"ശുജാഉദ്ദൗല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
 
ജലാലുദ്ദിൻ ഹൈദർ അബുൾ മൻസൂർ ഖാൻ എന്ന ഷൂജാ ഉദ് ദൌള (ജനനം ജനുവരി 19, 1732- മരണം ജനുവരി 26, 1775), 1754 മുതൽ മരണം വരെ അവധിലെ നവാബായിരുന്നു.
===വംശപാരംമ്പര്യം===
മുഗൾ സൈന്യത്തിലെ വീരസേനാനിയായിരുന്ന ബുർഹൻ ഉൾ മുൾക് സാദത് ഖാൻ 1732- ൽ
അവധിലെ നസീം (ഗവർണ്ണർ) ആയി നിയമിക്കപ്പെട്ടു. അധികം താമസിയാതെ നവാബ് വസീ ർ പദവിയിലേക്ക് കയറ്റം കിട്ടി. മുഗൾ സാമ്രാട്ട് സമ്മാനസുചകമായി നൽകിയ ഈ പദവി പരമ്പരാഗതമായി പിൻഗാമികൾക്കും കിട്ടി. അവർ മുഗൾ സാമ്രാട്ടിന് വാർഷിക കപ്പം പതിവാക്കി. സാദത് ഖാനു(1722-39) ശേഷം മരുമകനായ മുഹമ്മദ് മുക്വിം (1737-53) ഈ സ്ഥാനം ഏറ്റെടുത്തു. ഇദ്ദേഹത്തിന് മുഗൾ സാമ്രാട്ട് മുഹമ്മദ് ഷാ “സഫ്ദർജംഗ്” എന്ന ഉപാധി നൽകി. സഫ്ദർജംഗിൻറെ പുത്രനാണ് ഷൂജാ ഉദ് ദൌള
===മൂന്നാം പാനിപ്പത്ത് യുദ്ധം===
{{പ്രലേ|മൂന്നാം പാനിപ്പത്ത് യുദ്ധം}}
തങ്ങളെ പല അവസരങ്ങളിലും സഹായിച്ചിട്ടുളള മറാഠസൈന്യത്തോടൊപ്പം നിൽക്കണമെന്ന മാതാവിൻറെ അഭിപ്രായം അംഗീകരിക്കാൻ ഷൂജാ ഉദ് ദൌളക്ക് കഴിഞ്ഞില്ല. മറാഠസൈന്യം ദക്ഷിണദിശയിൽ നിന്ന് മുന്നേറുന്നുണ്ടായിരുന്നെങ്കിലും [[അഹ്മദ് ഷാ ദുറാനി| അഹ്മദ് ഷാ ദുറാനിയുടെ]] നേതൃത്വത്തിലുളള അഫ്ഗാനികൾ അടുത്തെത്തിയിരുന്നതിനാൽ, ഗത്യന്തരമില്ലാതെ ദൌള ദുറാനിയുമായി സഖ്യം ചേർന്നു. ഇത് യുദ്ധത്തിൻറെ പ്രധാന വഴിത്തിരിവുകളിലൊന്നായി കണക്കാക്കപ്പെടുന്നു.
 
===[[ബക്സർ യുദ്ധം]]===
{{പ്രലേ|ബക്സർ യുദ്ധം}}
മൂന്നാം പാനിപ്പത്ത് യുദ്ധത്തോളം തന്നെ നിർണ്ണായകമായിരുന്നു ബക്സർ യുദ്ധവും. അവധ് നവാബ് ഷൂജാ ഉദ് ദൌള, മുഗൾ സാമ്രാട്ട് [[ഷാ ആലം രണ്ടാമൻ ]] ബംഗാൾ നവാബ് [[മിർകാസിം]] എന്നിവരുടെ സേനകൾ ഒത്തു ചേർന്ന് ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരെ പൊരുതി, പക്ഷെ കമ്പനിപ്പട ഈ സഖ്യസൈന്യത്തെ നിശ്ശേഷം പരാജയപ്പെടുത്തി.
===അലഹബാദ് ഉടമ്പടി===
മറാഠശക്തികളുടെ സഹായത്തോടെ ഷൂജാ ഉദ് ദൌള വീണ്ടും ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരെ പൊരുതിയെങ്കിലും പരാജയപ്പെട്ടു. ഓഗസ്റ്റ് 16, 1765-ൽ കമ്പനിയുമായി അലഹബാദ് ഉടമ്പടിയിൽ ഒപ്പു വച്ചു. ഇതനുസരിച്ച് കോറ, അലഹബാദ് പ്രാന്തങ്ങളും, 50 ലക്ഷം രൂപയും, അവധിലെങ്ങും കച്ചവടം ചെയ്യാനുളള സ്വാതന്ത്ര്യവും കമ്പനിക്കു ലഭിച്ചു. ചുനാറിലേയും ബനാറസിലേയും കോട്ടകളും, ഘാസിപ്പൂർ ജില്ലകളും കമ്പനി വഴിയെ കൈക്കലാക്കി.
1773-ൽ അവധിൽ ഒരു ബ്രിട്ടീഷ് റസിഡൻഡിനെ സ്ഥാനമേൽക്കാൻ അനുവദിച്ചതോടെ നവാബ് മുഴുവനായും കമ്പനിയുടെ പാവയായി മാറി.
===അന്ത്യം===
ഷൂജാ ഉദ് ദൌള ജനുവരി 26, 1775 ലാണ് മരിച്ചത്. ഫൈസാബാദിലെ ഗുലാബ് ബാരിയിലാണ് ശവകുടീരം.
 
===അവലംബം===
<references/>
"https://ml.wikipedia.org/wiki/ശുജാഉദ്ദൗല" എന്ന താളിൽനിന്ന് ശേഖരിച്ചത്