"സസാനിയൻ സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 61:
636-ആമാണ്ടിൽ [[മെസപ്പൊട്ടാമിയ|മെസപ്പൊട്ടാമിയയിലെ]] അൽ-ക്വാദിസിയ്യയിൽ വച്ച് [[അറബി ജനത|അറബികളുടെ]] സേന സസാനിയന്മാരെ പരാജയപ്പെടുത്തി. 642-ൽ പടിഞ്ഞാറൻ ഇറാനിലിലെ നിഹാവന്തിൽ വച്ച് (ഇന്നത്തെ ഹംദാന്റെ തെക്കുപടീഞ്ഞാറ്‌) രണ്ടാമത്തെ പ്രധാനവിജയവും അറബികൾ കരസ്ഥമാക്കി. നിഹാവന്ത് യുദ്ധാനന്തരം കിഴക്കോട്ട് പലായനം ചെയ്ത സസാനിയൻ രാജാവ് യാസ്ദജിർദ് മൂന്നാമനെ പിന്തുടരാനായി ബസ്രയിലെ (ദക്ഷിണ ഇറാഖിലെ) അറബി നേതാവ് അബ്ദ് അള്ളാ ബിൻ ആമിർ, [[സിസ്താൻ|സിസ്താനിലേക്കും]] [[ഖുറാസാൻ|ഖുറാസാനിലേക്കും]] (ഇറാനിയൻ പീഠഭൂമിയുടെ വടക്കുകിഴക്കൻ ഭാഗങ്ങൾ) സൈന്യത്തെ അയച്ചു. മദ്ധ്യ ഇറാനിയൻ മരുഭൂമിയിലൂടെ നീങ്ങിയ അറബിസൈന്യം ഇന്നത്തെ [[മശ്‌ഹദ്|മശ്‌ഹദിനടുത്തുള്ള]] [[നിഷാപൂർ]] വളരെ നീണ്ട യുദ്ധത്തിനു ശേഷം പിടിച്ചടക്കി.
 
ഇതിനെത്തുടർന്ന് വടക്കുകിഴക്കൻ ഭാഗത്തെ സസാനിയന്മാരുടെ കേന്ദ്രമായ മാർവിലേക്ക് അറബികൾ നീങ്ങി. ഇതിനിടയിൽ മുഘാബ് നദിയുടെ തീരത്ത് വച്ച് യാസ്ദജിർദ് മൂന്നാമൻ വധിക്കപ്പെട്ടു. ഇതോടെ [[ബാക്ട്ര|ബാക്ട്രയും]] [[ഹെറാത്ത്|ഹെറാത്തും]] അടക്കം ഇന്നത്തെ അഫ്ഗാനിസ്താന്റെ പടിഞ്ഞാറൂം വടക്കും സമതലങ്ങൾ അറബികളുടെ നിയന്ത്രണത്തിലാകുകയും സസാനിയൻ പ്രതിരോധത്തിന് അന്ത്യമാകുകയും ചെയ്തു.<ref name=afghans11>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 11-The advent of Islam|pages=176-177|url=http://books.google.co.in/books?id=9kfJ6MlMsJQC&lpg=PP1&pg=PA176#v=onepage&q&f=false}}</ref>
 
== കുറിപ്പുകൾ ==
"https://ml.wikipedia.org/wiki/സസാനിയൻ_സാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്