"കൂലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) →‎നോക്കുകൂലി: തെളിവ് ആവശ്യം
വരി 20:
 
== നോക്കുകൂലി ==
അംഗീകൃത ചുമട്ട് തൊഴിലാളികളല്ലാത്തവരെക്കൊണ്ട് കയറ്റിറക്ക് ജോലികൾ നടത്തുമ്പോൾ ആ പ്രദേശത്തെ തൊഴിലാളി യൂണിയന് കൊടുക്കേണ്ട കൂലിയാണ് '''നോക്ക്‌കൂലി'''. [[കേരളം|കേരളത്തിൽ]] മാത്രം നിലവിലുള്ള ഒരു സമ്പ്രദായമാണ് ഇത്. ഒരു സ്ഥലത്തെ തൊഴിൽ ആ പ്രദേശത്തുള്ള തൊഴിലാളികളുടെ അവകാശമാണ് എന്നും അന്യർ ആ ജോലി ചെയ്യുന്നെങ്കിൽ തങ്ങൾക്ക് നഷ്ടമായ ജോലിയുടെ വേതനം നല്കണം എന്നതാണ് നോക്കുകൂലി സമ്പ്രദായത്തിന്റെ യുക്തിപരമായ അധിഷ്ഠാനം. എന്നാൽ ഇതിന് നിയമപരമായ സാധൂകരണമില്ല. ചുമട്ട് തൊഴിലാളികളുടെ വീക്ഷണത്തിൽ ഇത് ഒരു നഷ്ടപരിഹാരമാണെന്ന് വാദമുണ്ട്വാദവുമുണ്ട്. പ്രബലതൊഴിലാളി സംഘടനകളിൽ നിന്നും അവരെ പിന്തുണയ്ക്കുന്ന രാഷ്ട്രീയപാർട്ടികളിൽ നിന്നും എതിർപ്പ് നേരിടേണ്ടി വരും എന്നതിനാൽ സ്ഥാപനങ്ങളുടെ ഉടമകൾ ഇതിനു കീഴടങ്ങേണ്ടി വന്നു{{തെളിവ്}}. വ്യാപാരിസംഘടന ഇതിനെതിരെ നിലപാട് കൈക്കൊണ്ടെങ്കിലും പിന്നീട് പിൻവാങ്ങുകയാണ് ചെയ്തത്{{തെളിവ്}}. സമീപകാലത്ത് നോക്ക്‌കൂലിയുമായി ബന്ധപ്പെട്ട ചില തർക്കങ്ങൾ കേരളത്തിൽ മാദ്ധ്യമശ്രദ്ധ ആകർഷിച്ചിരുന്നു. [[സി.പി.എം.|മാർക്സിസറ്റ് പാർട്ടിയുടെ]] സംസ്ഥാന സെക്രട്ടറിയായ [[പിണറായി വിജയൻ]] അടക്കമുള്ള പല രാഷ്ട്രീയ നേതാക്കളും തൊഴിലാളി യൂണിയൻ നേതാക്കളും നോക്ക്‌കൂലിയെ വിമർശിച്ചിട്ടുണ്ടെങ്കിലും<ref>[http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?articleType=Malayalam+News&contentId=3910739&tabId=11&contentType=EDITORIAL&BV_ID=@@@ മനോരമ ദിനപത്രത്തിന്റെ ഓൺലൈൻ എഡിഷനിലെ പത്ര വാർത്ത]</ref> പലയിടങ്ങളിലും ഇത് ഇപ്പോഴും തുടരുകയാണെന്ന് വിമർശനമുണ്ട്.<ref>http://www.manoramaonline.com/cgi-bin/mmonline.dll/portal/ep/malayalamContentView.do?contentId=3910397&tabId=11&contentType=EDITORIAL&BV_ID=@@@</ref> പോലീസ്‌ എംപ്ലോയീസ്‌ അസ്സോസിയേഷൻ ചെറുതോണിയിൽ പണിയുന്ന ഓഫീസിനുവേണ്ടി ടിപ്പർലോറിയിൽനിന്ന്‌ കട്ട ഇറക്കിയവകയിൽ ചുമട്ടുതൊഴിലാളികൾ നോക്കുകൂലി വാങ്ങി. കട്ട ഇറക്കിയപ്പോൾത്തന്നെ തൊഴിലാളികൾ എത്തി നോക്കുകൂലി ആവശ്യപ്പെട്ടിരുന്നു{{തെളിവ്}}. പോലീസുകാരിൽ നിന്ന് വരെ നോക്കുകൂലി വാങ്ങുന്ന സ്ഥിതിഗതിയിലേക്ക് കേരളത്തിൽ കാര്യങ്ങൾ എത്തിയിരിക്കുന്നതായി ഇത് സൂചിപ്പിക്കുന്നു.
 
== കെട്ട്കൂലിയും കവാടംകൂലിയും ==
"https://ml.wikipedia.org/wiki/കൂലി" എന്ന താളിൽനിന്ന് ശേഖരിച്ചത്