"ചങ്ങനാശ്ശേരി ജലോത്സവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 2011
(ചെ.) →‎2011: ടോഫി
വരി 18:
== ചങ്ങനാശ്ശേരി ടോഫി ==
=== 2011 ===
നാലാമത് ചങ്ങനാശ്ശേരി ജലോത്സവം ഓക്ടോബർ 09-നാണ് നടന്നത്. നെടുംബ്രം വിന്നേഴ്സ് ബോട്ട്സ് ക്ലബിന്റെ കരുവാറ്റ ശ്രീവിനായകനാണ് ഒന്നാം സ്ഥാനം നേടിയത്. നീരേറ്റുപുറം എൻ.ബി.സി. ബോട്ട് ക്ലബിന്റെ ചമ്പക്കുളം ചുണ്ടനായിരുന്നു രണ്ടാം സ്ഥാനത്ത്. ചുണ്ടൻ വിഭാഗത്തിൽ രണ്ടു വള്ളങ്ങൾ മാത്രമാണ് പങ്കെടുത്തത്. ഇരുട്ടുകുത്തി എ ഗ്രേഡ് വിഭാഗത്തിൽ മാമ്പുഴക്കരി കുട്ടനാട് ബോട്ട് ക്ലബിന്റെ തുരുത്തിത്തറ വിജയിച്ചു. മനക്കച്ചിറ ബോട്ട് ക്ലബിന്റെ മാമ്മുടനായിരുന്നു രണ്ടാം സ്ഥാനം. ചുരുളൻ വിഭാഗത്തിൽ കിടങ്ങറ ബോട്ട് ക്ലബിന്റെ കോടിമത ഒന്നാം സ്ഥാനവും വെളിയനാട് മംഗളം ബോട്ട് ക്ലബിന്റെ വേലങ്ങാടൻ രണ്ടാം സ്ഥാനവും നേടി. വെപ്പ് എ ഗ്രേഡ് വിഭാഗത്തിൽ ആലപ്പുഴ അഴിക്കൽ ബോട്ട് ക്ലബിന്റെ അമ്പലക്കാടൻ ഒന്നാം സ്ഥാനവും, ചങ്ങനാശ്ശേരി ബോട്ട് ക്ലബിന്റെ പുന്നത്തറ വെങ്ങാഴി രണ്ടാം സ്ഥാനവും നേടി.
 
== കേരളത്തിലെ പ്രശസ്തമായ മറ്റു വള്ളംകളികൾ ==
"https://ml.wikipedia.org/wiki/ചങ്ങനാശ്ശേരി_ജലോത്സവം" എന്ന താളിൽനിന്ന് ശേഖരിച്ചത്