"ദേവദാസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 30:
1936-ൽ പി.വി. റാവു ഇത് [[തമിഴ്‌ചലച്ചിത്രം|തമിഴ് ചലച്ചിത്രമാക്കി]]. തെലുഗുവിൽ വേദാന്തം രാഘവയ്യയും നാഗേശ്വര റാവുവും ചേർന്ന് 1953-ൽ ദേവദാസ് അവതരിപ്പിച്ചു. പില്ക്കാല ഹിന്ദിസിനിമയിൽ രണ്ടുവട്ടംകൂടി ദേവദാസ് ചരിത്രം സൃഷ്ടിച്ചിട്ടുണ്ട്. പി.സി. ബറുവയുടെ സ്മരണയ്ക്കായി [[ബിമൽ റോയി]] 1955-ൽ വീണ്ടും ദേവദാസ് സംവിധാനം ചെയ്തതാണ് ഇതിൽ ആദ്യത്തേത്. [[ദിലീപ് കുമാർ|ദിലീപ് കുമാറിന്റെ]] നായകവേഷമായിരുന്നു ഇതിന്റെ മുഖ്യ സവിശേഷത. 1974-ൽ ദിലീപ് റോയിയും ഹിന്ദിയിൽ ദേവദാസ് നിർമിച്ചിട്ടുണ്ട്. 1974-ൽ വിജയനിർമലയും ഇതേ പേരിൽ തെലുഗുവിൽ ചിത്രം നിർമിക്കുകയുണ്ടായി. 1989-ൽ ക്രോസ്ബെൽറ്റ് മണിയാണ് മലയാളസിനിമയിൽ ദേവദാസ് അവതരിപ്പിച്ചത്.
 
സഞ്ജയ് ലീല ഭൻസാലിയുടെ 2002-ലെ സൃഷ്ടിയാണ് മറ്റൊരു നാഴികക്കല്ല്. [[ഷാരൂഖ് ഖാൻ|ഷാരൂഖ് ഖാനും]] [[ഐശ്വര്യ റായ്|ഐശ്വര്യ റായിയും]] [[മാധുരി ദീക്ഷിത്|മാധുരി ദീക്ഷിതും]] മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രം അന്നുവരെയുള്ള ഇന്ത്യൻ ചിത്രങ്ങളിൽ ഏറ്റവുമധികം തുക മുടക്കി നിർമിച്ചതായിരുന്നു. 50 കോടിയായിരുന്നു അതിന്റെ നിർമാണച്ചെലവ്. [[കാൻ ചലച്ചിത്രോത്സവംകാൻചലച്ചിത്രോത്സവം|കാൻ ഫിലിം ഫെസ്റ്റിവലിലെ]] മത്സരേതരവിഭാഗത്തിൽ ഇത് പ്രദർശിപ്പിക്കുകയുണ്ടായി.
 
പ്യാസ, ഫിർ സുബഹ് ഹോഗി, കാഗസ് കീ ഫൂൽ തുടങ്ങിയ ജനപ്രിയചിത്രങ്ങളുടെ പ്രചോദനവും ദേവദാസ് ആയിരുന്നു.
"https://ml.wikipedia.org/wiki/ദേവദാസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്