"പഞ്ചവാദ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) "Panchavadiam.JPG" നീക്കം ചെയ്യുന്നു, Jcb എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെയ്തിര
(ചെ.) വിക്കിഫൈ
വരി 1:
{{prettyurl|Panchavadyam}}
 
 
പല വാദ്യോപകരണങ്ങൾ ഒന്നു ചേരുന്ന [[കേരളം|കേരളത്തിന്റെ]] തനതായ വാദ്യസംഗീതകലാരൂപമാണ് പഞ്ചവാദ്യം.
 
<blockquote>“ഢക്കാച കാംസ്യവാദ്യം ചഭേരി ശംഖശ്ച മദ്ദള: പഞ്ചവാദ്യമിതി പ്രാഹു രാഗമാർത്ഥ വിശാരദാ:”<ref>പാറമ്മേൽകാവ് പഞ്ചവാദ്യ വിദ്യാലയം, പാറമ്മേൽകാവ്, തൃശ്ശൂർ.കേരള വിജ്ഞാനകോശം</ref></blockquote>
 
മുകളിൽപ്പറയുന്ന പഞ്ചവാദ്യത്തിന്റെ ലക്ഷണം അനുസരിച്ച് [[ഇടയ്ക്ക]], [[ഇലത്താളം]], [[തിമില]], [[ശംഖ്]], [[മദ്ദളം]] ഈ അഞ്ചിനങ്ങൾ ചേർന്നൊരുക്കുന്ന വാദ്യമാണ് പഞ്ചവാദ്യം. ഈ പഞ്ചവാദ്യം കലശാഭിഷേകകങ്ങളോടനുബന്ധിച്ച് പതിവുള്ള ഒരു അനുഷ്ഠാനവാദ്യമാണ്. എന്നാൽ ഇന്നു പ്രചാരത്തിലുള്ള പഞ്ചവാദ്യം ഇതിൽ നിന്നും വ്യത്യസ്തമാണ്. [[തിമില]], [[ശുദ്ധമദ്ദളം]], [[കൊമ്പ്]], [[ഇടയ്ക്ക]], [[ഇലത്താളം]], [[കുഴൽ]], [[ശംഖ്]] (ആരംഭത്തിലും അന്ത്യത്തിലും മാത്രമേ ശംഖ് വിളിക്കുകയുള്ളൂ) എന്നിവയാണ്.
 
== ഉത്ഭവം ==
പഞ്ചവാദ്യത്തിന്റെയും കാലപ്പഴക്കത്തെക്കുറിച്ചും ഉത്ഭവത്തെക്കുറിച്ചും ചില അവ്യക്ത ധാരണകളല്ലാതെ സത്യസ്ഥിതി അറിയാൻ ഇനിയുമായിട്ടില്ല. അടിസ്ഥാനപരമായി ഇത്‌ ഒരു
ക്ഷേത്ര കലാരൂപമാണ്‌. ഇന്നത്തെ രീതിയിൽ പഞ്ചവാദ്യം ക്രമീകരിച്ചത് [[തിരുവില്വാമല വെങ്കിച്ചൻ സ്വാമി]], [[അന്നമനട പീതാംബരമാരാർ]], [[അന്നമനട അച്യുതമാരാർ]], [[അന്നമനട പരമേശ്വരമാരാർ]], [[പട്ടാരത്ത് ശങ്കരമാരാർ]] തുടങ്ങിയവരാണ്. പഞ്ചവാദ്യത്തിൽ ഉപയോഗിക്കുന്ന ഉപകരണങ്ങളും വാദ്യരീതിയും ഇവർ ചിട്ടപ്പെടുത്തുന്നതിൽ ഇവർ പ്രധാന പങ്കു വഹിച്ചു.<ref>[http://www.puzha.com/puzha/selfpublish/1238692893-116688829.html പഞ്ചവാദ്യം(PRASANTH MITHRAN പുഴ.കോം)]</ref>
</ref>
 
