"അബ്ബാസ് I" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  10 വർഷം മുമ്പ്
('{{Infobox royalty | name = അബ്ബാസ് I<br /> شاه عباس بزرگ | title = Shahanshah ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
[[പേർഷ്യ|പേർഷ്യയിലെ]] ഷായായിരുന്നു '''അബ്ബാസ് I'''. മഹാനായ അബ്ബാസ് I പേർഷ്യയിലെ സഫാവി വംശത്തിൽ 1571 [[ജനുവരി]] 27-ന് ഷാ മുഹമ്മദ് ഖുദാബന്തിന്റെ ദ്വിതീയ പുത്രനായി ജനിച്ചു. പിതാവിന്റെ സ്ഥാനത്യാഗാനന്തരം 1587-ൽ അബ്ബാസ് ഭരണഭാരം ഏറ്റെടുത്തു. സുശക്തമായൊരു സൈന്യത്തെ സംഘടിപ്പിച്ചുകൊണ്ട് ആഭ്യന്തര ഭദ്രത സുരക്ഷിതമാക്കാൻ അബ്ബാസിനു കഴിഞ്ഞു. ആരംഭത്തിൽതന്നെ കിസിൽ ബാഷ് ഗോത്രങ്ങളുടെയും ഉസ്ബെക്കുകളുടെയും [[തുർക്കി|തുർക്കികളുടെയും]] എതിർപ്പിനെ ഇദ്ദേഹത്തിനു ഒരേസമയം നേരിടേണ്ടിവന്നു. കിസിൽബാഷ് ഗോത്രക്കാരെ നിർവീര്യമാക്കുന്നതിനും സ്വരക്ഷയ്ക്കുംവേണ്ടി പുതിയൊരു അംഗരക്ഷകസൈന്യത്തെ ഇദ്ദേഹം രൂപവത്കരിച്ചു. രാജഭക്തി തികഞ്ഞ ഒരു ശക്തിയായി ഈ സൈന്യം വളർന്നു വന്നു. 1597-ൽ ഉസ്ബെക്കുകളെ പരാജയപ്പെടുത്തി; തുടർന്നു സുഫിയാനിൽവച്ചു നടന്ന ഒരു യുദ്ധത്തിൽ തുർക്കികളെയും. തുർക്കികളിൽനിന്നു [[ബാഗ്ദാദ്]], കർബല, നജാഫ്, [[ജോർജിയ]] എന്നീ സ്ഥലങ്ങൾ പിടിച്ചടക്കി. [[ഇംഗ്ലീഷ്]] [[നാവികസേന|നാവികസേനയുടെ]] സഹായത്തോടെ പോർത്തുഗീസുകാരിൽ നിന്നും പിടിച്ചടക്കിയ ഓർമൂസ് പിൽക്കാലത്ത് ''ബന്തറേ അബ്ബാസ്'' (അബ്ബാസ് തുറമുഖം) എന്ന പേരിൽ അറിയപ്പെട്ടു.
 
==ഭരണപരിഷ്ക്കാരങ്ങൾ==
==ഭരണപ്രിഷ്ക്കാരങ്ങൾ==
 
മാസന്തരാൻ (Mazandaran) വരെ നീണ്ടുകിടക്കുന്ന രാജപാതകൾ, പാലങ്ങൾ, കൊട്ടാരങ്ങൾ സാർഥവാഹക സത്രങ്ങൾ തുടങ്ങിയവ നിർമിച്ച അബ്ബാസിന്റെ ആഭ്യന്തരഭരണം മികവുറ്റതായിരുന്നു. ഇസ്ഫഹാനിലെ സ്മാരകമന്ദിരങ്ങൾ, ജുമാമസ്ജിദ്, നാല്പത് സ്തൂപങ്ങളുള്ള സിഹിൽ സുതൂൻ കൊട്ടാരം, ചാർബാഗ്, മാസന്തിരാനിലെ വൻ പാലങ്ങൾ, ഫറാഹബാദിലെ കൊട്ടാരം മുതലായവ ശില്പകലയ്ക്ക് അബ്ബാസ് നൽകിയ മികച്ച സംഭാവനകളാണ്. കൊള്ളക്കാരെ അടിച്ചമർത്തിക്കൊണ്ട് ഇദ്ദേഹം സഞ്ചാരസൗകര്യങ്ങളും വാർത്താവിതരണ സൌകര്യങ്ങളും സുരക്ഷിതമാക്കി.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1119186" എന്ന താളിൽനിന്ന് ശേഖരിച്ചത്