"ഭാരതീയ വായുസേന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 33:
ആവശ്യം വരും‌‌മ്പോൾ ഉപയോഗപ്പെടുത്തും വിധം മനുഷ്യശക്തി ''റിസർ‌‌വിസ്റ്റ്'' ആയി നിറുത്താനുള്ള ഏർപ്പാടുകൾ വ്യോമസേനയ്ക്കുണ്ട്. മൂന്നു യുദ്ധ മേഖലകളിലായി 650 ആഫീസർമാരെയും, 5,000 വ്യോമ സൈനികരേയും 72 മണിക്കൂറുകൾക്കകം യുദ്ധരംഗത്തിറക്കാനും, റിസർ‌‌വിസ്റ്റുകളിൽനിന്ന് 9 ആഫീസർമാരെയും 235 വ്യോമസൈനികരെയും ഇത്രയും സമയത്തിനകം തന്നെ പ്രവർത്തന രംഗത്തെത്തിക്കാനും 1971 - ലെ യുദ്ധത്തിൽ ഇന്ത്യൻ വ്യോമസേനയ്ക്കു കഴിഞ്ഞു.
 
വ്യോമസേനയ്ക്കു വേണ്ടി പുതിയ വിമാനത്താവളങ്ങൾ നിർമ്മിക്കുന്നതിലും, നിലവിലുള്ള വിമാനത്താവളങ്ങൾ മെച്ചപ്പെടുത്തുന്നതിലും വളരെയധികം പുരോഗതി ഉണ്ടായിട്ടുണ്ട്. പശ്ചിമ-പൂർ‌‌വ മേഖലകളിലാണ് പുതിയ വിമാനത്താവളങ്ങൾ കൂടുതലും നിർമ്മിക്കപ്പെട്ടിട്ടുള്ളത്. ജയ്സാൽമർ, ഉത്തർലായ്, അമൃത്‌‌സർ തുടങ്ങിയ സ്ഥലങ്ങളിൽ ഇത്തരത്തിൽ പുതിയ വിമാനത്താവളങ്ങൾ നിർമിച്ചിട്ടുണ്ട്. കരുതൽ താവളങ്ങളായാണ് ഇവയിൽ പലതും കരുതപ്പെട്ടിട്ടുള്ളത്. ആധുനിക സാങ്കേതിക മാർഗങ്ങൾ ഉപയോഗിച്ച് പ്രധാനപ്പെട്ട സൈനിക വിമാനത്താവളങ്ങൾ ശത്രുക്കൾക്ക് എളുപ്പം കൺടുപിടിക്കാൻകണ്ടുപിടിക്കാൻ ആവാത്തവിധം മറച്ചുവൈക്കുന്നതിലും (camouflage) ഇന്തൻ വിദഗ്ദ്ധന്മാർ വിജയിച്ചിട്ടുണ്ട്. വിമാനത്താവളങ്ങളുടെയും വിമാനങ്ങളുടെയും വ്യോമായുധങ്ങളുടെയും അറ്റകുറ്റപ്പണികൾ അടിയന്തരമായി നിർ‌‌വഹിക്കുന്നതിനുള്ള സജ്ജീകരണങ്ങളും ഇത്തരം വിമാനത്താവളങ്ങളിൽ ഒരുക്കിയിട്ടുണ്ട്. 1971-ലെ അനുഭവങ്ങൾ വച്ചുകൊണ്ട് ഇലക്ട്രോണിക് വർത്താവിനിമയ സം‌‌വിധാനങ്ങൾ വിപുലമായ തോതിൽ വിമാനത്താവളങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ളതും ഭാവിയിൽ ഏറെ പ്രയോജനപ്പെടുമെന്ന് കരുതേണ്ടിയിരിക്കുന്നു.
 
