"സി. മാധവൻ പിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6,517 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
{{prettyurl|C. Madhavan Pillai}}
{{unreferenced|date=ഏപ്രിൽ 2010}}
നോവൽ, നാടകം,, ചെറുകഥ, ഫലിതപ്രബന്ധങ്ങൾ, നിഘണ്ടുക്കൾ തുടങ്ങി സാഹിത്യത്തിന്റെ വിവിധശാഖകളിലായി അമ്പതില്പരം ഗ്രന്ഥങ്ങളുടെ കർത്താവായിരുന്നു സി. മാധവൻ പിള്ള. മൌലികമായ രചനയ്ക്കുപുറമേ അദ്ദേഹം ഇലിയഡ്, ഒഡീസി തുടങ്ങിയ വിശ്വസാഹിത്യകൃതികൾ മലയാളത്തിലേക്കു വിവർത്തനം ചെയ്യുക കൂടി ചെയ്തു.
മലയാളസാഹിത്യകാരൻ, നിഘണ്ടുകാരൻ എന്നീ നിലകളിൽ അറിയപ്പെടുന്ന വ്യക്തിയാണ് '''സി. മാധവൻ പിള്ള''' (1905 - 1980). 1905-ൽ ആലപ്പുഴയിൽ ജനിച്ചു. ''ഇംഗ്ലീഷ് - മലയാളം നിഘണ്ടു'',
 
''മലയാളം - ഇംഗ്ലീഷ് നിഘണ്ടു'' എന്നിവയുടെ രചനാകാരൻ എന്ന നിലയിൽ ഏറെ പ്രസിദ്ധൻ.
1905 ഏപ്രിൽ 12നു് ആലപ്പുഴയിലാണു് മാധവൻ പിള്ള ജനിച്ചതു്. ആലപ്പുഴ സനാതനദർമ്മവിദ്യാശാലയിൽ ഹൈ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. പ്രശസ്തമായ നിലയിൽ സ്കൂൾ ഫൈനൽ പരീക്ഷ പാസ്സായി എങ്കിലും ഉപരിപഠനം നടന്നതു് പല ഘട്ടങ്ങളിലായി ആയിരുന്നു. സ്വന്തമായി തൊഴിൽ കണ്ടെത്തുക എന്ന പരിശ്രമത്തിൽ അദ്ദേഹം പഴയ ഒരു റെമിങ്ടൺ ടൈപ്പ് റൈറ്റർ മൂലധനമാക്കി ആലപ്പുഴയിൽ തന്നെ ഒരു കൊമേഴ്സ്യൽ സ്കൂൽ തുടങ്ങി. പക്ഷെ അധികം താമസിയാതെ ആ പദ്ധതി പരാജയപ്പെട്ടു. ടൈപ്പ്രൈറ്ററുമായി ചങ്ങനാശ്ശേരിയിലെത്തിയ മാധവൻ പിള്ള അന്നത്തെ എസ്.ബി.കോളേജ് പ്രിൻസിപ്പാൾ ഫാദർ മാത്യു പുത്തൻപുരയ്ക്കലിനെ കണ്ടുമുട്ടാനീടയായി. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു പ്രധാന വഴിത്തിരിവായിരുന്നു ഈ കണ്ടുമുട്ടൽ.
 
