"വ്യാവസായിക അപകടങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: de, fr, hu, ko, pl, pt, ru, si, zh
No edit summary
വരി 1:
{{prettyurl|Industrial disasters}}
വ്യവസായസ്ഥാപനങ്ങളിൽ ജോലിയിൽ വ്യാപൃതരായിരിക്കെ തൊഴിലാളികൾക്ക് ഉണ്ടാകുന്ന അപകടങ്ങളെയാണ് '''വ്യാവസായിക അപകടങ്ങൾ''' എന്നു പറയുന്നത്. വ്യവസായ വിപ്ലവാനന്തരം പാശ്ചാത്യനാടുകളിൽ തൊഴിലാളിക്ഷേമം ആധുനികജനതയുടെ പരിഗണനയെ ക്രമാതീതമായി ആകർഷിക്കുവാൻ തുടങ്ങി. തൊഴിലാളിയുടെ ആരോഗ്യവും തൊഴിൽസൌകര്യങ്ങളും മെച്ചപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ ഗവൺമെന്റുതലത്തിലും മറ്റു സാമ്പത്തികസാമൂഹികതലങ്ങളിലും വിവിധ സംഘടനകൾ രൂപംകൊള്ളുകയുണ്ടായി. അപകടങ്ങളുടെ സാധ്യത, നിവാരണം എന്നിവയെപ്പറ്റി വസ്തുനിഷ്ഠമായി പഠിക്കുവാനും വിലയിരുത്തുവാനും പഠനഫലങ്ങൾ പൊതുജനങ്ങളുടെ ഇടയിൽ പ്രചരിപ്പിക്കുവാനുമായി ശ്രദ്ധേയമായ ചില ഉദ്യമങ്ങൾ നടന്നിട്ടുണ്ട്. നിവാരണമാർഗങ്ങളെ മുൻനിറുത്തി വികസിതരാജ്യങ്ങളിൽ ദേശീയതലത്തിലും വ്യക്തിപരമായ മേൽനോട്ടത്തിലുമായി പല സംഘടനകളും പ്രവർത്തിച്ചുവരുന്നു. യു.എസ്സിലെ ''നാഷണൽ സേഫ്റ്റി കൌൺസിൽ'' ഇതിനു ദൃഷ്ടാന്തമാണ്.
 
"https://ml.wikipedia.org/wiki/വ്യാവസായിക_അപകടങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്