"ലോകനാർകാവ് ഭഗവതി ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2:
‌[[കോഴിക്കോട് ജില്ല|കോഴിക്കോട് ജില്ലയിലെ]] [[വടകര|വടകരയിൽ]] നിന്നും 5 കിലോമീറ്റർ അകലെ [[മേമുണ്ട]]യിൽ ‍സ്ഥിതിചെയ്യുന്ന ഹൈന്ദവ ക്ഷേത്രമാണ് '''ലോകനാർകാവ് ഭഗവതീ ക്ഷേത്രം'''. ഈ ക്ഷേത്രത്തിലെ ചുമർചിത്രങ്ങൾ പ്രശസ്തമാണ്. ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ [[ദുർഗ്ഗ|ദുർഗ്ഗാദേവിയാണ്.]] '''ലോകനാർകാവിലമ്മ''' എന്നാണ് ഭഗവതി അറിയപ്പെടുന്നത്. തൊട്ടടുത്തായി [[വിഷ്ണു]]വിനും [[ശിവൻ|ശിവനുമായി]] രണ്ട് നടകളും ഉണ്ട്. രണ്ട് ക്ഷേത്രങ്ങളും ദേവീക്ഷേത്രത്തേക്കാൾ പഴയതാണ്.
 
ക്ഷേത്രത്തിന് 1500 വർഷം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ആദികാലങ്ങളിൽ കേരളത്തിലെക്കു് കുടിയേറിയതായി വിശ്വസിക്കുന്ന അഞ്ഞുറിലധികം ആര്യ ബ്രാഹ്മണരുടെ കുടുംബ ക്ഷേത്രമായി കരുതപ്പെടുന്നു. [[ദുർഗ്ഗ|ദുർഗ്ഗാ]] രൂപത്തിലുള്ള [[ഭദ്രകാളി|ഭദ്രകാളിയാണ്]] ഇവിടത്തെ പ്രതീഷ്ഠ. [[തച്ചോളി ഒതേനൻ]] ദിവസേന ഇവിടെ ആരാധിച്ചിരുന്നതായി ഐതീഹ്യമുള്ളതിനാൽ ഈ ക്ഷേത്രത്തിന് ചരിത്രപരമായ പ്രാധാന്യവും ഉണ്ട്. അരങ്ങേറ്റത്തിനുമുമ്പ് എല്ലാ [[കളരിപ്പയറ്റ്|കളരിപ്പയറ്റു]] വിദ്യാർത്ഥികളും ഈ ക്ഷേത്രത്തിലെത്തി വണങ്ങുന്ന പതിവ് ഇന്നും നിലവിലുണ്ട്. കേരളത്തിലെ വടക്കൻ വീരഗാഥകളിലെല്ലാം ലോകനാർകാവ് ഭഗവതി ക്ഷേത്രം നിറഞ്ഞുനിൽക്കുന്നുണ്ടു്.
 
ക്ഷേത്രത്തിലെ ഉത്സവം (പൂരം) മാർച്ച് / ഏപ്രിൽ മാ‍സങ്ങളിലാണ് നടക്കുന്നത്. പൂരം തുടങ്ങുന്നത് കൊടിയേറ്റത്തോടെ ആണ്. ഉത്സവം ആറാട്ടോടെ സമാപിക്കുന്നു.
"https://ml.wikipedia.org/wiki/ലോകനാർകാവ്_ഭഗവതി_ക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്