"ഇസ്ലാമിലെ പ്രവാചകന്മാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: th:นบี
No edit summary
വരി 2:
{{ഇസ്‌ലാം‌മതം}}
{{നാനാർത്ഥം|പ്രവാചകൻ}}
ഇസ്ലാം വിശ്വാസ പ്രകാരം വേദം ഏറ്റുവാങ്ങാനും വേദാനുസാരം മനുഷ്യരെ മാർഗദർശനം ചെയ്യാനും മനുഷ്യരിൽനിന്നുതന്നെ ദൈവം തെരഞ്ഞെടുക്കുന്ന ദൂതാരാണ് പ്രവാചകൻമാർ. വളരെ പരിശുദ്ധരും സംസ്കാര സമ്പന്നരും സൽസ്വഭാവികളും പക്വമതികളുമായ മനുഷ്യരാണവർ. സത്യ സന്ധതയില്ലാത്തവരോ സ്വഭാവദൂഷ്യമുള്ളവരോ ബുദ്ധിമാന്ദ്യമുള്ളവരോ പ്രവാചകൻമാരായി തെരഞ്ഞെടുക്കപ്പെടുകയില്ല. മറ്റുള്ളവർക്ക് മാതൃകാ യോഗ്യരായവർ മാത്രമേ പ്രവാചകൻമാരാകൂ.ഏകദേശം ഒരു ലക്ഷത്തി ഇരുപത്തിനാലായിരം പ്രവാചകന്മാർ ഭൂമിയിൽ വന്ന് പ്രബോധനം നടത്തുകയുണ്ടായിട്ടുണ്ട്. വേദവും മറ്റു വെളിപാടുകളും ഏറ്റുവാങ്ങുകയും അതനുസരിച്ച് ജനങ്ങളെ നയിക്കുകയുമാകുന്നു പ്രവാചകൻമാരുടെ ദൌത്യം. എന്നാൽ അവരുടെ മുഴുവൻ ചരിത്രവും നമുക്ക് ലഭ്യമല്ല. ഇരുപത്തിയഞ്ച് പ്രവാചകന്മാരെ കുറിച്ച് [[ഖുർആൻ|വിശുദ്ധ ഖുർആനും]] [[ഹദീസ്|ഹദീസും]] പരാമർശിക്കുന്നുണ്ട്. എല്ലാ നാടുകളിലേക്കും പ്രവാചകന്മാർ വരികയുണ്ടായിട്ടുണ്ട് എന്നാണ് ഖുർആനിൽ കാണുന്നത്.
==ദിവ്യത്വം==
ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ട പുണ്യാത്മാക്കളാണെങ്കിലും പ്രവാചകൻമാർ ദിവ്യശക്തികളുള്ളവരോ ദൈവികാധികാരങ്ങളിൽ പങ്കുള്ളവരോ അല്ല. അവർ ആരാധിക്കപ്പെടുന്നത്, അവരുടെ തന്നെ ഉപദേശത്തിന് വിരുദ്ധമായ മഹാപരാധമാകുന്നു. ദിവ്യസന്ദേശം ലഭിക്കുന്നു എന്നതൊഴിച്ചാൽ മറ്റെല്ലാകാര്യങ്ങളിലും അവർ സാധാരണ മനുഷ്യർതന്നെയാണ്. ചിലപ്പോൾ പ്രവാചകന്റെ പ്രവാചകത്വം ജനങ്ങളെ ബോധ്യപ്പെടുത്തുന്ന ദൃഷ്ടാന്തം എന്ന നിലയിൽ ചില ദിവ്യാത്ഭുതങ്ങൾ പ്രവാചകൻമാരിലൂടെ പ്രത്യക്ഷപ്പെട്ടേക്കാം. മൂസാ പ്രവാചകന്റെ വടി ഒരു ഉദാഹരണം. ദൈവം നിർദേശിക്കുന്ന സമയത്ത് അത് നിലത്തിട്ടാൽ സർപ്പമായിത്തീരുമായിരുന്നു. ഇത്തരം സിദ്ധികൾ പക്ഷേ പ്രവാചകൻമാരുടെ സ്വന്തം നിയന്ത്രണത്തിലായിരുന്നില്ല. ദൈവം കൽപ്പിക്കുമ്പോൾ മാത്രമേ അവർക്ക് അത്ഭുതങ്ങൾ പ്രത്യക്ഷപ്പെടുത്താനാകുമായിരുന്നുള്ളൂ. മനുഷ്യരിലേറ്റം ഔന്നത്യവും മഹത്വവുമുള്ളവരാണ് പ്രവാചകൻമാർ. ആ മഹത്വമൊന്നും അവരെ ദൈവദാസൻ എന്ന അവസ്ഥയിൽനിന്ന് ദൈവമോ ദൈവത്തിന്റെ മക്കളോ പങ്കാളികളോ ആക്കി ഉയർത്തുന്നില്ല.
==ദൗത്യം==
വേദം ഏറ്റുവാങ്ങി ജനങ്ങൾക്ക് കൈമാറുക മാത്രമല്ല പ്രവാചകന്റെ ദൌത്യം. വേദവ്യാഖ്യാതാവുമാണദ്ദേഹം. വേദം സൂചനകളിലൂടേയും രൂപ കങ്ങളിലൂടേയും അവതരിപ്പിച്ച സത്യങ്ങൾ ജനങ്ങൾക്ക് വിശദീകരിച്ചു കൊടുക്കേണ്ടതും വേദതത്വങ്ങളും നിയമങ്ങളും നിത്യജീവിതത്തിൽ സാക്ഷാത്കരിച്ചു കാണിച്ചുകൊടുക്കേണ്ടതും പ്രവാചകൻമാരാണ്. ഈ രീതിയിലുള്ള വേദാർഥപ്രകാശനത്തിൽ അവർക്ക് തെറ്റുപറ്റുകയില്ല. അഥവാ വല്ല പിശകും പിണഞ്ഞാൽ ദൈവം ഇടപെട്ട് വെളിപാടിലൂടെ തിരുത്തിക്കൊടുക്കുന്നതാണ്. ഈ അർത്ഥത്തിൽ അപ്രമാദിത്വമുള്ള മനുഷ്യരാണ് പ്രവാചകൻമാർ. അതു കൊണ്ടു തന്നെ വേദത്തിന് പ്രവാചകൻമാർ സ്വജീവിതത്തിലൂടെ ചമക്കുന്ന വ്യാഖ്യാനം നിയമവ്യവസ്ഥയും, വേദത്തിനു ശേഷമുള്ള ആധികാരിക പ്രമാണമാകുന്നു. ഇസ്ലാമിൽ ഇതിനെ സുന്നത്ത് അഥവാ പ്രവാചകചര്യ എന്നു വിളിക്കുന്നു.
 
 
== ഖുർആനിലെ ഇരുപത്തിയഞ്ച് [[റുസ്‌ൽ|പ്രവാചകന്മാർ]] ==
25-ഓളം പ്രവാചകൻമാരുടെ പേര് മാത്രമേ [[ഖുർആൻ]] പരാമർശിക്കുന്നുള്ളൂ. അവരെയെല്ലാം സത്യപ്രവാചകൻമാരായി അംഗീകരിക്കേണ്ടത് മുസ്ലിമിന്റെ നിർബന്ധ ബാധ്യതയാണ്.
# [[ആദം നബി]]
# [[ഇദ്‌രീസ് നബി]]
"https://ml.wikipedia.org/wiki/ഇസ്ലാമിലെ_പ്രവാചകന്മാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്