"സി. മാധവൻ പിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 10:
തുടർന്നു് തിരുവനന്തപുരത്തെത്തി നിയമപഠനത്തിനു ചേരാൻ തുനിഞ്ഞെങ്കിലും അദ്ദേഹത്തിന്റെ ശ്രദ്ധ എഴുത്തിൽ തന്നെ തുടർന്നു. ‘ആനന്ദസാഗരം‘, ‘പ്രണയബോംബ്‘ എന്നീ കൃതികൾ രചിച്ചതു് ആ സമയത്താണു്. ഇലിയഡിനും ഒഡീസിക്കും പുറമേ, റെയിനോൾഡ്സിന്റെ “ഭടന്റെ ഭാര്യ”, ലൈല തുടങ്ങിയ വലിയ നോവലുകളും തമിഴ് കൃതിയായ പത്മസുന്ദരനും അദ്ദേഹം മലയാളത്തിലേക്കു തർജ്ജമ ചെയ്തിരുന്നു.
 
മുഖ്യധാരാസാഹിത്യകാരൻ എന്നതിനേക്കാൾ മാധവൻ പിള്ള പിൽക്കാലത്തു് പ്രസിദ്ധനും ശ്രദ്ധേയനും ആയതു് മലയാളത്തിലെ പ്രൌഢരായ നിഘണ്ടുകാരന്മാരിൽ ഒരാൾ എന്ന നിലയിലാണു്. ഇംഗ്ലീഷ് മലയാളം നിഘണ്ടു, മലയാളം -ഇംഗ്ലീഷ് നിഘണ്ടു, അഭിനവ മലയാളം നിഘണ്ടു എന്നിവയാണു് അദ്ദേഹം നിർമ്മിച്ച നിഘണ്ടുക്കൾ. മൂന്നു പതിറ്റാണ്ടുകളോളം കഠിനപ്രയത്നം ചെയ്താണു് ഈ മൂന്നു ബൃഹദ്‌ഗ്രന്ഥങ്ങളും അദ്ദേഹം മിക്കവാറും ഒറ്റയ്ക്കു തന്നെ പൂർത്തിയാക്കിയതു്. ആദ്യത്തെ രണ്ടു നിഘാണ്ടുക്കളും സ്വന്തം പ്രേരണകൊണ്ടും മൂന്നാമത്തേതു് ഡി.സി.കിഴക്കേമുറിയുടെ പ്രോത്സാഹനം കൊണ്ടുമാണെന്നു് അദ്ദേഹം ‘അഭിനവമലയാളനിഘണ്ടുവിന്റെ ആമുഖത്തിൽ പരാമർശിക്കുന്നുണ്ടു്<ref>http://books.google.com/books?id=hv4HAQAAIAAJ</ref>. അഭിനവമലയാളനിഘണ്ടുവിനെ പിൽക്കാലത്തു് “1977ലെ നിഘണ്ടു” എന്നു് ഭാഷാകാരന്മാർ വിളിച്ചുവരുന്നു.
 
1980 ജൂലായിൽ സി. മാധവൻ പിള്ള നിര്യാതനായി.
വരി 19:
*[http://www.puzha.com/malayalam/bookstore/cgi-bin/author-detail.cgi?code=213 സി. മാധവൻപിള്ളയെക്കുറിച്ച് പുഴ.കോമിലെ വിവരണം.]
{{lifetime|1905|1980|MISSING|MISSING}}
==അവലംബം==
<references/>
 
 
 
[[Category:മലയാളനിഘണ്ടുകാരന്മാർ]]
"https://ml.wikipedia.org/wiki/സി._മാധവൻ_പിള്ള" എന്ന താളിൽനിന്ന് ശേഖരിച്ചത്