജി പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്. അഭിനേത്രിയായ [[വിലാസിനി (അഭിനേത്രി)|വിലാസിനിയുമായി]] നിരവധി നാടകങ്ങളിൽ ഒരുമിച്ചഭിനയിച്ചിട്ടുണ്ട്.
"https://ml.wikipedia.org/wiki/ശാന്താദേവി" എന്ന താളിൽനിന്ന് ശേഖരിച്ചത്