"ട്രാഫിക് (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 23:
| imdb_id =
}}
[[രാജേഷ് പിള്ള]] സവിധാനം ചെയ്ത് [[2011]] [[ജനുവരി 7]]-നു് പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ്‌ '''ട്രാഫിക്'''.[[ശ്രീനിവാസൻ]], [[റഹ്മാൻ]], [[കുഞ്ചാക്കോ ബോബൻ]], [[ആസിഫ് അലി]], [[അനൂപ് മേനോൻ]], [[വിനീത് ശ്രീനിവാസൻ]], [[സന്ധ്യ]], [[റോമ]], [[രമ്യ നമ്പീശൻ]] എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. ചെന്നൈയിൽ നടന്ന സംഭവമാണ് ചലച്ചിത്രത്തിനാധാരം. 2011-ലെ ഗോവ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യൻ പനോരമയിൽ ഈ ചിത്രം പ്രദർശിപ്പിച്ചിരുന്നു<ref>[http://www.iffigoa.org/images/pdf/ip2011_press_release.pdf Indian Panorama selection for IFFI’11]</ref>.
==കഥാസംഗ്രഹം==
വിവിധ ജീവിതം നയിക്കുന്നവർ ഒരു സംഭവത്തെ തുടർന്ന് സെപ്റ്റംബർ 16-ന് ഒത്തു കൂടുന്നതാണ് കഥ. സൂപ്പർസ്റ്റാർ സിത്ഥാർത്ഥ് ശങ്കർ ചലച്ചിത്ര ലോകത്തെ തിരക്കുള്ള നടനാണ്. ട്രാഫിക് കോൺസ്റ്റബിൾ സുദേവൻ സസ്പെൻഷന് ശേഷം ജോലിയിൽ പ്രവേശിക്കാൻ പോവുകയാണ്. ഡോ.ആബേലാകട്ടെ തന്റെ ആദ്യ വിവാഹവാർഷികം ആഘോഷിക്കുകയാണ്. ഭാര്യയ്ക്ക് ഒരു കാർ വാങ്ങാൻ പോവുകയാണ് ആബേൽ. ജേർണ്ണലിസ്റ്റായി നിയമനം കിട്ടിയ റെയ്ഹാനാകട്ടെ അന്നേ ദിവസം സൂപ്പർസ്റ്റാർ സിത്ഥാർത്ഥ് ശങ്കറിനെ ഇന്റർവ്യൂ ചെയ്യാൻ പോവുകയാണ്. സൂപ്പർസ്റ്റാർ സിത്ഥാർത്ഥ് ശങ്കറിന്റെ മകൾ പാലക്കാട് അഹല്യ ആശുപത്രിയൽ പ്രവേശിക്കപ്പെടുന്നു. ഹൃദയമാറ്റ ശസ്ത്രക്രിയ മാത്രമേ ഇനി രക്ഷയുള്ളു.
"https://ml.wikipedia.org/wiki/ട്രാഫിക്_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്