"ഹൗറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

99 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
(ചെ.)
=== ചരിത്രം ===
[[ബംഗാൾ| ബംഗാളിൻറെ]] പഴയ ചരിത്രാവശിഷ്ടങ്ങൾ ഹൌറയിലും സമീപപ്രദേശങ്ങളിലും കാണപ്പെടുന്നു. വെനീഷ്യൻ യാത്രികനായിരുന്ന സീസർ ഫെദറിച്ചി തൻറെ യാത്രാവിവരണങ്ങളിൽ ഹുഗ്ലീ നദിയുടെ തീരത്ത്, വലിയ കപ്പലുകൾക്ക് നങ്കുരമിടാൻ സൌകര്യമുളള ബുട്ടോർ എന്ന സ്ഥലത്തെപ്പറ്റി പ്രസ്താവിക്കുന്നു.<ref name=betor>Donald Frederick Lach, p.473</ref>. ഇത് ഇന്നത്തെ ബെട്ടോർ<ref name=betor/> ആകാനിടുണ്ടെന്നു അനുമാനിക്കപ്പെടുന്നു. ചില പഴയ കവിതകളിലും<ref>{{Harvnb|O'Malley|Chakravarti|1909|p=19}}</ref> ബെട്ടോറിനെപ്പറ്റി പരാമർശങ്ങളുണ്ട്.
1713- ൽ ബംഗാൾ കൌൺസിൽ ([[ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി]]), [[ഔറംഗസേബ് |ഔറംഗസേബിൻറെ]] പൌത്രൻ അസീമുഷ് ഷാനിൻറെ പുത്രൻ [[ഫറൂഖ്സിയാർ |ഫറൂഖ്സിയാറിന്]] ഒരു നിവേദനം സമർ പ്പിച്ചു<ref>{{Harvnb|O'Malley|Chakravarti|1909|p=22}}</ref>. ഹുഗ്ലീ നദിയുടെ കിഴക്കേ തീരത്തുളള 33 ഗ്രാമങ്ങളും പടിഞ്ഞാറെ തീരത്തുളള 5 ഗ്രാമങ്ങളും പതിച്ചുകിട്ടണമെന്നതായിരുന്നു ആവശ്യം. പടിഞ്ഞാറെ തീരത്തുളള 5 ഗ്രാമങ്ങൾ സലീക്ക, ഹരീറ, കസ്സുന്ദ്യ, രാംകൃഷ്ണൊപൂർ, ബട്ടാർ, എന്നിവയായിരുന്നു. ഇവയുടെ ഇന്നത്തെ പേരുകൾ യഥാക്രമം സൽക്കിയ, ഹൌറ, കസുന്ദിയ, രാംകൃഷ്ണപൂർ, ബട്ടോർ എന്നാണ്. ഈ അഞ്ചു ഗ്രാമങ്ങളൊഴികെ മറ്റുളളതെല്ലാം അനുവദിക്കപ്പെട്ടു.
[[ പ്ലാസ്സി യുദ്ധം |പ്ലാസ്സി യുദ്ധത്തിനുശേഷം]] ബംഗാൾ നവാബ് [[മിർ കാസിം]], ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി ഉടമ്പടി നടത്തി<ref>{{Harvnb|O'Malley|Chakravarti|1909|p=25}}</ref>. ഇതു പ്രകാരം
ഹൌറ ജില്ല മുഴുവനായും കമ്പനിയുടെ അധീനതയിലായി. 1787-ൽ ഹുഗ്ലി ജില്ല രൂപം കൊണ്ടു 1819-ൽ ഹൌറയും പ്രാന്തപ്രദേശങ്ങളും അതിനോടു ചേർക്കപ്പെട്ടു<ref>{{Harvnb|O'Malley|Chakravarti|1909|p=26}}</ref>. 1843-ൽ ഹൌറ ജില്ല, ഹുഗ്ലി ജില്ലയിൽ നിന്ന് വേർപെടുത്തപ്പെട്ടു<ref>{{Harvnb|O'Malley|Chakravarti|1909|p=27}}</ref>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1119085" എന്ന താളിൽനിന്ന് ശേഖരിച്ചത്