== പഞ്ചവാദ്യ മേളം ==
ഒരു പഞ്ചവാദ്യത്തിൽ സാധാരണഗതിയിൽ മേളക്കാരുടെ എണ്ണം നാല്‌പതാണ്‌. പതിനൊന്നു [[തിമില|തിമിലക്കാർ]], അഞ്ചു [[മദ്ദളം]], രണ്ടു [[ഇടയ്ക്ക|ഇടയ്ക്ക]], പതിനൊന്നു [[കൊമ്പ് (വാദ്യം)|കൊമ്പ്‌]], പതിനൊന്ന്‌ [[ഇലത്താളം]] ഇങ്ങനെയാണ്‌ അതിന്റെ ഉപവിഭജനം. ഓരോ വാദ്യവിഭാഗത്തിനും കൃത്യമായി സ്ഥാനം നിർണയിച്ചിട്ടുണ്ടു. അതനുസരിച്ച്‌ തിമിലക്കാരും മദ്ദളക്കാരും ഒന്നാം നിരയിൽ മുഖാമുഖം നിരക്കുന്നു. തിമിലയ്‌ക്കു പിന്നിൽഅണിനിരിക്കുന്നത്‌ ഇലത്താളക്കാരാണ്‌. കൊമ്പുകാരുടെ സ്ഥാനം മദ്ദളക്കാരുടെ പിന്നിലാണ്‌. ഈ വാദ്യനിരയുടെ രണ്ട്റത്തുമായി തിമിലയ്‌ക്കും മദ്ദളത്തിനും ഇടയ്‌ക്ക്‌ അതായത്‌ മധ്യഭാഗത്ത്‌ തലയ്‌ക്കലും കാല്‌ക്കലുമായി ഇടയ്‌ക്ക വായിക്കുന്നവർ നിലകൊളളുന്നു.ഇലത്താളക്കാരുടെ പിന്നിലാണ്‌ ശംഖിന്റെ സ്ഥാനം. ശംഖു വിളിയോടെയാണ്‌ പഞ്ചവാദ്യം ആരംഭിക്കുന്നത്‌. [[ക്ഷേത്രം|ക്ഷേത്രങ്ങളിലെ]] ഉത്സവങ്ങളിലാണ് സാധാരണയായി പഞ്ചവാദ്യം അവതരിപ്പിക്കുക. മധ്യകേരളത്തിലാണ് പഞ്ചവാദ്യം കൂടുതലായി അവതരിപ്പിക്കുക. ഏറ്റവും പ്രശസ്തമായ പഞ്ചവാദ്യാവതരണം [[തൃശൂർ പൂരം|തൃശൂർ പൂരത്തിനാണ്]] നടക്കുക. [[മഠത്തിൽ വരവ്]] പഞ്ചവാദ്യം എന്നാണ് തൃശൂർ പൂരത്തിലെ പഞ്ചവാദ്യം അറിയപ്പെടുന്നത്. തൃശൂർ പൂരത്തിലെ പ്രധാന പങ്കാളികളിലൊന്നായ [[തിരുവന്മ്പാടി ക്ഷേത്രം|തിരുവമ്പാടി ക്ഷേത്രസംഘമാണ്]] ഇത് അവതരിപ്പിക്കുക.
 
ശംഖു വിളിയോടെയാണ്‌ പഞ്ചവാദ്യം ആരംഭിക്കുന്നത്‌.
 
[[ക്ഷേത്രം|ക്ഷേത്രങ്ങളിലെ]] ഉത്സവങ്ങളിലാണ് സാധാരണയായി പഞ്ചവാദ്യം അവതരിപ്പിക്കുക. മധ്യകേരളത്തിലാണ് പഞ്ചവാദ്യം കൂടുതലായി അവതരിപ്പിക്കുക. ഏറ്റവും പ്രശസ്തമായ പഞ്ചവാദ്യാവതരണം [[തൃശൂർ പൂരം|തൃശൂർ പൂരത്തിനാണ്]] നടക്കുക. [[മഠത്തിൽ വരവ്]] പഞ്ചവാദ്യം എന്നാണ് തൃശൂർ പൂരത്തിലെ പഞ്ചവാദ്യം അറിയപ്പെടുന്നത്. തൃശൂർ പൂരത്തിലെ പ്രധാന പങ്കാളികളിലൊന്നായ [[തിരുവന്മ്പാടി ക്ഷേത്രം|തിരുവമ്പാടി ക്ഷേത്രസംഘമാണ്]] ഇത് അവതരിപ്പിക്കുക.
 
== ഇതും കാണുക ==
Line 23 ⟶ 16:
* [[തായമ്പക]]
* [[കേരള കലാമണ്ഡലം]]
 
== ആധാരപ്രമാണങ്ങൾ ==
== അവലംബം ==
<references/>
 
 
----
 
[[വർഗ്ഗം:കേരളത്തിലെ വാദ്യകലകൾ]]
"https://ml.wikipedia.org/wiki/പഞ്ചവാദ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്