"ഏറനാട് താലൂക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 28:
==ചരിത്രം==
കേരളത്തിൽ ഏറ്റവും പ്രാചീന കാലം മുതൽ ജനവാസമുണ്ടായിരുന്ന പ്രദേശമാണ് ഏറനാട്.13ാം നൂറ്റാണ്ടുവരെ [[വള്ളുവനാട്|വള്ളുവനാട്ടിലെ]] അധികാരികളായിരുന്ന വള്ളുവക്കോനാതിരികളുടെ കീഴിലായിരുന്നു.പിന്നിട് [[സാമൂതിരി]] വള്ളുവക്കോനാതിരിയിൽ നിന്നും അധികാരം പിടിച്ചെടുത്തു.പിന്നിട് [[ഹൈദരലി]] [[മലബാർ|മലബാറിന്റെ]] ആധിപത്യം പിടിച്ചെടുക്കുന്നത്<ref>ഡോ: സി.കെ.കരീം ,ഹൈദരലിയുടെയും ടിപ്പുവിന്റെയും കേരളം</ref> വരെ സാമൂതിരിക്കായിരുന്നു ഇവിടുത്തെ ഭരണം<ref>വിശ്വ വിജ്ഞാന കോശം വാള്യം 3 </ref>. 1792 ൽ ബ്രിട്ടീഷുകാർ ഹൈദരലിയുടെ മകനായ [[ടിപ്പു|ടിപ്പുവിനെ]] തോൽപ്പിച്ച് മലബാറിൽ അധികാരമുറപ്പിച്ചപ്പോൾ സാമൂതിരിയെ തിരിച്ചു വിളിക്കുകയും കമ്പനിക്കുവേണ്ടി നികുതി പിരിക്കുന്ന നാട്ടുരാജാവായി അവരോധിക്കുകയും ചെയ്തു.<ref>പഴശ്ശി സമരങ്ങൾ ,ഡോ: കെ.കെ.എൻ.കുറുപ്പ് .</ref>പിന്നീട് ഭീമമായ നികുതി കുടിശ്ശിക വരുത്തിയതോടെ ഇവരെ അധികാര ഭ്രഷ്ടരാക്കുകയും [[മാലിഖാന]] നൽകി കമ്പനിയുടെ പ്രജകളാക്കി മാറ്റുകയും ചെയ്തു.<ref>അഖില വിജ്ഞാന കോശം സി.ഡി.റോം, മനോരമ ഇയർബൂക് 1997.</ref>
1836 മുതൽ ബ്രിട്ടീഷുകാർക്കെതിരെയും ജന്മിമാർക്കെതിരെയും നടന്ന മുഴുവൻ മാപ്പിള സമരങ്ങളുടെയും കേന്ദ്രം ഏറനാടായിരുന്നു.1920ൽ മഞ്ചേരിയിൽ വെച്ച് ആനിബസന്റിന്റെ അധ്യക്ഷതയിൽ ചേർന്ന മൽബാർ ജില്ലാ രഷ്ടീയ സമ്മേളനത്തിലാണ് [[ഖിലാഫത്ത് സമരം|ഖിലാഫത്ത് സമരങ്ങൾക്ക്]] തുടക്കം കുറിച്ചത്.
==വില്ലേജുകൾ==
1996ൽ വിഭജിക്കപ്പെടുന്നതുവരെ കേരളത്തിലെ ഏറ്റവും വലിയ താലൂക്കായിരുന്നു ഏറനാട്.നിലവിൽ 33 വില്ലേജുകളുണ്ട്.
 
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/ഏറനാട്_താലൂക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്