"ജെ. ശശികുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 49:
 
==ചലച്ചിത്രജീവിതം==
[[ഉദയാ സ്റ്റുഡിയോ|ഉദയായുടെ]] നിർമ്മാണത്തിൽ പ്രേംനസീറിനെ നായകനാക്കി 1952-ൽ പുറത്തിറങ്ങിയ [[വിശപ്പിന്റെ വിളി]] എന്ന ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചു. ഉദയാ സ്റ്റുഡിയോ ഉടമ [[കുഞ്ചാക്കോ|കുഞ്ചാക്കോയുമായുള്ള]] സൗഹൃദത്തിൽ നിന്നുമാണ് ഈ അവസരം ലഭിച്ചത്<ref name="test1">[http://www.manoramaonline.com/cgi-bin/mmonline.dll/portal/ep/malayalamContentView.do?contentId=10508496&programId=1073753770&channelId=-1073751706&BV_ID=@@@&tabId=11 മനോരമ / ബ്ലാക്ക് ആന്റ് വൈറ്റ് സത്യങ്ങൾ]</ref>. ജോൺ എന്ന പേരിനു സുഖമില്ല എന്ന കാരണത്താൽ കുഞ്ചാക്കോയും കെ.വി. കോശിയും [[തിക്കുറിശ്ശി|തിക്കുറിശ്ശിയതിക്കുറിശ്ശിയെ]] സമീപിക്കുകയും അദ്ദേഹം നിരവധി പേരുകൾ കുറിയിടുകയും ചെയ്തു. ഇതിൽ നിന്നും കുഞ്ചാക്കോ കുറിയെടുത്താണ് ജോൺ എന്ന നാമം ശശികുമാർ എന്നാക്കിയത്<ref name="test1"/>. പ്രേംനസീറിന്റെയും [[ബഹദൂർ|ബഹദൂറിന്റെയും]] [[കെ.പി. ഉമ്മർ|ഉമ്മറിന്റെയും]] പേരുകൾ ഇതോടൊപ്പമാണ് കുറിയെടുത്തത്. എന്നാൽ ഉമ്മറിനായി തിരഞ്ഞെടുക്കപ്പെട്ട സ്നേഹജാൻ എന്ന നാമം അദ്ദേഹം ''ഉമ്മ'' എന്ന ഒരു ചിത്രത്തിൽ മാത്രമാണ് ഉപയോഗിച്ചത്. തിരമാല, ആശാദീപം, വേലക്കാരൻ തുടങ്ങിയ ചില ചിത്രങ്ങളിൽ ശശികുമാർ അഭിനയിച്ചു. വേലക്കാരൻ എന്ന ചിത്രത്തിൽ [[യേശുദാസ്|യേശുദാസിന്റെ]] പിതാവ് അഗസ്റ്റിൻ ജോസഫിന്റെ പിതാവായിട്ടാണ് അഭിനയിച്ചത്.
 
ഒരു ദിവസം മൂന്നു ചിത്രം വരെ ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. കൂടാതെ 1980-ൽ മാത്രം 13 ചിത്രം സംവിധാനം ചെയ്തു. സേതുബന്ധനം, പ്രവാഹം, സിന്ധു തുടങ്ങിയ ചിത്രങ്ങൾ ആ വർഷത്തെ വൻവിജയങ്ങളായിരുന്നു. ഡോളർ എന്ന ചിത്രമാണ് നിലവിൽ അവസാനമായി സംവിധാനം ചെയ്തത്. ഈ ചിത്രത്തിലാണ് [[പദ്മിനി]] എന്ന നടി അവസാനമായി അഭിനയിച്ചത്.
"https://ml.wikipedia.org/wiki/ജെ._ശശികുമാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്