"തക്കമീനേ ജോക്കീച്ചീ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.5.2) (യന്ത്രം പുതുക്കുന്നു: de:Takamine Jōkichi
(ചെ.) ++
വരി 18:
}}
 
'''തക്കമീനേ ജോക്കീച്ചീ''' (1854 - 1922) [[ജപ്പാൻ|ജാപ്പനീസ്]] [[രസതന്ത്രം|രസതന്ത്രജ്ഞൻ]] ആയിരുന്നു.. [[അഡ്രിനാലിൻ]] എന്ന [[ഹോർമോൺ]] വേർതിരിച്ചത്(1901) ഇദ്ദേഹമാണ്. തക്കമീനേ കൈവരിച്ച ഈ നേട്ടമാണ് ഹോർമോണുകളുടെ രസതന്ത്രപഠനത്തിനും ഹോർ മോൺഹോർമോൺ ചികിത്സയ്ക്കും വഴിതെളിച്ചത്.
 
ജപ്പാനിലെ തക്കഓക്ക(Takaoka)യിൽ 1854 നവമ്പർ 3-ന് ജനിച്ചു. ടോക്യോ സർവകലാശാലയിൽനിന്ന് ബിരുദം നേടിയ (1879) ശേഷം രണ്ടു വർഷം സ്കോട്ട്ലൻഡിൽ പഠനം നടത്തി. ജപ്പാനിലെ രാസവ്യവസായങ്ങളുമായി ബന്ധപ്പെട്ട ഗവേഷണ സ്ഥാപനങ്ങളിലായിരുന്നു തക്കമീനേ ഗവേഷണപ്രവർത്തനങ്ങൾ നടത്തിയിരുന്നത്. ജപ്പാനിൽ ആദ്യമായി സൂപ്പർഫോസ്ഫേറ്റ് ഉണ്ടാക്കുവാനാരംഭിച്ച വളം നിർമാണവ്യവസായവുമായി ബന്ധപ്പെട്ട് ഇദ്ദേഹം ഗവേഷണം നടത്തുകയുണ്ടായി. ഇക്കാലത്താണ് തക്കമീനേ സ്റ്റാർച്ച് ദഹിപ്പിക്കാൻ കഴിവുള്ള ഒരു [[എൻസൈം]] വേർതിരിച്ചെടുത്തത്. ''തക്കാ ഡയസ്റ്റേസ്'' എന്നാണ് ഈ എൻസൈമിന് ഇദ്ദേഹം പേരു നല്കിയത്. 1890-ൽ യു.എസ്സിലേക്കു പോയ തക്കമീനേ യു.എസ്. മദ്യനിർമാണ വ്യവസായങ്ങളിൽ ഈ എൻസൈം ഉപയോഗിച്ചു. പിന്നീട് ''പാർക്ക് ഡേവിസ് ആൻഡ് കമ്പനി''എന്ന ഔഷധ നിർമാണ സ്ഥാപനത്തിൽ പ്രവേശിച്ച ഇദ്ദേഹം തന്റെ തുടർന്നുള്ള ഔദ്യോഗിക ജീവിതം മുഴുവൻ ഈ കമ്പനിയിലാണ് ചെലവഴിച്ചത്. ഇവിടെയും ഔഷധ നിർമാണത്തിന് തക്കാഡയസ്റ്റേസ് എൻസൈം ഉപയോഗപ്രദമായിരുന്നു. കന്നുകാലികളുടെ അഡ്രിനൽ ഗ്രന്ഥിയിൽ നിന്ന് ശുദ്ധമായ അഡ്രിനാലിൻ പരൽ രൂപത്തിൽ ഇദ്ദേഹം വേർതിരിച്ചെടുക്കുകയുണ്ടായി. ഈ നേട്ടത്തിന് 1912-ൽ ഇംപീരിയൽ അക്കാദമി പ്രൈസ് തക്കമീനേക്കു ലഭിച്ചു.
 
യു.എസ്സിൽ ജോലി ചെയ്യുമ്പോഴും ജപ്പാനിലെ വ്യവസായങ്ങൾക്കായി പല ഗവേഷണങ്ങളും ഇദ്ദേഹം നടത്തിയിരുന്നു. ചായങ്ങൾ, അലൂമിനിയംഫാബ്രിക്കേഷൻ, വൈദ്യുത ചൂളകൾ, നൈട്രജൻ യൗഗീകരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട വ്യവസായങ്ങൾക്ക് തക്കമീനേ ഗണ്യമായ സംഭാവനകൾ നല്കി. ജപ്പാനും യു.എസ്സും തമ്മിലുള്ള സാംസ്കാരിക വിനിമയത്തിനും തക്കമീനേ ഏറെ പ്രവർത്തിച്ചിരുന്നു.
"https://ml.wikipedia.org/wiki/തക്കമീനേ_ജോക്കീച്ചീ" എന്ന താളിൽനിന്ന് ശേഖരിച്ചത്