പുരയ്ക്കലച്ചൻ പിള്ളയെ എസ്.ബി. കോളേജിൽ ചേർത്തു. ഒന്നാം ക്ലാസ്സൊടെ ഇന്റർമീഡിയറ്റ് പാസ്സായ അദ്ദേഹം തുടർന്നു` തിരുവനതപുരത്തു് ബി.ഏ.ക്കു പഠിച്ച് 1941-ൽ ഡിഗ്രി നേറ്റി.
ഇക്കാലഘട്ടത്തിനിടയിൽ തന്നെ അദ്ദേഹം സജീവമായ സാഹിത്യവൃത്തിയിലേക്കു തിരിഞ്ഞിരുന്നു. ‘ദെശസേവിനി”,“ജ്ഞാനാംബിക’, “കുമാരി കമല”, വീരാംഗന” തുടങ്ങിയ നോവലുകൾ അദ്ദേഹം പ്രസിദ്ധീകരിച്ചു.അദ്ദേഹത്തിന്റെ പത്രാധിപത്യത്തിൽ നടന്നുവന്ന വിജയഭാനു എന്ന വിനോദമാസിക ഏറെ പ്രചാരമാർജ്ജിച്ചു.1938ൽ “യാചകമോഹിനി’യും 1941-ൽ “സ്ത്രീധന’വും പുറത്തുവന്നു. ഇക്കാലഘട്ടത്തിൽ, മദ്രാസ് റേഡിയോ നിലയത്തിൽ മുറയ്ക്കു ലഭിച്ചിരുന്ന മലയാളപരിപാടികൾ മുഖ്യവരുമാനമാർഗ്ഗമാക്കി മൂന്നുവർഷത്തോളം അദ്ദേഹം മദ്രാസിൽ തന്നെ കഴിഞ്ഞുകൂടി. തുടർന്നു് തിരുവനന്തപുരത്തെത്തി നിയമപഠനത്തിനു ചേരാൻ തുനിഞ്ഞെങ്കിലും അദ്ദേഹത്തിന്റെ ശ്രദ്ധ എഴുത്തിൽ തന്നെ തുടർന്നു. ആനന്ദസാഗരം, പ്രണയബോംബ് എന്നീ കൃതികൾ രചിച്ചറ്റ്ഃഊ` ആ സമയത്താണു്. ഇലിയഡിനും ഒദീസിക്കും പുറമേ, റെയിനോൾഡ്സിന്റെ “ഭടന്റെ ഭാര്യ”, ലൈല തുടങ്ങിയ വലിയ നോവലുകളും തമിഴ് കൃതിയായ പത്മസുന്ദരനും അദ്ദെഹം മലയാളത്തിലേക്കു തർജ്ജമ ചെയ്തിരുന്നു.
 
മുഖ്യധാരാസാഹിത്യകാരൻ എന്നതിനേക്കാൾ മാധവൻ പിള്ള പിൽക്കാലത്തു് പ്രസിദ്ധനും ശ്രദ്ധേയനും ആയതു് മലയാളത്തിലെ പ്രൌഢരായ നിഘണ്ടുകാരന്മാരിൽ ഒരാൾ എന്ന നിലയിലാണു്. ഇംഗ്ലീഷ് മലയാളം നിഘണ്ടു, മലയാളം -ഇംഗ്ലീഷ് നിഘണ്ടു, അഭിനവ മലയാളം നിഘണ്ടു എന്നിവയാണു് അദ്ദേഹം നിർമ്മിച്ച നിഘണ്ടുക്കൾ. മൂന്നു പതിറ്റാണ്ടുകളോളം കഠിനപ്രയത്നം ചെയ്താണു് ഈ മൂന്നു ബൃഹദ്‌ഗ്രന്ഥങ്ങളും അദ്ദേഹം മിക്കവാറും ഒറ്റയ്ക്കു തന്നെ പൂർത്തിയാക്കിയതു്. ആദ്യത്തെ രണ്ടു നിഘാണ്ടുക്കളും സ്വന്തം പ്രേരനകൊണ്ടും മൂന്നാമത്തേതു് ഡി.സി.കിഴക്കേമുറിയുടെ പ്രോത്സാഹനം കൊണ്ടുമാണെന്നു് അദ്ദേഹം ‘അഭിനവമലയാളനിഘണ്ടുവിന്റെ ആമുഖത്തിൽ പരാമർശിക്കുന്നുണ്ടു്. അഭിനവമലയാളനിഘണ്ടുവിനെ പിൽക്കാലത്തു് “1977ലെ നിഘണ്ടു” എന്നു് ഭാഷാകാരന്മാർ വിളിച്ചുവരുന്നു.
 
1980 ജൂലായിൽ സി. മാധവൻ പിള്ള നിര്യാതനായി.
 
 
 
== പുറത്തേക്കുള്ള കണ്ണികൾ ==
*[http://www.puzha.com/malayalam/bookstore/cgi-bin/author-detail.cgi?code=213 സി. മാധവൻപിള്ളയെക്കുറിച്ച് പുഴ.കോമിലെ വിവരണം.]
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1116561" എന്ന താളിൽനിന്ന് ശേഖരിച്ചത്