"ഗാലിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.5) (യന്ത്രം ചേർക്കുന്നു: sa:गालियम्
(ചെ.)No edit summary
വരി 12:
== ചരിത്രം ==
1875ൽ ലീകോക്ക് ഡി ബോയിബൗഡ്രൻ സ്പെക്ട്രോസ്കോപ്പിയിലൂടെ ഗാലിയം കണ്ടെത്തി. സിങ്ക് ബ്ലെൻഡിനെ നിരീക്ഷിക്കുമ്പോൾ അദ്ദേഹം അതിൽ ഗാലിയത്തിന്റെ പ്രത്യേകതയായ രണ്ട് വയലറ്റ് രേഖകൾ അതിന്റെ വർണരാജിയിൽ കണ്ടെത്തി. ഗാലിയത്തിന്റെ കണ്ടുപിടുത്തത്തിന് മുമ്പ് തന്നെ അതിന്റെ ആവർത്തനപ്പട്ടികയിലെ സ്ഥാനത്തെ അടിസ്ഥാനമാക്കി അതിന്റെ മിക്ക സ്വഭാവ സവിശേഷതകളും ദിമിത്രി മെൻഡലീവ് കണ്ടെത്തിയിരുന്നു. ഏക-അലൂമിനിയം എന്നാണ് അദ്ദേഹം ഇതിന് പേരിട്ടിരുന്നത്.
1875ൽ തന്നെ ലീകോക്ക് ഗാലിയത്തിന്റെ ഹൈഡ്രോക്സൈഡ് പൊട്ടാസ്യം ഹൈഡ്രോക്സൈഡിൽ വൈദ്യുതവിശ്ലേഷണം നടത്തി സ്വതന്ത്ര ലോഹം വേർതിരിച്ചെടുത്തു. തന്റെ ജന്മരാജ്യമായ ഫ്രാൻസ് ഉൾപ്പെട്ട പ്രദേശങ്ങളുടെ ലാറ്റിൻ നാമമായ ഗാലിയ ആദ്ദേഹംഅദ്ദേഹം പുതിയ മൂലകത്തിന് പേരായി സ്വീകരിച്ചു. ലീ കോക്ക് സ്വന്തം പേരാണ് മൂലകത്തിനിട്ടതെന്നും ചിലർ വാദിച്ചു. ഫ്രെഞ്ചിൽ "ലീ കോക്ക്" എന്നാൽ പൂവൻകോഴി എന്നാണർത്ഥം. പൂവൻകോഴിക്ക് ലാറ്റിനിൽ "ഗാലസ്" എന്നാണ് പറയുന്നത്. എന്നാൽ 1877ൽ എഴുതിയ ഒരു ലേഖനത്തിൽ ഈ വാദം തെറ്റാണെന്ന് ലീ കോക്ക് എഴുതി.
 
== സാന്നിദ്ധ്യം ==
"https://ml.wikipedia.org/wiki/ഗാലിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്