"ജെ. ശശികുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 51:
[[ഉദയാ സ്റ്റുഡിയോ|ഉദയായുടെ]] നിർമ്മാണത്തിൽ പ്രേംനസീറിനെ നായകനാക്കി 1952-ൽ പുറത്തിറങ്ങിയ [[വിശപ്പിന്റെ വിളി]] എന്ന ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചു. ഉദയാ സ്റ്റുഡിയോ ഉടമ [[കുഞ്ചാക്കോ|കുഞ്ചാക്കോയുമായുള്ള]] സൗഹൃദത്തിൽ നിന്നുമാണ് ഈ അവസരം ലഭിച്ചത്<ref name="test1">[http://www.manoramaonline.com/cgi-bin/mmonline.dll/portal/ep/malayalamContentView.do?contentId=10508496&programId=1073753770&channelId=-1073751706&BV_ID=@@@&tabId=11 മനോരമ / ബ്ലാക്ക് ആന്റ് വൈറ്റ് സത്യങ്ങൾ]</ref>. ജോൺ എന്ന പേരിനു സുഖമില്ല എന്ന കാരണത്താൽ കുഞ്ചാക്കോയും കെ.വി. കോശിയും [[തിക്കുറിശ്ശി|തിക്കുറിശ്ശിയെ]] സമീപിക്കുകയും അദ്ദേഹം നിരവധി പേരുകൾ കുറിയിടുകയും ചെയ്തു. ഇതിൽ നിന്നും കുഞ്ചാക്കോ കുറിയെടുത്താണ് ജോൺ എന്ന നാമം ശശികുമാർ എന്നാക്കിയത്<ref name="test1"/>. പ്രേംനസീറിന്റെയും [[ബഹദൂർ|ബഹദൂറിന്റെയും]] [[കെ.പി. ഉമ്മർ|ഉമ്മറിന്റെയും]] പേരുകൾ ഇതോടൊപ്പമാണ് കുറിയെടുത്തത്. എന്നാൽ ഉമ്മറിനായി തിരഞ്ഞെടുക്കപ്പെട്ട സ്നേഹജാൻ എന്ന നാമം അദ്ദേഹം ''ഉമ്മ'' എന്ന ഒരു ചിത്രത്തിൽ മാത്രമാണ് ഉപയോഗിച്ചത്. തിരമാല, ആശാദീപം, വേലക്കാരൻ തുടങ്ങിയ ചില ചിത്രങ്ങളിൽ ശശികുമാർ അഭിനയിച്ചു. വേലക്കാരൻ എന്ന ചിത്രത്തിൽ [[യേശുദാസ്|യേശുദാസിന്റെ]] പിതാവ് അഗസ്റ്റിൻ ജോസഫിന്റെ പിതാവായിട്ടാണ് അഭിനയിച്ചത്.
 
ഒരു ദിവസം മൂന്നു ചിത്രം വരെ ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. കൂടാതെ 1980-ൽ മാത്രം 13 ചിത്രം സംവിധാനം ചെയ്തു. സേതുബന്ധനം, പ്രവാഹം, സിന്ധു തുടങ്ങിയ ചിത്രങ്ങൾ ആ വർഷത്തെ വൻവിജയങ്ങളായിരുന്നു. ഡോളർ എന്ന ചിത്രമാണ് നിലവിൽ അവസാനമായി സംവിധാനം ചെയ്തത്. ഈ ചിത്രത്തിലാണ് [[പദ്മിനി]] എന്ന നടി അവസാനമായി അഭിനയിച്ചത്. 130 മലയാളചലച്ചിത്രങ്ങളും ഒരു തമിഴ് ചിത്രവും സംവിധാനം ചെയ്ത ഇദ്ദേഹം പ്രേംനസീറിനെ നായകനാക്കി മാത്രം 84 ചിത്രങ്ങളും അതോടൊപ്പം ഷീലയെ നായികയാക്കി 47 ചിത്രങ്ങളും സംവിധാനം ചെയ്തു.
 
[[വിമൽ കുമാർ|വിമൽ കുമാറിന്റെ]] [[ഉമ്മ (മലയാളചലച്ചിത്രം)|ഉമ്മ]] എന്ന 1960-ലെ ചിത്രത്തിൽ സഹസംവിധായകനായി പ്രവർത്തിച്ചു. ഹിന്ദി ചലച്ചിത്രമായ രാമരാജ്യത്തിന്റെ മലയാളത്തിലെ തിരക്കഥ രചിച്ചത് ഇദ്ദേഹമാണ്. [[സീത (മലയാളചലച്ചിത്രം)|സീത]] എന്ന ഈ ചിത്രത്തിലൂടെയാണ് ആദ്യമായി തിരക്കഥ തയ്യാറാക്കിയത്. തുടർന്ന് പ്രേംനസീറിന്റെ നിർദ്ദേശപ്രകാരം തിരുവനന്തപുരം [[മെറിലാൻഡ് സ്റ്റുഡിയോ|മെറിലാൻഡ് സ്റ്റുഡിയോയിൽ]] പ്രവേശിച്ചു. അവിടെ ആദ്യമായി [[ക്രിസ്മസ് രാത്രി]] എന്ന [[ടി.കെ. ബാലചന്ദ്രൻ]] നായകനായ ചിത്രത്തിലാണ് പ്രവർത്തിച്ചത്. ചെന്നൈയിലെ തോമസ് പിക്ചേഴ്സിന്റെ [[ഒരാൾകൂടി കള്ളനായി]] എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി സ്വതന്ത്ര സംവിധായകനായത്. എന്നാൽ രണ്ടാമത് സംവിധാനം ചെയ്ത [[കുടുബിനി]] എന്ന ചിത്രത്തിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. മലയാളത്തിലെ ആദ്യ ശബ്ദചലച്ചിത്രമായ [[ബാലൻ (മലയാള ചലച്ചിത്രം)|ബാലനിലെ]] നായകനായി അഭിനയിച്ച [[കെ.കെ. അരൂർ|കെ.കെ. അരൂരിന്റെ]] അവസാന ചിത്രമായിരുന്നു ഇത്. [[ജയഭാരതി]], [[കവിയൂർ പൊന്നമ്മ]] എന്നിവർ ശശികുമാറിന്റെ ചിത്രത്തിലൂടെയാണ് അഭിനയം ആരംഭിച്ചത്.
"https://ml.wikipedia.org/wiki/ജെ._ശശികുമാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്