സ്വാതന്ത്ര്യ പ്രാപ്തിക്കു ശേഷം പ്രധാനപ്പെട്ട മൂന്നു യുദ്ധങ്ങളിൽ പങ്കെടുക്കുകയും അതിവിശാലമായ ഇന്ത്യയുടെ വൈവിധ്യമാർന്ന അതിർത്തികളിലും വിഭിന്ന കാലാവസ്ഥകളിലും ദൈനംദിന പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തതിൻറെ ഫലമായി ഇന്ന് ഇന്ത്യൻ വ്യോമസേന ശക്തിയിലും കഴിവിലും സാഹചര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്നതിലും ഒരു വൻശക്തിയായി വളർന്നിട്ടുണ്ട്. ഇന്ത്യൻ വ്യോമസേനയിലെ പൈലെറ്റുകൾ തികച്ചും പ്രതികൂല സാഹചര്യങ്ങളിൽ പോലും അതിസൂക്ഷ്മത നിറഞ്ഞതും അത്യാധുനികവുമായ യുദ്ധവിമാനങ്ങൾ പറത്തുന്നതിലും അവ ശത്രുരാജ്യങ്ങൾക്കു നേരെ ഥലപ്രദമായി ഉപയോഗപ്പെടുത്തുന്നതിലും എല്ലാം പരിശീലനം നേടിക്കഴിഞ്ഞിരിക്കുന്നു. യുദ്ധവിമാനങ്ങളുടെ അറ്റകുറ്റ പണികൾ തീർക്കുന്നതിലും യുദ്ധവിമാന നിർമ്മാണരംഗത്തും ഇന്ത്യൻ വിദഗ്ദ്ധൻ‌‌മാർ ഏറെ മുന്നോട്ടു പോയിട്ടുണ്ട്. വിമാനത്തിൻറെ അഭികല്പന, വികസനം, നിർമ്മാണം എന്നിവ സുദീർഘമായ ഒരു പ്രക്രിയയാണ്. വളരെയേറെ മുതൽമുടക്കും അതിനാവശ്യമാണ്.. വ്യോമസേനയുടെ ആവശ്യങ്ങൾ കണക്കിലെടുത്ത് വിഭവങ്ങളുടെ ലഭ്യതയക്കനുസരിച്ച് ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിൽ എഛ്. എഫ്. - 24 (മാരുത്), നാറ്റ്, എഛ്. ജെ. റ്റി. - 16 (കിരൺ), എഛ്, എസ്. 748, മിഗ് - 21 തുടങ്ങിയ ഇനം വിമാനങ്ങൾ നിർമിച്ചുവരുന്നു.
വരി 93:
ഒരു എൻ‌‌ജിനീയർ ആഫീസർക്ക് സ്ഥിരം താവളങ്ങളിലെന്നപോലെ സജീവ സേവന രംഗത്തും പ്രവർത്തിക്കേണ്ടി വരും. വ്യോമ വാഹനങ്ങൾ പറപ്പിക്കാൻ പാകത്തിൽ എപ്പോഴും പ്രവർത്തനക്ഷമമാക്കി വൈക്കേണ്ടതും, അവയുടെ അറ്റകുറ്റപ്പണികൾ തീർത്ത് പരിഷ്കാരങ്ങൾ വരുത്താൻ അപ്പോഴപ്പോൾ ശ്രദ്ധിക്കേണ്ടതും എജിനീയർമാരാണ്. വ്യോമസേനയ്ക്കാവശ്യമായ സാങ്കേതികോപകരണങ്ങളുടെ ചുമതലയും അവ മെച്ചപ്പെടുത്തുന്നതിനു വേണ്ടിയുള്ള ഗവേഷണങ്ങളുടെ ചുമതലയും എൻ‌‌ജിനീയർമാർക്കാണുള്ളത്. എല്ലാത്തരം വൈദ്യുതോപകരണങ്ങളും വിമാനങ്ങളിലെ ഫോട്ടോഗ്രാഫിക്ക് ഉപകരണങ്ങളും പ്രവർത്തനസജ്ജമായി സൂക്ഷിക്കേണ്ടത് ഇലക്ട്രിക്കൽ എൻ‌‌ജിനീയർമാരുടെ കടമയാണ്. വാർത്താവിനിമയ സജ്ജീകരണങ്ങൾ, ഗതാഗത സഹായകോപകരണങ്ങൾ, റഡാർ മുതലായവ സിഗ്നൽ ആഫീസർമാരുടെ ചുമതലയിലാണ്.
 
