"ജെ. ശശികുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 41:
| footnotes =
}}
ഒരു ആദ്യകാല മലയാളചലച്ചിത്രസംവിധായകനാണ്മലയാളചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമാണ് '''ജെ. ശശികുമാർ''' (1927 ഒക്ടോബർ 14).
 
==ജീവിതരേഖ==
1927 ഒക്ടോബർ 14-ന് [[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിലെ]] [[പൂന്തോപ്പ്|പൂന്തോപ്പിൽ]] എൻ.എൽ. വർക്കിയുടെയും മറിയാമ്മയുടെയും എട്ടുമക്കളിൽ മൂന്നാമനായി ജനിച്ചു. ജോൺ എന്നായിരുന്നു മാതാപിതാക്കൾ നൽകിയ നാമം. പിന്നീട് കുടുംബം പൂന്തോപ്പിൽ നിന്നും ആലപ്പുഴയിലേക്കു താമസം മാറി. ആലപ്പുഴ ലിയോ തേർട്ടീന്ത് സ്കൂളിൽ പ്രാഥമിക വിഥ്യാഭ്യാസം പൂർത്തിയാക്കി. അഞ്ചാം ക്ലാസ് വിദ്യാഭ്യാസകാലയളവിൽ ഫാ. മെക്കിൾ പ്രാ എന്ന മെക്സിക്കൻ രക്തസാക്ഷിയെക്കുറിച്ച് വായിച്ച പുസ്തകത്തിൽ നിന്നും ഉൾക്കൊണ്ട പ്രേരണയാൽ ജീവാർപ്പണം എന്ന നാടകം എഴുതി അവതരിപ്പിച്ചു. എറണാകുളം തേവര കോളേജിലും ആലപ്പുഴ എസ്.ഡി. കോളേജിലുമായി കോളേജ് വിദ്യാഭ്യാസം നടത്തി. എസ്.ഡി. കോളേജിൽ ധനതത്വശാസ്ത്രം പഠിച്ച കാലയളവിൽ നാടകത്തിലും സ്പോർടസിലും സജീവമായിരുന്നു.
 
സർവകലാശാലാ തലത്തിൽ വിജയം വരിച്ചതിനാൽ പൊലീസിൽ ചേരാൻ സാഹചര്യം ഒത്തു വന്നെങ്കിലും വീട്ടുകാരുടെ എതിർപ്പുമൂലം അതിൽ നിന്നും പി‌ൻവാങ്ങി നാടകരംഗത്തു സജീവമായി. 1954 കാലഘട്ടത്തിൽ അടൂർ പാർഥസാരഥി തിയറ്റേഴ്സിൽ [[ജഗതി എൻ.കെ. ആചാരി|ജഗതി എൻ.കെ. ആചാരിയുടെ]] നാടകത്തിൽ അഭിനയിച്ചു. പിന്നീട് ചില ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
 
==ചലച്ചിത്രജീവിതം==
[[ഉദയാ സ്റ്റുഡിയോ|ഉദയായുടെ]] നിർമ്മാണത്തിൽ പ്രേംനസീറിനെ നായകനാക്കി 1952-ൽ പുറത്തിറങ്ങിയ [[വിശപ്പിന്റെ വിളി]] എന്ന ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചു. ഉദയാ സ്റ്റുഡിയോ ഉടമ [[കുഞ്ചാക്കോ|കുഞ്ചാക്കോയുമായുള്ള]] സൗഹൃദത്തിൽ നിന്നുമാണ് ഈ അവസരം ലഭിച്ചത്<ref name="test1">[http://www.manoramaonline.com/cgi-bin/mmonline.dll/portal/ep/malayalamContentView.do?contentId=10508496&programId=1073753770&channelId=-1073751706&BV_ID=@@@&tabId=11 മനോരമ / ബ്ലാക്ക് ആന്റ് വൈറ്റ് സത്യങ്ങൾ]</ref>.
 
ജോൺ എന്ന പേരിനു സുഖമില്ല എന്ന കാരണത്താൽ കുഞ്ചാക്കോയും കെ.വി. കോശിയും [[തിക്കുറിശ്ശി|തിക്കുറിശ്ശിയ]] സമീപിക്കുകയും അദ്ദേഹം നിരവധി പേരുകൾ കുറിയിടുകയും ചെയ്തു. ഇതിൽ നിന്നും കുഞ്ചാക്കോ കുറിയെടുത്താണ് ജോൺ എന്ന നാമം ശശികുമാർ എന്നാക്കിയത്<ref name="test1"/>. പ്രേംനസീറിന്റെയും [[ബഹദൂർ|ബഹദൂറിന്റെയും]] [[കെ.പി. ഉമ്മർ|ഉമ്മറിന്റെയും]] പേരുകൾ ഇതോടൊപ്പമാണ് കുറിയെടുത്തത്. എന്നാൽ ഉമ്മറിനായി തിരഞ്ഞെടുക്കപ്പെട്ട സ്നേഹജാൻ എന്ന നാമം അദ്ദേഹം ഈ ഒരു ചിത്രത്തിൽ മാത്രമാണ് ഉപയോഗിച്ചത്. തിരമാല, ആശാദീപം, വേലക്കാരൻ തുടങ്ങിയ ചില ചിത്രങ്ങളിൽ ശശികുമാർ അഭിനയിച്ചു. വേലക്കാരൻ എന്ന ചിത്രത്തിൽ [[യേശുദാസ്|യേശുദാസിന്റെ]] പിതാവ് അഗസ്റ്റിൻ ജോസഫിന്റെ പിതാവായിട്ടാണ് അഭിനയിച്ചത്.
 
==സംവിധാനം ചെയ്ത ചിത്രങ്ങൾ==
"https://ml.wikipedia.org/wiki/ജെ._ശശികുമാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്