ബോംബുകൾ, എയർക്രാഫ്റ്റ് മെഷീൻ‌‌ഗണ്ണുകൾ മുതലായവയുടെ സജ്ജീകരണം, പരിശോധന, അറ്റകുറ്റപ്പണികൾ തീർക്കൽ, ഇവയുമായി ബന്ധപ്പെട്ട ഗവേഷണ പ്രവർത്തനങ്ങൾ എന്നിവ സാങ്കേതികശാഖാ ആഫീസർമാരാണ് നിർ‌‌വഹിക്കേണ്ടത്. വ്യോമസേനയിൽ എൻ‌‌ജിനീയറിങ്ശാഖ, ആർമമെൻറ്ശാഖ, ഇലക്ട്രിക്കൽശാഖ, സിഗ്നൽശാഖ എന്നീ നാലു സങ്കേതികസാങ്കേതിക ശാഖകളാണ് മുമ്പുണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ എയ്റോനോട്ടിക്കൽ എൻ‌‌ജിനീയറിങ് (മെക്കാനിക്കൽ), എയ്റോനോട്ടിക്കൽ എൻ‌‌ജിനീയറിങ് (ഇലക്ട്രോണിക്സ്) എന്നിവ മത്രമാണ് സാങ്കേതിക ശാഖകൾ എന്ന പേരിൽ അറിയപ്പെടുന്നത്. മുമ്പുണ്ടായിരുന്ന നാലു ശാഖകൾ ഈ രണ്ടു ശാഖകളായി കുറക്കുകയാണുണ്ടായത്. ഇതുമൂലം ആഫീസർമാരുടെ സേവന സൗകര്യങ്ങൾ മെച്ചപ്പെടുകയും സാങ്കേതിക വിഭാഗത്തിൻറെ കാര്യക്ഷമത വർദ്ധിക്കുകയും ചെയ്തിട്ടുണ്ട്.
 
===ഉപകരണശാഖ===
വരി 101:
===വിദ്യാഭ്യാസശാഖ===
[[File:Hawk production at HAL.JPG|thumb|എച്.എ.എൽ-ൽ ഉത്പാതനത്തിൽ ഇരിക്കുന്ന ഹവാക്ക്-132 വിമാനം]]
സുസംഘടിതവും പ്രഗൽഭവും കഴിവുറ്റതുമായ ഒരു വ്യോമസേനയെ സൃഷ്ടിക്കുന്നതിൽ ഈ ശാഘയ്ക്കുള്ള പങ്ക് നിർണായകമാണ്. വിദ്യാഭ്യാസ ആഫീസർ ഒരു മാതൃകാധ്യാപകൻറെ എല്ലാ ഗുണങ്ങളുമുള്ള ആളായിരിക്കണം. വിദ്യഭ്യാസവിദ്യാഭ്യാസ ആഫീസർമാരാണ് പൊതു വിദ്യാഭ്യാസത്തിൻറെ ചുമതലക്കാർ. സൈനികരുടെ കുട്ടികൾക്കുള്ള സ്കൂളുകളുടെ ഭരണച്ചുമതലയും ലൈബ്രറികളുടെയും മറ്റു സാംസ്കാരിക പ്രവർത്തനങ്ങളുടെയും മേൽനോട്ടവും വിദ്യാഭ്യാസ ആഫീസർമാർ നിർ‌‌വഹിക്കേണ്ടതുണ്ട്.
 
===കണക്കുസൂക്ഷിപ്പുശാഖ===
"https://ml.wikipedia.org/wiki/ഭാരതീയ_വായുസേന" എന്ന താളിൽനിന്ന് ശേഖരിച്ചത്